നീയെന്‍റെ തങ്കക്കുടം…നായ്ക്കുഞ്ഞിനെ തോളത്തെടുത്ത് ഉമ്മ വച്ച് ചിംബാൻസി

കാഴ്ചക്കാരുടെ മുഖത്തു പുഞ്ചിരിവിടർത്തുന്ന, കൗതുകകരമായ ഒരു വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ എത്തി. ചിമ്പാൻസി തന്‍റെ കൈകളിൽ നായ്ക്കുട്ടിയെ എടുത്തു ചേർത്തുപിടിച്ചു ലാളിക്കുന്ന വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. അതുല്യസ്നേഹത്തിന്‍റെ ദൃശ്യങ്ങൾ തരംഗമായി തുടരുകയാണ്. ദൃശ്യങ്ങൾ ആരംഭിക്കുമ്പോൾ തന്‍റെ പരിചാരകയെന്നു തോന്നിക്കുന്ന യുവതിയുടെ സമീപമാണ് ചിമ്പാൻസി ഇരിക്കുന്നത്. സ്ത്രീയുടെ ലാളനയേറ്റിരിക്കുന്ന പട്ടിക്കുട്ടിയെ കൈക്കുഞ്ഞിനെയെന്നപോൽ കോരിയെടുത്ത് മാറോടു ചേർത്തുവയ്ക്കുകയും ചുംബിക്കുകയും ചെയ്യുന്നു ചിമ്പാൻസി. മനുഷ്യൻ കുഞ്ഞുങ്ങളെയെടുത്ത് ലാളിക്കുന്ന പോലെയാണ് ചിമ്പാൻസിയും ചെയ്യുന്നത്. സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും ഹൃദയസ്പർശിയായ രംഗങ്ങളായി കാഴ്ചക്കാർ ഇതിനെ…

Read More

തമിഴ്നാടിനെ വിറപ്പിച്ച ഗുണ്ട രാജയുടെ മരണം

കേരളത്തിലെ ഗുണ്ടകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. തമിഴ്നാട്ടിലെ ഒരു കുപ്രസിദ്ധ ഗുണ്ടയെ വിവാഹപൂർവസത്കാര പാർട്ടിക്കിടെ അതിക്രൂരമായി വെട്ടിക്കൊന്ന വാർത്ത വൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാരണം കൊല്ലപ്പെട്ടവും കൊന്നവരും തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദീപക് രാജ എന്ന മുപ്പത്തഞ്ചുകാരൻ.  തമിഴ്നാട് തി​രു​നെ​ല്‍​വേ​ലി ജി​ല്ല​യി​ലെ പാ​ള​യംകോ​ട്ട​ നാ​ങ്കു​നേ​രി സ്വദേശി. 12 വ​ർ​ഷം മു​മ്പ് കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് നേ​താ​വ് പ​ശു​പ​തി​പാ​ണ്ഡ്യ​ന്‍റെ അ​നു​യാ​യി​യാ​യ ദീ​പ​ക് രാ​ജ നിസാരക്കാരനല്ല. ഏഴു കൊലക്കേസുകളിൽ പ്രതിയാണ് ഈ കുപ്രസിദ്ധ ഗുണ്ട….

Read More

ഒസാമ ബിൻ ലാദന്‍റെ പേരിൽ ബിയർ; “ഭീകരനാണിവൻ കൊടും ഭീകരൻ’…; യുകെ ബിയർ വൻ ഹിറ്റ്..!

ലോകത്തെ വിറപ്പിച്ച കൊടും ഭീകരൻ ഒസാമ ബിൻ ലാദന്‍റെ പേരിൽ ബിയർ പുറത്തിറക്കിയിരിക്കുന്നു യുകെ ലിങ്കൺഷെയറിലെ മൈക്രോ ബ്രൂവറി. ചക്രവർത്തിമാരുടെ പേരുകളിൽ വിവിധതരം മദ്യം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് തീവ്രവാദിയുടെ പേരിൽ മദ്യം വിപണിയിലെത്തുന്നത്. “ഒസാമ ബിൻ ലാഗർ’ എന്നാണ് ബിയറിന്‍റെ പേര്. അൽ ഖ്വയ്ദയുടെ സ്ഥാപകനായ ലാദന്‍റെ പേരിൽ പുറത്തിറങ്ങിയ ബിയർ യുവാക്കൾക്കിടയിൽ മാത്രമല്ല, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാർക്കും പ്രിയങ്കരമായി മാറിയിരിക്കുന്നു. മികച്ച രുചിയും അനുഭൂതിയുമാണ് ബിയർ ജനപ്രിയമാകാൻ കാരാണം. ബിയർ വൈറലായതിനെത്തുടർന്ന് ധാരാളം പേരാണ്…

Read More

ആകാശച്ചുഴിയിൽപ്പെട്ട് വിമാനത്തിലെ യാത്രക്കാരൻ മരിച്ച സംഭവം; ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്

ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ച വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും എഴുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സിംഗപ്പൂർ എയർലൈൻസ് സിഇഒ പരസ്യമായി ക്ഷമാപണം നടത്തി. എസ്‌ക്യു 321 വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോങ് പറഞ്ഞു. ‘സിംഗപ്പൂർ എയർലൈൻസിനു വേണ്ടി, മരിച്ചയാളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കാൻ ആഗ്രഹിക്കുന്നു. എസ്‌ക്യു 321 വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും…

Read More

‘ആ ശബ്ദം എന്റേത് പോലെ’; ഓപ്പൺ എഐക്കെതിരെ നടി സ്‌കാർലെറ്റ് ജോൺസൺ രംഗത്ത്

ഓപ്പൺ എഐയുടെ പുതിയ ചാറ്റ് ജിപിടി 4ഒ മോഡലിന് വേണ്ടി തന്റെ ശബ്ദവുമായി സാമ്യതയുള്ള ശബ്ദം ഉപയോഗിച്ചതിനെതിരെ നടി സ്‌കാർലെറ്റ് ജോൺസൺ രംഗത്ത്. ചാറ്റ് ജിപിടിയ്ക്ക് വേണ്ടി ശബ്ദം നൽകാൻ തന്നെ ഓപ്പൺ എഐ സമീപിച്ചിരുന്നുവെന്നും എന്നാൽ താൻ അതിന് തയ്യാറായില്ലെന്നും, പിന്നീട് ഓപ്പൺ എഐ തന്റേതുമായി വ്യത്യാസങ്ങളില്ലാത്ത ശബ്ദം ചാറ്റ് ജിപിടിയ്ക്ക് ഉപയോഗിച്ചുവെന്നും ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് സ്‌കാർലെറ്റ് ജോൺസൺ തന്റെ രോഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ഓപ്പൺ എഐ സിഇഒ…

Read More

അമ്പോ.. ലോകത്തിലെ ഏറ്റവും വലിയ കോൺ ഐസ്‌ക്രീം നിർമിച്ച് നോർവെ

ഐസ്‌ക്രീം ഇഷ്ടമാണോ..? ആരോടും അങ്ങനെയൊരു ചോദ്യത്തിൻറെ ആവശ്യമില്ല. കാരണം എല്ലാ പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്നു, ഐസ്‌ക്രീം. ഐസ്‌ക്രീം പ്രേമികളെ ത്രില്ലടിപ്പിക്കുന്ന ഒരു സംഭവം കഴിഞ്ഞദിവസം നേർവെയിൽ നടന്നു. നോർവെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെന്നിഗ്- ഓൾസെൻ എന്ന കന്പനി ലോകത്തിലെ ഏറ്റവും വലിയ കോൺഐസ്‌ക്രീം നിർമിച്ചു. കാഴ്ചക്കാരെ അമ്പരിപ്പിക്കുന്ന കോൺ ഐസ്‌ക്രീമിൻറെ ഉയരം 10 അടി 1.26 ഇഞ്ച് ആണ്. ഐസ്‌ക്രീം ലോക റെക്കോർഡ് നേടി. കൂറ്റൻ ഐസ്‌ക്രീമിൻറെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത് പതിനായിരക്കണക്കിന് ആളുകളാണു കണ്ടത്. ഐസ്‌ക്രീം…

Read More

റഷ്യയ്ക്കു പോകാൻ ഇനി വിസ വേണ്ട

റഷ്യയോട് മലയാളികൾക്ക് എന്നും താത്പര്യമുണ്ട്. ഒരു കാലത്ത് സോവിയറ്റ് ലാൻഡ് എന്ന മാസികയ്ക്കു വ്യാപക പ്രാചരമുണ്ടായിരുന്നു. റഷ്യൻ സാഹിത്യകൃതികളും ധാരാളമായി വിവർത്തനം ചെയ്ത് എത്തിയിരുന്നു. ടോൾസ്റ്റോയിയുടെയും ഗോർക്കിയുടെയും ഡോസറ്റോയ് വ്‌സ്‌കിയുടെയും ചെക്കോവിൻറെയുമെല്ലാം കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. അങ്ങനെ പലകാരണങ്ങൾകൊണ്ട് റഷ്യ മലയാളികൾക്കു പ്രിയപ്പെട്ടതാണ്. ഇപ്പോൾ ഇന്ത്യക്കാർക്ക് റഷ്യയിലേക്കു പോകാൻ വിസ ഒഴിവാക്കുന്നു. വിസ രഹിത ടൂറിസ്റ്റ് എക്‌സ്‌ചേഞ്ചിലേക്ക് നയിച്ചേക്കാവുന്ന സുപ്രധാന ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. ആദ്യ റൗണ്ട് ചർച്ചകൾ ജൂണിൽ നടക്കും. ഈ കാലയളവിൽ…

Read More

എത്ര വേണമെങ്കിലും കെട്ടാം…; 10 കാളകൾക്കു മുകളിലൂടെ 4 റൗണ്ട് ഓടിക്കാണിക്ക് മോനേ..!

വിവാഹവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങൾക്കിടയിൽ വിചിത്രമായ ആചാരങ്ങൾ നിലവിലുണ്ട്. എത്യോപ്യയിലെ ബന്ന ഗോത്രത്തിലെ വിവാഹാചാരങ്ങൾ ഏറെ കൗതുകരമാണ്. ബന്ന ഗോത്രത്തിലെ യുവാക്കൾ പുരുഷന്മാരെന്നു തെളിയിക്കുന്നതും കല്യാണത്തിനുള്ള യോഗ്യത നേടുന്നതും ‘കാളചാട്ട ചടങ്ങ്’ പൂർത്തിയാക്കുന്നതിലൂടെയാണ്. ഒരു പ്രായവിഭാഗത്തിൽനിന്നു മറ്റൊന്നിലേക്കു കടക്കാൻ സങ്കീർണമായ ആചാരങ്ങളാണ് അവർക്കുള്ളത്. ആൺകുട്ടികളുടെ പ്രായപൂർത്തിയെ അടയാളപ്പെടുത്തുന്നതിനും വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിനുമുള്ള ആചാരം കൂടിയാണിത് കാളചാട്ട ചടങ്ങ്. കുറേ കാളകളെ നിരനിരയായി നിർത്തുന്നു. ആൺകുട്ടികൾ കാളകളുടെ മുതുകിലൂടെ വീഴാതെ നാല് റൗണ്ട് ഓടണം. കുറഞ്ഞതു പത്തു കാളകൾക്കു മുകളിലൂടെയെങ്കിലും…

Read More

ഉത്തര കൊറിയയിൽ ചുവപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ചോ?; കാരണം ഇതാണ്

വിചിത്രമായ നിമയങ്ങൾക്ക് പേരുകേട്ട രാജ്യമാണ് ഉത്തര കൊറിയ. രാജ്യത്തെ യുവാക്കൾ ജീവിതശൈലിയും ചിന്താഗതികളും മാറ്റുന്നുവെന്ന ആശങ്ക കിം ജോങ് ഉന്നിനെ അസ്വസ്ഥനാക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിന്റെ ഭാഗമയാണ് ഇത്തരം നിയമങ്ങളും ശിക്ഷാവിധികളും നടപ്പിലാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വിചിത്രമായ നിയമങ്ങൾ ആളുകളുടെ ഫാഷൻ, സ്‌റ്റൈൽ തെരഞ്ഞെടുപ്പുകളിൽ പോലുമുണ്ട്. ജനപ്രിയമായ ആഗോള ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകളിൽ മിക്കതും രാജ്യത്ത് നിരോധിച്ചിരുന്നു. ചുവന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതുപോലും രാജ്യത്ത് കുറ്റകരമായ കാര്യമാണ്. സ്ത്രീകൾ ചുവന്ന ലിപ്സ്റ്റിക്ക് ഇടരുതെന്നാണ് ഇവിടുത്തെ നിയമം….

Read More

അണുബോംബ് നിർമിക്കാൻ പദ്ധതിയില്ല, നിലനിൽപിനെ ബാധിക്കുമെന്നു കണ്ടാൽ നയങ്ങളിൽ മാറ്റം വരുത്തും; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

നിലനിൽപിനെ ബാധിക്കുമെന്നു കണ്ടാൽ ഇറാന്റെ ആണവായുധ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഉപദേശകൻ കമൽ ഖരാസി. ഇസ്രയേൽ – ഇറാൻ ബന്ധത്തിൽ ഉലച്ചിൽ വന്നതിന്റ പശ്ചാത്തലത്തിലാണു ഖരാസിയുടെ മുന്നറിയിപ്പ്. ‘ഞങ്ങൾക്ക് ആണവ ബോംബ് നിർമിക്കാനുള്ള പദ്ധതിയൊന്നുമില്ല. എന്നാൽ ഇറാൻറെ നിലനിൽപിനു ഭീഷണിയുയർത്തിയാൽ, ഞങ്ങളുടെ ആണവായുദ്ധ നയങ്ങളിൽ മാറ്റം വരുത്തുകയല്ലാതെ മറ്റുവഴികളില്ല’ ഖരാസി പറഞ്ഞു. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ എംബസിക്കുനേരെ ഇസ്രയേൽ ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയെന്ന നിലയിൽ ഇസ്രയേലിൽ ഇറാൻ…

Read More