ലോകസൗന്ദര്യ കിരീടം നേടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റ്യാന പിസ്‌കോവ

ലോകസൗന്ദര്യ കിരീടം നേടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റ്യാന പിസ്‌കോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയിൽ നടന്ന ഫൈനലിൽ കഴിഞ്ഞ തവണ മിസ് വേൾഡായ കരോലിന ബിലാവ്സ്‌ക ക്രിസ്റ്റ്യാനയെ കിരീടമണിയിച്ചു. ക്രിസ്റ്റ്യാനയ്ക്കൊപ്പം മിസ് ബോട്സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ, മിസ് ലെബനൻ എന്നിവരാണ് അവസാന നാലിലെത്തിയത്. രണ്ടാം സ്ഥാനം മിസ് ബോട്സ്വാന ലെസെഗോ ചോംബോ സ്വന്തമാക്കി. മിസ് ലെബനൻ യാസ്മിൻ സൈതൗണിനാണ് മൂന്നാം…

Read More

അമ്മയെ നഷ്ടപ്പെട്ട ആനക്കുട്ടിയെ സ്വന്തം കൂട്ടത്തോട് ചേർത്ത് മറ്റൊരു അമ്മയാന

അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടു പോകുമായിരുന്ന ആനക്കുട്ടിയെ മറ്റൊരു ആനക്കൂട്ടത്തോടൊപ്പം ചേര്‍ത്ത അനുഭവം പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയാ സാഹു. മാർച്ച് 3 നാണ് ബന്നാരിക്കടുത്തുള്ള സത്യമംഗലം കടുവാ സങ്കേതത്തിൽ നിർജലീകരണമൂലം അവശയായ അമ്മയാനയേയും രണ്ട് ആനക്കുട്ടികളേയും കണ്ടെത്തിയത്. മൂത്ത ആനകുട്ടിയെ അന്ന് തന്നെ മറ്റൊരു ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാന്‍ കഴിഞ്ഞു. ശേഷം അമ്മയാനേയും രണ്ടാമത്തേ കുട്ടിയേയും ചികിത്സിക്കാന്‍ ആരംഭിച്ചു. എന്നാൽ അമ്മയാന രക്ഷപെടാൻ സാ​ധ്യതയില്ലെന്ന് വിദഗ്ദ വെറ്ററിനറി സംഘം അറിയിച്ചു. കുട്ടിയാന ഒറ്റപ്പെട്ടു പോകാതെയിരിക്കാനുള്ള പരിശ്രമമായിരുന്നു അടുത്തത്. രാത്രിയോടെ…

Read More

മഹാനായ സീസർ ചക്രവർത്തിയുടെ മുള്ളുവേലി…; അഥവാ മുള്ളുവേലി ഉണ്ടായ കഥ

ബിസി ഒന്നാം നൂറ്റാണ്ടിൽ ജൂലിയസ് സീസർ ഗൗളിൽ തൻറെ ഐതിഹാസിക സൈനിക ദൗത്യം ഏറ്റെടുത്തപ്പോൾ, സൈനികത്താവളങ്ങളുടെ വേലികളിൽ മൂർച്ചയേറിയ മുള്ളുകളുള്ള തടികൾ സ്ഥാപിച്ച് സുരക്ഷ വർധിപ്പിച്ചിരുന്നു. ശത്രുക്കളുടെ കടന്നുകയറ്റം തടയുന്ന ആ കവചത്തെ മുള്ളുവേലിയുടെ പുരാതന റോമൻ പതിപ്പ് എന്നു വിശേഷിപ്പിക്കാം. ഈ വർഷം വരെ, പുരാതന സൈനിക സാങ്കേതികവിദ്യയുടെ ഉദാഹരണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ഇപ്പോഴിതാ, ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലുള്ള ഗോഥെ സർവകലാശാലയിലെ ഗവേഷകർ സീസറിൻറെ ക്യാമ്പ് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വലിയ തകരാറുകളൊന്നും സംഭവിക്കാത്ത മുള്ളുവേലിയുടെ ഭാഗമാണു…

Read More

മരുന്നിനും ഭക്ഷണത്തിനും ഈനാംപേച്ചി; മാർക്കറ്റിൽ വമ്പൻ ഡിമാന്റ്, വംശനാശഭീഷണിയും, മാഫിയകളും പിന്നാലെ

ഈനാംപേച്ചിയെ അറിയാത്തവർ ആരുമുണ്ടാകില്ല അല്ലെ? നമ്മുടെ സംഭാഷണങ്ങളിലൊക്കെ ഈ പേര് കടന്ന് വരാറുണ്ട്. ഇവർക്ക് ലോകത്ത് വലിയ ഡിമാന്റാണ്. എന്നാൽ അത് നല്ലതിനല്ല കേട്ടോ. ലോകത്ത് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ജീവികളിലൊന്നാണ് ഈനാംപേച്ചി. കരിഞ്ചന്ത മാഫിയകൾ വരെ ഇവരുടെ പിന്നാലെയാണ്. അനധികൃത വേട്ട, കള്ളക്കടത്ത് എന്നീ ദുഷ്പ്രവൃത്തികളുടെ ഫലമായി കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ പത്തുലക്ഷത്തിലേറെ ഈനാംപേച്ചികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇവയെ തദ്ദേശീയ മരുന്നുകൾക്കായി വിയറ്റ്നാം, ചൈന രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. ഇതിനായി പ്രവർത്തിക്കുന്ന ഒരു വലിയ കള്ളക്കടത്ത് ശൃംഖല…

Read More

ആ പെൺകുട്ടിക്കു കുളിക്കാൻ കഴിയില്ല…; കാരണം വെള്ളം അവൾക്ക് അലർജിയാണ്

എങ്ങനെ വിശ്വസിക്കും… വെള്ളം അലർജിയായ പെൺകുട്ടിയുടെ കഥ. വൈദ്യശാസ്ത്രമേഖലയിൽ അപൂർവങ്ങളിൽ അപൂർവമായ രോഗാവസ്ഥയാണ് അവളുടേത്. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ മോണ്ടെഫസ്‌കോ എന്ന 22കാരിയാണ് ഈ അപൂർവ അവസ്ഥയിലൂടെ കടന്നുപോകുന്നത്. വെള്ളം അലർജിയാണെന്നും അതു കടുത്ത ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ കുളിക്കാൻ കഴിയുന്നില്ലെന്നും ന്യൂയോർക്ക് പോസ്റ്റിൽ ലോറൻ തന്നെയാണു വെളിപ്പെടുത്തിയത്. ഒരു സ്ത്രീ എന്ന നിലയിൽ ഈ അവസ്ഥ തരണം ചെയ്യുകയെന്നത് ഏറെ പ്രയാസകരമാണെന്നും ലോറൻ പറയുന്നു. ‘അക്വാജെനിക് ഉർട്ടികാരിയ’ എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. വെള്ളവുമായി…

Read More

അറിയാമോ… വന്യമൃഗങ്ങളെ പിടികൂടാനും നാടുകടത്താനും കടമ്പകളേറെയുണ്ട്..!

വന്യമൃഗങ്ങളെ പിടികൂടാനും നാടുകടത്താനും എളുപ്പം സാധിക്കുന്നതല്ല. മനുഷ്യവാസമേഖലയിലേക്ക് എത്തുന്ന മൃഗങ്ങളെ കൂട്ടിലാക്കാനും തിരികെ കാട്ടിലെത്തിക്കാനും വനംവകുപ്പിനു നിരവധി കടമ്പകൾ കടക്കണം. മനുഷ്യനു ഭീഷണി ഉയർത്തുന്ന മൃഗത്തെ പിടികൂടാൻ കൂടു സ്ഥാപിക്കണമെങ്കിൽ സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതിവേണം. കടുവയെയും പുലിയെയും കൺമുന്നിൽ കാണുകയോ ആക്രമിക്കാൻ വരികയോ ചെയ്തു എന്നു പരാതിപ്പെട്ടാലും ഉടനടി നടപടി ഉണ്ടാകില്ല. വന്യമൃഗത്തിൻറെ ആക്രമണത്തിൽ വനംവകുപ്പിന് സ്ഥിരീകരണമുണ്ടാകണം. കാൽപ്പാദവും വളർത്തുമൃഗങ്ങളെ കൊന്നതിൻറെ രീതിയോ നോക്കി ഏതിനം മൃഗമാണെന്നു തിരിച്ചറിയണം. പിന്നീടു സിസിടിവി കാമറ…

Read More

പാക്കിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് തിരിച്ചടി

പാകിസ്താന്റെ 24-ാമത്തെ പ്രധാനമന്ത്രിയായി പി.എം.എൽ.-എൻ അധ്യക്ഷൻ ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഷഹബാസ് പാക് പ്രധാനമന്ത്രിയാകുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ 201 വോട്ടുകളാണ് ഷഹബാസിന് ലഭിച്ചത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐ. പിന്തുണയ്ക്കുന്ന സുന്നി ഇതിഹാദ് കൗൺസിൽ സ്ഥാനാർഥി ഒമർ അയൂബ് ഖാനായിരുന്നു എതിരാളി. 92 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പി.പി.പി.യുടേതടക്കം ആറോളം കക്ഷികളുടെ പിന്തുണ ഷഹബാസിനുണ്ടായിരുന്നു. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ…

Read More

കരണത്തുപൊട്ടി അടി; ഭർത്താവിനെയും കാമുകിയെയും പരസ്യമായി കൈകാര്യം ചെയ്ത് യുവതി

വിവാഹേതര ബന്ധം മനസിലാക്കിയ ഭാര്യ ഷോപ്പിംഗ് മാളിൽവച്ചു ഭർത്താവിനെയും കാമുകിയെയും മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എക്സിൽ ആണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ സ്ഥലവും സമയവും വെളിപ്പെടുത്തിയിട്ടില്ല. ഉത്തർപ്രദേശിലെ, ഏതോ നഗരത്തിലെ ഷോപ്പിംഗ് മാളിലാണു സംഭവം അരങ്ങേറിയതെന്നു വ്യക്തം.  ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ യുവതി തന്‍റെ ഭർത്താവുമായി വാക്കുതർക്കത്തിലേർപ്പെടുന്നതു കാണാം. തുടർന്നു കോപാകുലയായ ഭാര്യ യുവാവിന്‍റെ മുഖത്ത് അടിക്കുന്നു. ഈ സമയം, തൊട്ടടുത്ത് തനിക്കൊന്നുമറിയില്ല എന്ന ഭാവത്തിൽ മൊബൈൽഫോണിൽ മെസേജുകൾ വായിച്ചുനിൽക്കുന്ന കാമുകിയെ കാണാം. നിലത്തുവീണു…

Read More

അമേരിക്കൻ ഹാസ്യ നടൻ റിച്ചാർഡ് ലൂയിസ് അന്തരിച്ചു

സ്റ്റാൻഡ്-അപ്പ് കോമേഡിയനും കർബ് യുവർ എൻത്യൂസിയസത്തിൻ്റെ ഹാസ്യ നടനുമായ റിച്ചാർഡ് ലൂയിസ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചൽസിലെ സ്വന്തം വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചതെന്നാണ് അദ്ദേഹത്തിൻ്റെ പബ്ലിസിസ്റ്റ് ജെഫ് എബ്രഹാം അറിയിച്ചത്. 76 വയസ്സായിരുന്നു. തനിക്ക് പാർക്കിൻസൺസ് രോഗമുണ്ടെന്നും സ്റ്റാൻഡ് അപ്പ് കോമഡിയിൽ നിന്ന് വിരമിക്കുന്നുവെന്നും ലൂയിസ് കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. സ്വയം അപകീർത്തിപ്പെടുത്തുന്ന നർമ്മത്തിന് പേരുകേട്ട ലൂയിസ് 1980-കളിലാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. വർഷങ്ങളോളം, നടനായും എഴുത്തുകാരനായും ലാറി ഡേവിഡിനൊപ്പം ‘കർബ്…

Read More

അമേരിക്കയിൽ ബാറ്ററി പൊട്ടിത്തെറിച്ച് വൻ അപകടം; ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

അമേരിക്കയിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരൻ മരിച്ചു. 27 വയസുകാരനായ ഇന്ത്യൻ പൗരൻ ഫാസിൽ ഖാനാണ് മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി അറിയിച്ചു. ലിഥിയം അയോൺ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വൻ തീപിടുത്തമുണ്ടായതെന്ന്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ന്യുയോർക്കിലെ ഹേരലമിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അതീവ ദുഃഖകരമായ സംഭവമാണ് നടന്നതെന്നും മരണപ്പെട്ട ഫാസിൽ ഖാന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാധ്യമായ എല്ലാ സഹായവും നൽകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. മരണപ്പെട്ടയാളെക്കുറിച്ചുള്ള…

Read More