‘നരേന്ദ്രമോദിയോട് ഔദ്യോഗികമായി മാപ്പ് പറയണം’; മാലദ്വീപ് പ്രസിഡന്റിനോട് പ്രതിപക്ഷ പാർട്ടി നേതാവ്

ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്ന് മാലദ്വീപ് പ്രസിഡന്റിനോട് പ്രതിപക്ഷം. പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ജുമൂരി പാർട്ടി (ജെ.പി) നേതാവ് ഖാസിം ഇബ്രാഹിമാണ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മുയിസുവിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഖാസിം ഇബ്രാഹിം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ‘ഒരു രാജ്യത്തേക്കുറിച്ചും, പ്രത്യേകിച്ച് അയൽരാജ്യത്തെ കുറിച്ച്, പരസ്പര ബന്ധത്തെ ബാധിക്കുന്ന തരത്തിൽ നമ്മൾ സംസാരിക്കാൻ പാടില്ല. നമ്മുടെ രാജ്യത്തോട് നമുക്കൊരു ബാധ്യതയുണ്ട്, അത് പരിഗണിക്കപ്പെടണം. മുൻ പ്രസിഡന്റ് ഇബ്രാഹിം…

Read More

പാരഷൂട്ട് നിവർത്താനായില്ല; ആകാശച്ചാട്ടത്തിനിടെ 29-ാം നിലയിൽനിന്നു വീണ യുവാവിന് ദാരുണാന്ത്യം

തായ്ലൻഡിലെ പട്ടായയിൽ ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് തുറക്കാതെ പോയതോടെ, 29 നില കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ ബ്രിട്ടിഷ് ബേസ് ജംപറിന് ദാരുണാന്ത്യം. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ആകാശച്ചാട്ടങ്ങളിലൂടെ പ്രശസ്തനായ നാതി ഒഡിൻസൻ എന്ന മുപ്പത്തിമൂന്നുകാരനാണ് അപകടത്തിൽ തലയിടിച്ചുവീണ് മരിച്ചത്. ബഹുനില കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടിയ ഒരാൾ മരങ്ങൾക്കിടയിലൂടെ താഴെ വീണതായി അറിയിച്ച് പ്രദേശവാസികളാണ് പൊലീസിനെ വിളിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ നാതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പട്ടായയിൽ ബീച്ചിന് സമീപത്തുള്ള 29 നില കെട്ടിടത്തിനു മുകളിൽനിന്ന് നിയമവിരുദ്ധമായാണ് ഇയാൾ…

Read More

മുതലാളി ജങ്ക ജഗ ജഗാ…!; പട്ടായ നഗരത്തിൽ ആഡംബര കാറിൽ സിംഹക്കുട്ടിയുടെ യാത്ര

ആഘോഷങ്ങളുടെ നഗരമായ പട്ടായയിൽ ഇത് പതിവുകാഴ്ചയായിരുന്നില്ല! ലോകത്തിലെ ആഡംബരക്കാറുകളിൽ മുൻനിരയിൽത്തന്നെയുള്ള ബെൻറ്‌ലിയുടെ പിൻസീറ്റിൽ സിംഹക്കുട്ടിയെ ഇരുത്തി നഗരവീഥിയിലൂടെയുള്ള യുവാവിൻറെ സാഹസികയാത്രയാണ് സമൂഹമാധ്യമങ്ങളിൽ നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി മാറിയത്. കഴിഞ്ഞമാസം, ചോൻബുരി പ്രവിശ്യയിലെ ബാംഗ് ലാമുംഗ് ജില്ലയിൽ സോയി ഫ്രതംനാക്ക് 5-ലാണ് സിംഹക്കുട്ടിയുമായുള്ള സാഹസികയാത്ര. ദൃശ്യങ്ങൾ ആരംഭിക്കുമ്പോൾ ചന്തമുള്ള സിംഹക്കുട്ടി കാറിൻറെ പിൻസീറ്റിൽ ഇരിക്കുന്നതു കാണാം. വീഡിയോ തുടങ്ങുമ്പോൾ തലയും രണ്ടു കാലുകളും പുറത്തേക്കിട്ടാണ് യുവരാജൻറെ ഇരിപ്പ്. കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചിട്ടുള്ള സിംഹക്കുട്ടി കാറിലിരുന്നയാളുടെ ആജ്ഞകേട്ട് കാലും തലയും അകത്തേക്കിട്ട്…

Read More

ആത്മഹത്യ ചെയ്യാൻ പാലത്തിൽ കയറിയ യുവാവിനെ പിന്തിരിപ്പിച്ച് പോലീസ് 

കടം കയറി ജീവിതം താറുമായ യുവാവ് ആത്മഹ്യ ചെയ്യാൻ പാലത്തിനു മുകളിൽ കയറുകയും സംഭവമറിഞ്ഞെത്തിയ പോലീസുകാർ യുവാവിനെ അനുനയിപ്പിച്ചു താഴെയിറക്കുകയും ചെയ്ത സംഭവം വൈറലായി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതുപോലെയുള്ള സംഭവങ്ങൾ സാധാരണമാണ്. എന്നാൽ, നിരാശഭരിതനായ ചെറുപ്പക്കാരനെ താഴെയിറക്കാൻ പോലീസ് പ്രയോഗിച്ച തന്ത്രങ്ങളാണ് കൗതുകമായി മാറിയത്. തിങ്കളാഴ്ചയാണു സംഭവം. കോൽക്കത്തയിലെ പാർക്ക് സർക്കസിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ഇരുമ്പ് പാലത്തിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ബൈക്കിലാണ് ഇയാൾ ഇവിടെയെത്തിയത്. കൂടെ ഇയാളുടെ മൂത്തമകളും…

Read More

ഓ… സുന്ദരീ: പിങ്ക് പൂമരങ്ങൾ പൂത്തുലഞ്ഞു; ബംഗളൂരു പിങ്ക് കടലായി

വസന്തം ബംഗളൂരു നഗരത്തെ പ്രണയിക്കുന്നു. രാജ്യത്തെ ഏറ്റവും സുന്ദരമായ നഗരം, പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു പിങ്ക് നിറമുള്ള പൂക്കളാൽ അണിഞ്ഞൊരുങ്ങി, മനോഹരിയായി ഒരുങ്ങിനിൽക്കുകയാണ്. പ്രണയാതുരമായ അപൂർവനിമിഷങ്ങൾ നഗരത്തിൽ ചെലവഴിക്കാൻ ധാരാളം സഞ്ചാരികളാണു നഗരത്തിലേക്ക് എത്തുന്നത്. പിങ്ക് ട്രമ്പറ്റ് മരങ്ങൾ കൂട്ടത്തോടെ പൂത്തുലഞ്ഞതാണ് നഗരത്തെ പിങ്ക് നവവധുവിനെപ്പോലെ സുന്ദരിയാക്കിയത്. മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലാണ്. സൂര്യ കിരണങ്ങള്‍ പിങ്ക് ട്രമ്പറ്റ് പുഷ്പങ്ങള്‍ക്കും പൂമരങ്ങള്‍ക്കും കൂടുതല്‍ വശ്യത സമ്മാനിക്കുന്ന പ്രഭാതങ്ങളിലും സായ്ഹ്നങ്ങളിലുമാണ് നഗരം സ്വർഗമായി…

Read More

പാതി പെണ്ണും പാതി ആണുമായ പക്ഷി…; 100 വർഷത്തിനിടെ രണ്ടാമത്തെ കാഴ്ച, അദ്ഭുതമെന്ന് ഗവേഷകർ

അടുത്തിടെ കൊളംബിയയിൽ അപൂർവങ്ങളിൽ അപൂർവമായ ഒരു പക്ഷിയെ കണ്ടെത്തി. പാതി പെണ്ണും പാതി ആണുമായ പക്ഷി ശാസ്ത്രലോകത്തിനും അദ്ഭുതമായി. നൂറു വർഷത്തിനിടെ രണ്ടാം പ്രാവശ്യമാണ് സവിശേഷമായ ആ പക്ഷി മനുഷ്യൻറെ കണ്ണിൽപ്പെടുന്നത്. അത് ‘ഗ്രീൻ ഹണിക്രീപ്പർ’ വിഭാഗത്തിൽപ്പെട്ട പക്ഷിയായിരുന്നു. ഒട്ടാഗോ സർവകലാശാലയിലെ ജന്തുശാസ്ത്രവിഭാഗം പ്രൊഫസർ ഹാമിഷ് സ്‌പെൻസർ കൊളംബിയയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോൾ ജോൺ മുറിലോ എന്ന പക്ഷിനിരീക്ഷകനാണ് സ്‌പെൻസർക്ക് ‘ആൺ-പെൺ’ പക്ഷിയെ കാണിച്ചുകൊടുക്കുന്നത്. 2021 ഒക്ടോബറിനും 2023 ജൂണിനും ഇടയിൽ കൊളംബിയയിലെ കാൽഡാസ് ഡിപ്പാർട്ട്‌മെൻറിലെ വില്ലമരിയയിലെ ഒരു…

Read More

ഫുജി സന്ദർശനത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജപ്പാൻ

ഫുജി സന്ദർശനത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജപ്പാൻ. ഇനി മുതൽ ഓരോ ദിവസവും നിശ്ചിത എണ്ണം സഞ്ചാരികളെ മാത്രമേ പർവതത്തിലേക്ക് കയറ്റിവിടുകയുള്ളു. അതോടൊപ്പം പർവതത്തിലേക്ക് പ്രവേശിക്കാൻ ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. അമിതമായ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഈ നടപടികളെന്ന് ജപ്പാനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  സഞ്ചാരികൾ ഫുജിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പർവാതാരോഹണത്തിനിടെ പരിക്കേൽക്കുന്നതും നിത്യ സംഭവമായതോടെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടൽ. ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന സീസണിലാണ് നിയന്ത്രണങ്ങൾ നിലവിൽ…

Read More

തൻറെ അമ്മയെയും അവരുടെ കൂട്ടുകാരിയെയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ട്; കൂട്ടുകാരിക്ക് അന്യഗ്രജീവികളുമായി സൗഹൃദമുണ്ടെത്ര..!

ആത്യന്തികമായി, അന്യഗ്രഹജീവികൾ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. അതേസമയം, അന്യഗ്രജീവികളെയും അവരുടെ ആകാശപേടകങ്ങളെയും കണ്ടെന്ന് അവകാശപ്പെട്ടു നിരവധിപേർ രംഗത്തെത്താറുണ്ട്. പുതുവസത്സര ആഘോഷങ്ങൾക്കിടെ അമേരിക്കയിലെ മിയാമിയിലുള്ള ഒരു മാളിനു മുന്നിൽ അന്യഗ്രഹജീവി നടന്നുപോകുന്നതായുള്ള വീഡിയോ പുറത്തുവന്നിരുന്നു. വിമാനയാത്രയ്ക്കിടെ പകർത്തിയ അന്യഗ്രപേടകത്തിൻറെ ദൃശ്യങ്ങളെന്ന് അവകാശപ്പെട്ട് ഫ്‌ളൈറ്റ് അറ്റൻഡൻറ് കഴിഞ്ഞദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോൾ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുമായി ഒരു യുവതി രംഗത്തെത്തിയിരിക്കുകയാണ്. കൗമാരകാലത്തു തൻറെ അമ്മയെയും അവരുടെ സുഹൃത്ത് ലിസയെയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയെന്നാണു…

Read More

അമ്പാടാ കൊച്ചുകള്ളാ: നഴ്സറിപ്പയ്യൻ തന്‍റെ കൂട്ടുകാരിക്കു കൊടുത്ത സമ്മാനത്തിന്‍റെ വില കേട്ടാൽ ഞെട്ടും

പരിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും പ്രതീകമാണ് കുട്ടികൾ! പെൻസിലുകൾ, ചോക്ലേറ്റുകൾ, മിഠായികൾ, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം കുട്ടികൾ പരസ്പരം കൈമാറാറുണ്ട്. രസകരമായ എന്നാൽ, ലക്ഷങ്ങൾ വിലയുള്ള ഒരു സമ്മാനക്കൈമാറ്റത്തിന്‍റെ കഥ ചൈനയുടെ വൻമതിലും കടന്നു വൈറലായിരിക്കുന്നു. പ്രണയത്തിനും ഇഷ്ടത്തിനും പ്രായമില്ല. ഏതു പ്രായക്കാരിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന മനോഹരമായ വികാരമാണു പ്രണയം എന്നതിൽ ആർക്കും തർക്കമില്ല. ചൈനയിലെ നഴ്സറിക്കുട്ടി തന്‍റെ ക്ലാസിലെ പെൺകുട്ടിക്ക് സ്വർണക്കട്ടികൾ സമ്മാനിച്ചു. അവളോടുള്ള ഇഷ്ടംകൊണ്ടാണ് കുട്ടി സ്വർണം കൊടുത്തത്. കൊടുത്ത സമ്മാനത്തിന്‍റെ വിലയോ, 12 ലക്ഷം! സിചുവാൻ…

Read More

ലോകം ജിജ്ഞാസയുടെ മുൾമുനയിൽ; വിമാനജീവനക്കാരി പകർത്തിയ വീഡിയോ അന്യഗ്രഹജീവികളുടെ പേടകമോ

‘പിങ്ക് നിറത്തിൽ മിന്നിമറയുന്ന വൃത്തംപോലെ തോന്നിക്കുന്ന വിചിത്രമായ രൂപമുള്ള പറക്കുന്ന വസ്തുവായിരുന്നു അത്…’ ഹംഗേറിയൻ വിമാനക്കമ്പനിയായ വിസ് എയറിലെ ഫ്‌ളൈറ്റ് അറ്റൻഡൻറ് ഡെനിസ തനാസെയുടെ വാക്കുകൾ കേട്ട് ലോകം ജിജ്ഞാസയുടെ മുൾമുനയിലായി. പലരും പറക്കുന്ന അജ്ഞാതവസ്തുക്കളെ കണ്ടതായി വിവരിക്കുന്നുണ്ടെങ്കിലും താൻ വിമാനത്തിൽവച്ചു ചിത്രീകരിച്ച വീഡിയോ സഹിതമാണ് കൗതുകവും ഭയവും നിറഞ്ഞ അനുഭവം തനാസെ ലോകത്തോടു പങ്കുവച്ചത്. ഈ മാസം പോളണ്ടിലെ ലൂട്ടണിൽനിന്ന് സിസ്മാനിയിലേക്കുള്ള പറക്കലിനിടെയാണ് അന്യഗ്രഹബഹിരാകാശ പേടകത്തിൻറേതായി (അൺ ഐഡൻറിഫൈഡ് ഫ്‌ളൈയിംഗ് ഒബ്ജക്ടസ്-യുഎഫ്ഒ, പറക്കുന്ന അജ്ഞാതവസ്തു) സംശയിക്കുന്ന…

Read More