കാലിഫോർണിയയിലെ ജയിലുകളിൽ ഉദ്യോഗസ്ഥർ ക്ലീൻ ഷേവ് ചെയ്യണമെന്ന നയം; വിവേചനപരമെന്ന് നീതിന്യായ വകുപ്പ് പരാതി

കാലിഫോർണിയയിലെ ജയിലുകളിൽ വാർഡൻമാർ ക്ലീൻ ഷേവ് നിർബന്ധമായും ചെയ്യണമെന്ന ചട്ടം നിർത്തണമെന്ന് സാക്രമെന്ററോയിലെ യുഎസ് ജില്ലാ കോടതിയോട് ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ്. ഇത് മുസ്ലീം, സിംഖ് മതവിഭാഗത്തിലുളള ഉദ്യോഗസ്ഥരുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുളളതാണെന്നും വിവേചനത്തിന് തുല്യമാണെന്നും നീതിന്യായ വകുപ്പ് ചൂണ്ടിക്കാട്ടി. കാലിഫോർണിയയിലെ പുനരിധിവാസ വകുപ്പിലെ ഏതാനും ചില ഉദ്യോഗസ്ഥർ ക്ലീൻ ഷേവ് ചെയ്യാത്തിനാൽ ജോലിയോടനുബന്ധിച്ച് താമസ സൗകര്യം ലഭ്യമാകുന്നില്ലെന്ന നീതിന്യായ വകുപ്പ് കഴിഞ്ഞ തിങ്കളാഴ്ച സമർപ്പിച്ച പരാതിയിലാണ് വിവരങ്ങൾ പുറത്തുവന്നത്. ഉദ്യോഗസ്ഥർ മതപരമായി താടി വളർത്തുന്നതിനുളള അവകാശം…

Read More

കുട്ടികളുമായുള്ള വാഹന യാത്രയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ നമ്മിൽ പലരും കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നത് മൂലം നമ്മുടെ കുട്ടികളുടെ വിലപ്പെട്ട ജീവൻ പണയം വയ്ക്കുകയാണ്. കുട്ടികൾക്ക് ഇണങ്ങുന്ന ഹെൽമെറ്റ് നിർബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക. കാറിലാണെങ്കിൽ 14 വയസ്സിന് മുകളിലേക്ക് നിർബന്ധമായും…

Read More

ഗവേഷകനു ലഭിച്ചത് വെള്ളി വിരൽക്കവചമായിരുന്നില്ല, ഒരു കാമുകൻറെ ഹൃദയമായിരുന്നു

ഗവേഷകനായ റോബർട്ട് എഡ്വേർഡ് തൻറെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്‌ഷെയറിലെ കെയർ കാസിലിൽ തെരച്ചിൽ നടത്തുകയായിരുന്നു. പ്രത്യേകിച്ചൊന്നും കണ്ടെത്താൻ കഴിയില്ലെന്ന നിരാശയിൽ ഗവേഷകൻ തൊട്ടടുത്ത ഓക്ക് മരത്തിൻറെ തണലിലേക്കു മാറി. അപ്രതീക്ഷിതമായി എഡ്വേർഡ്‌സിൻറെ മെറ്റൽ ഡിറ്റക്റ്ററിൽ ഒരു സിഗ്‌നൽ തെളിഞ്ഞു. മണ്ണു കുഴിച്ചുനടത്തിയ തെരച്ചിലിൽ മനോഹരമായ ഒരു പുരാവസ്തു അദ്ദേഹത്തിനു കണ്ടെത്താനായി. ആദ്യം എഡ്വേർഡ് കരുതിയതു നാണയമായിരിക്കുമെന്നാണ്. പക്ഷേ, അതൊരു വെള്ളിയിൽത്തീർത്ത വിരലുറയായിരുന്നു. 1682നും 1740നും ഇടയിലുള്ളത്! നീളമുള്ള, ഇടുങ്ങിയ, ഭാരമുള്ള വിരലുറ കൊട്ടയുടെ രൂപത്തിലാണ്…

Read More

ഡോൾഫിൻ ഞെട്ടിച്ചു; ഫോസിലിൻറെ പഴക്കം 16 ദശലക്ഷം വർഷം

പെറുവിൽ കണ്ടെത്തിയ 16 ദശലക്ഷം വർഷം പഴക്കമുള്ള ഡോൾഫിൻറെ തലയോട്ടിയുടെ ഫോസിൽ ശാസ്ത്രജ്ഞർ അനാച്ഛാദനം ചെയ്തു. നാപോ നദിയിൽ നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി സ്‌പോൺസർ ചെയ്ത 2018 ലെ പര്യവേഷണത്തിനിടെയാണ് ശാസ്ത്രജ്ഞർ ഫോസിൽ കണ്ടെത്തിയത്. തെക്കേ അമേരിക്കയിലെ നദിയിൽ വസിച്ചിരുന്ന മൂന്നു മുതൽ 3.5 മീറ്റർ വരെ (9.8 മുതൽ 11.4 അടി വരെ) നീളമുള്ള ഡോൾഫിൻറേതാണ് തലയോട്ടിയെന്ന് പാലിയൻറോളജിസ്റ്റ് റോഡോൾഫോ സലാസ് പറഞ്ഞു. പെറുവിയൻ പുരാണ ജീവിയായ യകുറുനയുടെ പേരായ പെബനിസ്റ്റ യാകുറുന എന്ന് ഈ…

Read More

കേരളം മടുത്തു ആശാനേ..; അൻറാർട്ടിക്കയിൽ പോകാം പെൻഗ്വിൻറെ എണ്ണമെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കാം

അപൂർവമായ തൊഴിൽ അവസരം, നിങ്ങൾ സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ മാത്രം അപേക്ഷിച്ചാൽ മതി. യുകെ അൻറാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് (UKAHT) ആണു നിയമിക്കുന്നത്. നിമയനം എവിടെയാണെന്നോ, ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള തപാൽ ഓഫീസിൽ! കത്തിടപാടുകളുടെ ജോലി മാത്രം ചെയ്താൽ പോരാ അവിടെ! മറ്റൊരു ജോലി നിങ്ങളെ കാത്തിരിക്കുന്നു; എന്താണെന്നല്ലേ, പെൻഗ്വിനുകളുടെ എണ്ണം എടുക്കുക..! അൻറാർട്ടിക്കയിലെ ഗൗഡിയർ ദ്വീപിലെ പോർട്ട് ലോക്ക്‌റോയിലാണു തപാൽ ഓഫീസ് സ്ഥിതിചെയ്യുന്നത്. അൻറാറാർട്ടിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പോർട്ട് ലോക്ക്‌റോയ്. വർഷത്തിൽ…

Read More

‘ഇരുമ്പ് ശ്വാസകോശത്തിനുള്ളിൽ’ 70 വർഷം; ഒടുവിൽ ‘പോളിയോ പോൾ’ വിടവാങ്ങി

പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ ‘പോളിയോ പോൾ’ എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ ( 78) വിടവാങ്ങി. തിങ്കളാഴ്ചയായിരുന്നു അന്ത്യം. രോഗബാധിതനായ പോൾ 70 വർഷമാണ് 272 കിലോഗ്രാം ഭാരമുള്ള ഇരുമ്പുകൂടിനുള്ളിലാണ് ജീവിച്ചുതീർത്തത്. 1952ൽ ആറാം വയസിലാണ് അദ്ദേഹത്തിനു പോളിയോ ബാധിച്ചത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ പോളിയോ റിപ്പോർട്ട് ചെയ്ത വർഷം കൂടിയായിരുന്നു അത്. 21,000 പേരാണ് പോളിയോ ബാധയാൽ കിടപ്പുരോഗികളായി മാറിയത്. രോഗം ഗുരുതരമായതിനെത്തുടർന്ന് പോളിനെ ടെക്സസിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തിൻറെ പ്രവർത്തനം തകരാറിലായിതിനെത്തുടർന്നാണ് ശരീരത്തിൽ…

Read More

കൊമ്പനെ പിടിച്ച ഫ്ളോറിഡയിലെ “മമ്മൂട്ടി’; വള്ളവും വലയും ചൂണ്ടയുമൊന്നുമില്ലാതെ സ്രാവിനെ പിടിച്ച് യുവാവ്

“നീ കടലു കണ്ടിട്ടുണ്ടോ… അയിലേം ചാളേമല്ലാതെ ശരിക്കൊള്ള മീനെ നീ കണ്ടിട്ടുണ്ടോ… അരയന്‍റെ ചൂരും ചുണയും നിനക്കൊണ്ടങ്കീ പുറങ്കടലിൽ പോയൊരു കൊമ്പനെ പിടിച്ചാണ്ടുവാ…’ മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ആയ അമരം എന്ന സിനിമയിൽ രാഘവനോട് (അശോകൻ) അച്ചൂട്ടി (മമ്മൂട്ടി) പറയുന്ന ഡയലോഗ് ആണിത്. തിയറ്ററുകളെ കോരിത്തരിപ്പിച്ച ഭരതൻ ചിത്രത്തിലെ ഡയലോഗും ചിത്രത്തിലെ മമ്മൂട്ടിയുടെ സ്രാവ് വേട്ടയും എന്നും മലയാളികളുടെ മനസിലുണ്ടാകും.പറഞ്ഞുവരുന്നത്, കേരളത്തിലെ കടപ്പുറത്തെ കഥയല്ല. ഫ്ളോറിഡയിലെ പൈൻ ഐലൻഡിലുണ്ടായ സംഭവമാണ്. വള്ളവും വലയും ചൂണ്ടയുമൊന്നുമില്ലാതെ സ്രാവിനെ പിടിച്ച…

Read More

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി; നിക്ഷേപം 1200 കോടിയിലേക്ക്

പ്രവാസികളുടെ പ്രധാന സമ്പാദ്യ പദ്ധതിയായ പ്രവാസി ചിട്ടിയിലൂടെ കെ.എസ്.എഫ്.ഇ,  കിഫ്ബി ബോണ്ടിൽ നിക്ഷേപിച്ച തുക 1,162 കോടി രൂപ കവിഞ്ഞു. പ്രവാസി ചിട്ടി ആരംഭിച്ച് കേവലം ആറാം വർഷത്തിലെത്തുമ്പോഴാണ് ഈ നേട്ടം സ്വന്തമായിരിക്കുന്നത്. ഇക്കാലത്തിനിടയിൽ പ്രവാസി ചിട്ടിയിലൂടെ 119 ലോകരാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുവാനും കെ.എസ്.എഫ്.ഇയ്ക്ക് കഴിഞ്ഞു. 2024 ഫെബ്രുവരി 29 വരെയുള്ള കണക്കുകൾ പ്രകാരം 119 രാജ്യങ്ങളിൽ നിന്നായി, 1,96,552 പ്രവാസികൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചതിൽനിന്നും 2,919 ചിട്ടികളിലായി 97,785 പേർ പ്രവാസി ചിട്ടിയിൽ ചേർന്നു കഴിഞ്ഞു….

Read More

പൗരത്വ നിയമ ഭേദഗതി; ഓൺലൈന്‍ പോർട്ടൽ വഴി അപേഷിക്കാം

പൗരത്വ നിയമ ഭേദഗതി നിയമം അനുസരിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാനുള്ള പോർട്ടൽ സജ്ജമായി.  indiancitizenshiponline.nic.in വെബ്സൈറ്റിലാണ്  പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. അപേക്ഷകർ പോർട്ടലിലൂടെ നൽകിയ അപേക്ഷയുടെ പകർപ്പ് ജില്ലാ കളക്ടർക്കോ, കോൺസുലർ ജനറലിനോ നൽകണം. പൗരത്വം നൽകുന്നതിന് അധികാരമുള്ള ജില്ലാ തല സമിതികളിൽ സംസ്ഥാന സർക്കാരുകൾക്ക് കാര്യമായ പങ്കാളിത്തമില്ല.  പൗരത്വത്തിനായി  അപേഷിക്കേണ്ടതെങ്ങനെ? കൂടുതല്‍ അറിയാം പൗരത്വ നിയമഭേദ​ഗതി വിജഞാപനം ഇറക്കിയപ്പോൾ തന്നെ ഓൺലൈനിലൂടെ മാത്രമേ അപേക്ഷകൾ സ്വീകരിക്കൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. indiancitizenshiponline.nic.in എന്ന…

Read More

പൗരത്വ ഭേദഗതി ബില്‍; ആര്‍ക്കൊക്കെയാണ് അര്‍ഹത

2014 ഡിസംബര്‍ 31ന് മുന്‍പ് പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും. 1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍.   വീസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം,…

Read More