
വിചിത്രം തന്നെ ഈ എത്യോപ്യക്കാർ….; പൊയ്ക്കാലിൽ നടക്കുന്ന ജനത!
എത്യോപ്യയിലെ ബന്ന ഗോത്രക്കാർ ലോകത്തിലെ മറ്റേതൊരു ഗോത്രവിഭാഗക്കാരേക്കാളും വ്യത്യസ്തരമാണ്. നൂറ്റാണ്ടുകളായി പൊയ്ക്കാലിലാണ് അവരുടെ നടത്തും. പത്തടിയോളം ഉയരമുള്ള രണ്ടു കമ്പിൽ ചവിട്ടിയാണു നടത്തം. ആർക്കും അപ്രായോഗികമായി തോന്നിയേക്കാവുന്ന, ലോകം മുഴുവൻ കൗതുകത്തോടെ നോക്കുന്ന പൊയ്ക്കാൽനടത്തം (സ്റ്റിൽറ്റ് വാക്കിംഗ്) ബന്നക്കാരെ സംബന്ധിച്ചിടത്തോളം നിസാരമാണ്, അതവരുടെ ജീവിതചര്യയുടെ ഭാഗം മാത്രം! വിഷപ്പാമ്പുകളിൽനിന്നു സ്വയം പരിരക്ഷ നേടാൻ ബന്ന ഗോത്രക്കാർ സ്വീകരിച്ച മുൻകരുതലുകളുടെ ഭാഗമാണ് പൊയ്ക്കാൽനടത്തം. നിരപ്പായ റോഡിലൂടെ മാത്രമല്ല, കുന്നുകളിലൂടെയും പാറക്കെട്ടുകളിലൂടെയും ബന്ന യുവാക്കൾ പൊയ്ക്കാലിൽ നടന്നുപോകുന്ന കാഴ്ച അതിശയിപ്പിക്കും….