അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ആശുപത്രിയില്‍; വിഷബാധയേറ്റെന്ന് വിവരം

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ രണ്ടുദിവസം മുമ്പാണ് ദാവൂദിനെ ആശുപത്രിയില്‍ എത്തിച്ചച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണുള്ളത്. വിഷബാധ ഏറ്റുവെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആശുപത്രി കെട്ടിടത്തിലെ ഒരു നിലയില്‍ ദാവൂദ് മാത്രമാണുള്ളത്. കൂടാതെ അടുത്ത ബന്ധുക്കള്‍ക്കും ഉന്നത ആശുപത്രി അധികൃതര്‍ക്കും മാത്രമാണ് ഇവിടേക്കു പ്രവേശനമുള്ളത്. ദേശീയ, അന്തര്‍ദേശീയ മാധ്യങ്ങളാണ് ഈ വാവാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. ദാവൂദിന് വിഷബാധയേറ്റതായി സമൂഹിക മാധ്യമങ്ങളിലടക്കം…

Read More

‘യു.എസിന്റെ രക്തത്തിൽ വിഷംകലർത്തുന്നു’; കുടിയേറ്റക്കാർക്കെതിരെ വിദ്വേഷ പരാമർശവുമായി ട്രംപ്

രാജ്യത്തേക്ക് രേഖകളില്ലാതെ കടക്കുന്ന കുടിയേറ്റക്കാർ യു.എസിന്റെ രക്തത്തിൽ വിഷം കലർത്തുന്നുവെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂ ഹാംഷെയറിൽ നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. നേരത്തെയും ഇത്തരം വിദ്വേഷ പ്രസ്താവനകളുടെ പേരിൽ ട്രംപിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. യു.എസ്-മെക്‌സികോ അതിർത്തിയിലെ കുടിയേറ്റത്തിനെതിരെയായിരുന്നു ട്രംപിൻറെ പരാമർശം. അവർ നമ്മുടെ രാജ്യത്തിന്റെ രക്തത്തിൽ വിഷം കലർത്തുന്നു. തെക്കൻ അമേരിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും രാജ്യത്തേക്ക് കുടിയേറ്റക്കാരെത്തുന്നു. ലോകത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ യു.എസിലേക്ക് ഒഴുകുന്നു….

Read More

വ്യവസായ വകുപ്പ് മുൻ അഡീഷണൽ ഡയറക്​ടർ എൻ ബാലകൃഷ്ണൻ നായർ അന്തരിച്ചു

വ്യവസായ വകുപ്പ് മുൻ അഡീഷണൽ ഡയറക്​ടർ തിരുവനന്തപുരം വട്ടപ്പാറ ഗോകുലത്തിൽ എൻ ബാലകൃഷ്ണൻ നായർ അന്തരിച്ചു. 84 വയസായിരുന്നു . ഹാൻവീവ്, കയർബോർഡ്, കാപെക്സ്, കൊല്ലം സ്പിന്നിംഗ് മിൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സി പി ചന്ദ്രികയാണ് ഭാര്യ, മക്കൾ ബി ബാലചന്ദ്രൻ ( ഖത്തർ) ഡോ. ബി ബാലഗോപാൽ ( മാതൃഭൂമി ടിവി, ഡൽഹി) . മൃതദേഹം രാവിലെ 11.30 ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ സംസ്കരിച്ചു. 

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; യുഡിഎഫിൽ മൂന്നാം സീറ്റ് ലക്ഷ്യമിട്ട് ലീഗ്

മൂന്നാം ലോക്സഭാ സീറ്റായി മുസ്ലിം ലീഗ് കണ്ണൂർ നോട്ടമിടുമെന്ന റിപ്പോർട്ടുകൾക്കിടെ, സീറ്റ് കൈവിടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. പാർട്ടിയുടെ ഉറച്ച സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യമേയില്ലെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. യുഡിഎഫിലെ സീറ്റ് ചർച്ചകളിൽ വരും മുമ്പേ അവകാശവാദങ്ങൾക്ക് തടയിടുകയാണ് കോൺഗ്രസ്. മൂന്നാമതൊരു സീറ്റാണ് ഇത്തവണ ലീഗിന്‍റെ ലിസ്റ്റിലുളള പ്രധാന ഡിമാൻഡ്. നേതാക്കളത് തുറന്നുപറയുകയും ചെയ്യുന്നുണ്ട്. മലപ്പുറവും പൊന്നാനിയും കഴിഞ്ഞാൽ കോൺഗ്രസിന്‍റെ കയ്യിലിരിക്കുന്നത് വാങ്ങിയെടുക്കണമെന്നതാണ് വെല്ലുവിളി. രാഹുൽ ​ഗാന്ധി മത്സരിക്കുകയാണെങ്കിൽ വയനാട് ചോദിക്കാനില്ല. കാസർകോട്, വടകര ,കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളാണ്…

Read More

ഹാദിയയെ കാണാനില്ലെന്ന് പിതാവിന്റെ ഹേബിയസ് കോർപസ് ഹർജി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഡോ. അഖില എന്ന ഹാദിയയെ കാണാനില്ലെന്നും മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏതാനും ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടുന്ന ഡിവിഷൻ ബ‌ഞ്ചാണ് ഹർജി പരിഗണിക്കുക. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥിനി ആയിരിക്കെ ഇല്സാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം…

Read More

നവകേരള സദസ് ; എറാണാകുളം ജില്ലയിലെ സ്കൂളുകൾക്ക് 2 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടർ

നവകേരള സദസ് നടത്തിപ്പിനായി എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ഈ മാസം ഏഴാം തീയതി അങ്കമാലി, ആലുവ, പറവൂർ നിയോജക മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഏഴാം തീയതിയാണ് അവധി നൽകിയിരിക്കുന്നത്. എട്ടാം തീയതി എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ ദിവസം ഈ മണ്ഡലങ്ങളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവ കേരള…

Read More

എന്തൊരു നാറ്റക്കേസ്..!; 15,000 രൂപയ്ക്ക് പലചരക്ക് ഓർഡർ ചെയ്തു; കിട്ടിയതോ മനുഷ്യമലം

ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നതും സാധനങ്ങൾ തെറ്റായി ലഭിക്കുന്നതും സർവസാധാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ സാധനങ്ങൾ മാറ്റിക്കൊടുക്കുകയോ, പണം തിരികെ നൽകുകയോ ആണ് ചെയ്യുക. എന്നാൽ, ഓർഡർ ചെയ്ത സാധനങ്ങൾക്കു പകരം അറപ്പുളവാക്കുന്ന സാധനങ്ങൾ ലഭിച്ചാലോ. അത്തരമൊരു മോശം സംഭവം കഴിഞ്ഞദിവസം ലണ്ടനിൽ സംഭവിച്ചു. ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണിൽ താമസക്കാരനായ ഫിൽ സ്മിത്ത് എന്ന 59കാരനാണ് ഓൺലൈൻ കന്പനിയിൽനിന്ന് ഏറ്റവും മോശം അനുഭവമുണ്ടായത്. 186 ഡോളറിനാണ് (ഏകദേശം 15,500 രൂപ) സ്മിത്ത് വീട്ടുസാധനങ്ങൾ ഓർഡർ ചെയ്തത്. പാഴ്‌സൽ എത്തി തുറന്നുനോക്കിയപ്പോൾ…

Read More

ഇവൾ എരുമകളുടെ രാജ്ഞി..! വില 4.60 ലക്ഷം, പുതിയ ഉടമയ്‌ക്കൊപ്പം യാത്രയായത് നോട്ടുമാല അണിഞ്ഞ്

എരുമകളുടെ രാജ്ഞിയായ മുറ ഇനത്തിൽപ്പെട്ട എരുമയെ വിറ്റപ്പോൾ ഉടമയ്ക്കു കിട്ടിയത് 4.60 ലക്ഷം രൂപ. ഹരിയാനയിലെ ഝജാറിലാണ് ലക്ഷങ്ങളുടെ എരുമക്കച്ചവടം നടന്നത്. രൺവീർ ഷെയോരൻ എന്ന കർഷകനാണ് എരുമയെ വിറ്റ് ലക്ഷാധിപതിയായത്. തനിക്കു സൗഭാഗ്യം നേടിത്തന്ന എരുമയെ രാജകീയമായാണ് രൺവീർ യാത്രയാക്കിയതും. നോട്ടുമാല അണിയിച്ചാണ് പുതിയ ഉടമയ്ക്കൊപ്പം എരുമയെ പറഞ്ഞയച്ചത്. 26 ലിറ്റർ പാലാണ് എരുമയ്ക്കു നിത്യേന ലഭിച്ചിരുന്നത്. ഈ മേഖലയിൽ ആദ്യമായാണ് ഒരു എരുമ ഇത്രയും വലിയ തുകയ്ക്കു വിറ്റുപോകുന്നത്. കച്ചവടം വൻ വാർത്തയായതോടെ എരുമയെ…

Read More

ആലിപ്പഴം പെയ്യുന്നതു കണ്ടിട്ടുണ്ടോ; ഗുജറാത്ത് മിനിറ്റുകൾക്കുള്ളിൽ കാഷ്മീർ ആയി – വീഡിയോ കാണാം

ഗുജറാത്തുകാർക്ക് അദ്ഭുതമായി..! തങ്ങളുടെ വീടിന്‍റെ മേൽക്കൂരയും മുറ്റവും റോഡുമെല്ലാം ആലിപ്പഴം പെയ്തുനിറയുന്നു..! ‌ഞായറാഴ്ച രാവിലെയാണു സംഭവം. മുംബൈയിൽ മഴ പെയ്തപ്പോൾ ഗുജറാത്തിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴം വർഷിക്കുകയായിരുന്നു. റോഡുകൾ മഞ്ഞുപോലെ വെളുത്തതായി മാറി. ആലിപ്പഴം നിറഞ്ഞതിനാൽ രാജ്‌കോട്ടിലെ തെരുവുകൾ ഷിംല-മണാലി പോലെയായി. അപ്രതീക്ഷിതമായുണ്ടായ ആലിപ്പഴവർഷം പ്രദേശവാസികളെ ഉത്സവപ്രതീതിയിലാക്കി. നാട്ടുകാർ ആവേശഭരിതരായി വീടിനു പുറത്തിറങ്ങി. ആലിപ്പഴങ്ങൾ കൈകളിൽ പിടിച്ച് ആസ്വദിച്ചു. ആളുകൾ കൂട്ടത്തോടെയെത്താൻ തുടങ്ങിയത് ഉത്സവപ്രതീതിയുണ്ടാക്കി. കുട്ടികൾക്ക് ആലിപ്പഴപ്പെയ്ത്ത് അദ്ഭുതമായി. വിസ്മയക്കഴ്ചയുടെ ദൃശ്യങ്ങൾ പലരും ഓൺലൈനിൽ പങ്കുവച്ചു. അക്ഷരാർഥത്തിൽ…

Read More

ഒരു ചെറിയ കൈയബദ്ധം, നാറ്റിക്കരുത്…; ടിപ്പ് നൽകിയത് 5 ലക്ഷം; വെയിറ്ററുടെ കണ്ണുതള്ളി, തെറ്റുപറ്റിയെന്ന് യുഎസ് വനിത

മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചതിനു ശേഷം ടിപ്പ് നൽകുക പതിവാണ്. കുടുംബമായിട്ടാണ് കഴിക്കാനെത്തുന്നതെങ്കിൽ വലിയ തുക ടിപ്പ് ആയി പ്രതീക്ഷിക്കുകയും ചെയ്യും വെയിറ്റർമാർ. യുഎസിലെ ജോർജിയയിൽനിന്നുള്ള ടിപ്പ് സംഭവമാണ് വൻ വാർത്തയായത്. ഒരു സബ്വേ സാൻഡ്വിച്ച് കഴിച്ച വനിത ടിപ്പ് നൽകിയത് എത്രയാണെന്നോ, അഞ്ച് ലക്ഷം രൂപ..! ടിപ്പ് തുക കണ്ട് റസ്റ്ററൻറ് ജീവനക്കാരുടെ കണ്ണുതള്ളിപ്പോയി. സബ്വേയ്ക്ക് വലിയ ടിപ്പ് വാഗ്ദാനം ചെയ്തതിനു ശേഷമാണ് യഥാർഥത്തിൽ എന്താണു സംഭവിച്ചതെന്ന് അവർക്കു മനസിലായത്. വേറ കോണർ എന്ന വനിതയ്ക്കാണ്…

Read More