ഒരാഴ്ചയായി മൂക്ക് വേദന, ആശുപത്രിയിലെത്തി 59കാരി; എക്‌സറേ കണ്ട് ഡോക്ടർമാർ ഞെട്ടി 

മൂക്ക് വേദനയുമായി ആശുപത്രിയിലെത്തിയ 59കാരിയുടെ മൂക്കിൽ നിന്ന് പുറത്തെടുത്തത് നൂറുകണക്കിന് വിരകളെ. തായ്ലൻഡിലെ ചിയാംഗ് മായിലാണ് സംഭവം. ഒരാഴ്ചയായി സ്ത്രീക്ക് മുക്കിലും മുഖത്തും വേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ അലർജിയാണെന്ന് കരുതി അവർ ചികിത്സ തേടിയിരുന്നില്ല. പിന്നാലെ മുക്കിൽ നിന്ന് രക്തം വരാൻ തുടങ്ങിയപ്പോഴാണ് നാക്കോൺപിംഗ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. അവിടെ ഡോക്ടർ പടീമോൻ തനാചൈഖൻ സ്ത്രീയുടെ എക്സറേ എടുത്ത് പരിശോധിച്ചപ്പോഴാണ് നൂറുകണക്കിന് വിരകളെ കണ്ടെത്തിയത്.  വിരകളെ കണ്ടതോടെ വിശദമായ എൻഡോസ്‌കോപ്പി എടുത്ത് വിരകൾ മുക്കിനുള്ളിൽ ഉണ്ടെന്ന് ഉറപ്പാക്കി….

Read More

കാലാവസ്ഥ മാറി… കടലിൻറെ നിറം മാറി; വിശദീകരിക്കാനാകാതെ ശാസ്ത്രലോകം

സമുദ്രങ്ങൾക്കു നിറം മാറ്റം സംഭവിക്കുന്നു. സമുദ്രജലം പച്ചനിറമണിയുന്നതായി ഗവേഷകർ കണ്ടെത്തി. ഇരുപതു വർഷത്തിനിടെ ഭൂമിയിലെ പകുതിയിലധികം സമുദ്രങ്ങളുടെയും നിറം ഗണ്യമായി മാറിയെന്നാണു പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. കാലാവസ്ഥാവ്യതിയാനമാണ് ഇതിനു കാരണമെന്നു ഗവേഷകർ സൂചിപ്പിക്കുന്നു. ഭൂമധ്യരേഖയ്ക്കു ചുറ്റുമുള്ള സമുദ്രങ്ങൾ പച്ച നിറത്തിലേക്കു മാറിയിരിക്കുന്നു. ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ പഠനങ്ങൾ ആവശ്യമാണ്. കാലാവസ്ഥാവ്യതിയാനം ഇതുവരെ കാണാത്തവിധത്തിൽ ആവാസവ്യവസ്ഥയെ ബാധിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ നാഷണൽ ഓഷ്യാനോഗ്രഫി സെൻററിലെ സമുദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. സമുദ്രത്തിൻറെ നിറം അതിൻറെ ഉപരിതലത്തിൽ കാണപ്പെടുന്നതിനെ അടിസ്ഥാനമാക്കി മാറുന്നുവെന്ന്…

Read More

ഊട്ടി-കൊടൈക്കനാൽ യാത്രയ്ക്കായുള്ള ഇ-പാസിന് ക്രമീകരണമായി; അപേക്ഷിക്കേണ്ടത് ദാ ഇങ്ങനെ

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ-പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ-പാസിന് അപേക്ഷിക്കാം. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്. മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ…

Read More

എടാ മോനേ… പോപ്‌കോൺ മോമോസ് കഴിക്കെടാ

ഡൽഹിയിലെ ഒരു മോമോസ് ഫുഡ് സെൻറർ ഇപ്പോൾ മോമോസിൻറെ തലസ്ഥാനമായി മാറിയിരിക്കുന്നു. പലരുടെയും ഇഷ്ടഭക്ഷണങ്ങളിലൊന്നായ മോമോസ് കഫേകളിലും റസ്റ്റോറൻറുകളിലും സുലഭമാണ്. സൗത്ത് ഡൽഹിയിലെ ജികെ-1 മാർക്കറ്റിലെ മാമോസിനു മാത്രമായുള്ള തട്ടുകടയിൽ ലഭിക്കുന്ന മാമോസിൽ സൂപ്പർ സ്റ്റാർ ആണെന്ന് രുചിച്ചവർ പറയുന്നു. പോപ്‌കോൺ വലുപ്പത്തിലുള്ള ‘കാറ്റ്‌ലീ മോമോസ്’ കഴിക്കാൻ ധാരാളം പേർ അവിടെ സ്ഥിരമായി എത്താറുണ്ട്. വിവിധ സമൂഹമാധ്യമങ്ങളിലൂടെ ‘കാറ്റ്‌ലീ മോമോസ്’ വൈറലായതോടെ ഡൽഹിയുടെ വിവിധഭാഗങ്ങളിൽനിന്നു ധാരാളം പേർ അവിടെ എത്തുന്നു. ചെറുതും ഭാരം കുറഞ്ഞതുമായ മോമോസ് വെറൈറ്റിയെന്ന്…

Read More

സീറ്റൊന്നും വേണ്ടേ…..;ത്രില്ലിംഗ് കാർ സവാരി നടത്തി ‘പാമ്പുസാർ’

അമേരിക്കയിലെ അലബാമ ഹൈവേയിലൂടെ അതിവേഗത്തിൽ പാഞ്ഞുപോകുന്ന കാറിലെ അപ്രതീക്ഷിത സഞ്ചാരിയെ കണ്ട് കാഴ്ചക്കാർ ഞെട്ടി. തൊട്ടുപിന്നാലെ മറ്റൊരു കാറിലുണ്ടായിരുന്ന യാത്രക്കാരൻ വീഡിയോ പകർത്തി എക്‌സിൽ പങ്കിട്ടതോടെ സംഭവം വൻ തരംഗമായി മാറുകയും ചെയ്തു. കാറിൻറെ പിൻഭാഗത്ത്, ഡിക്കിക്കു താഴെയാണ് പാമ്പ് ചുറ്റിപ്പിടിച്ചിരിക്കുന്നത്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാറിൽനിന്നു രക്ഷപ്പെടാൻ പാമ്പ് ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. റോഡിലേക്കിഴയാൻ ശ്രമിക്കുന്നുണ്ടെങ്കിലും പാമ്പു പിൻവാങ്ങുന്നു. ചില ഘട്ടത്തിൽ പാമ്പ് അപകടത്തിൽപ്പെട്ടു ചാവുമെന്നും തോന്നുന്നുമെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. പിന്നീട് കാർ നിർത്തി പാമ്പിനെ ഓടിച്ചുവിടുകയായിരുന്നു. അലബാമ…

Read More

‘അരുമൈമകൻ’ വാഴ്കെ..! അരിക്കൊമ്പൻ കേരളം വിട്ടിട്ട് ഒരു വർഷം

ഇടുക്കി-ചിന്നക്കനാലിനെ കിടുകിടെ വിറപ്പിച്ച അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. സർക്കാരിനെതിരേ വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലിൽ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചു പെ​രി​യാ​ർ ക​ടു​വ സാ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ചത്. ശ്രമകരമായ ദൗത്യമായിരുന്നു അത്. അരിക്കൊമ്പൻ എന്ന കുപ്രസിദ്ധ ആനയെ നാടുകടത്തുന്നതു കാണാൻ വ​ഴി​നീ​ളെ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി. പാതിരാത്രിയിലാണ് ആനയെ പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ചത്.  ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ പ​തി​വാ​യി റേ​ഷ​ൻ ക​ട ത​ക​ർ​ത്ത് അ​രി ഭ​ക്ഷി​ച്ച കൊ​മ്പ​ന് നാ​ട്ടു​കാ​രി​ട്ട പേ​രാ​ണ് അ​രി​ക്കൊ​മ്പ​ൻ. മേ​ഖ​ല​യി​ൽ 180 കെ​ട്ടി​ട​ങ്ങ​ൾ അ​രി​ക്കൊ​മ്പ​ൻ ത​ക​ർ​ത്തുവെന്നാണ്…

Read More

ഐസ്ക്രീം കൊടുക്കാതെ സ്വിഗ്ഗി പറ്റിച്ചു; ഒടുവിൽ കോടതിയിൽനിന്നു കിട്ടി പണി

പ​ണം വാ​ങ്ങി പോ​ക്ക​റ്റി​ലാ​ക്കിയ ശേഷം ഐസ്ക്രീം കൊടുക്കാതെ ഉ​പ​ഭോ​ക്താ​വി​നെ പ​റ്റി​ച്ച കേസിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിക്ക് പിഴ വിധിച്ച് കർണാടക കോടതി. 3,000 രൂപ ഉപഭോക്താവിനു പിഴയിനത്തിൽ നൽകാനാണ് ഉത്തരവ്. കൂടാതെ, ഐ​സ്ക്രീ​മി​ന് 187 രൂ​പയും വ്യ​വ​ഹാ​ര​ച്ചെ​ല​വാ​യി 2,000 രൂ​പ​യും സ്വിഗ്ഗി നൽകേണ്ടിവരും. ഇത്തരം സർവീസുകളിൽ ഓർഡർ ചെയ്തിട്ട് ഭക്ഷണം കിട്ടാതിരിക്കുകയും പണം പോകുകയും ചെയ്യുന്നതു നിത്യസംഭവമാണെന്ന് ഉപഭോക്താക്കളും വെളിപ്പെടുത്തുന്നു. ചെറിയ തുകയ്ക്കുള്ള ഓർഡറുകളിലാണു സാധാരണയായി ഇങ്ങനെ സംഭവിക്കാറുള്ളത്. ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​നം ഡെ​ലി​വ​റി…

Read More

‘കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ പാർശ്വഫലങ്ങൾ ഉണ്ടാകാം’: റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് അസ്ട്രാസെനക

കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്‌സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) അസ്ട്രാസെനക വാക്‌സീൻ എടുത്തവരിൽ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓക്‌സഫഡ് സർവകലാശാലയുമായി ചേർന്ന് നിർമിച്ച അസ്ട്രാസെനക വാക്‌സീൻ സ്വീകരിച്ചവരിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ചില അപൂർവ…

Read More

മൂക്കുമുട്ടെ തിന്നും എന്നിട്ട് മുങ്ങും; വിവിധ ഹോട്ടലുകളിൽ നിന്നായി ദമ്പതികൾ കഴിച്ചത് ലക്ഷത്തിലേറെ രൂപയുടെ വിഭവങ്ങൾ

ഹോട്ടലുകളിൽ കയറി വ‍യറുനിറയെ തിന്നതിനു ശേഷം ബിൽ അടയ്ക്കാതെ മുങ്ങുന്ന കുടുംബം ഒടുവിൽ പോലീസ് പിടിയിൽ. വിവിധ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലായി എട്ടു പേരടങ്ങുന്ന സംഘം ഒരു ലക്ഷത്തിലേറെ രൂപയ്ക്കു ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 39കാരിയായ യുവതിക്കും ഇവരുടെ 41കാരനായ ഭർത്താവിനുമെതിരേ അഞ്ചു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  യുവതിക്കെതിരേ നിരവധി മോഷണക്കേസുകളും നിലവിലുണ്ടത്രെ! വിവിധ റസ്റ്റോറന്‍റുകളിലെ സിസിടിവി കാമറകളിൽ ഇവർ ഭക്ഷണം കഴിക്കുന്നതിന്‍റെയും വിദഗ്ധമായി മുങ്ങുന്നതിന്‍റെയും ദൃശ്യങ്ങൾ വ്യക്തമായി കാണാം. ആദ്യം ദമ്പതികളും രണ്ടു കുട്ടികളുമാണ് എത്തുക….

Read More

കാന്താരി കലക്കി; വിവാഹദിവസം മുൻ കാമുകന്‍റെ മുഖത്ത് ടോയ് ലെറ്റ് ക്ലീനർ ഒഴിച്ച് പകവീട്ടി യുവതി

പ്രണയപ്പകയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. വിവാഹദിവസം തന്നെ തേച്ചൊട്ടിച്ചുപോയ കാമുകന്‍റെ മുഖത്തു ടോയ് ലെറ്റ് ക്ലീനിംഗ് ലോഷൻ ഒഴിച്ചാണ് യുവതി പ്രതികാരം ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലാ​ണ് സം​ഭ​വം. പരാതിയെത്തുടർന്ന് യുവതിക്കെതിരേ പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​റ്റൗ​നി സ്വ​ദേ​ശി രാ​കേ​ഷ് ബി​ന്ദും ലക്ഷ്മിയും തമ്മിൽ ദീർഘകാലം പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി ലക്ഷ്മിയെ പലയിടങ്ങളിലും രാകേഷ് പാർപ്പിച്ചിരുന്നു. എ​ന്നാ​ല്‍ യു​വാ​വ് പി​ന്നീ​ട് ബ​ന്ധ​ത്തി​ല്‍നിന്നു പി​ന്മാ​റി മ​റ്റൊ​രു വി​വാ​ഹ​ത്തി​നു ത​യാ​റാകുകയായിരുന്നു. വി​വാ​ഹ​ച്ചടങ്ങുകൾ ന​ട​ക്കു​ന്ന…

Read More