
ഞങ്ങളുടെ വീട് പ്രണയവും ഒരുമയും നിറഞ്ഞതായിരിക്കും, ദാമ്പത്യജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അനന്തും രാധികയും
അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ഇതിനകം തന്നെ വിവാഹത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ അനന്തിന്റെയും രാധികയുടെയും മറ്റൊരു വീഡിയോയാണ് തരംഗമാകുന്നത്. ദാമ്പത്യജീവിതത്തിൽ ഇരുവരും നിറവേറ്റാൻ പോകുന്ന കാര്യങ്ങൾ പറയുന്നതാണ് വീഡിയോ. അനന്തും രാധികയും വാഗ്ദ്ധാനങ്ങൾ എഴുതിയ കുറിപ്പുകൾ കൈമാറുന്നുണ്ട്. താൻ ഇനിമുതൽ താമസിക്കാൻ പോകുന്ന കുടുംബം സ്‌നേഹവും ഐക്യവും നിറഞ്ഞ സുരക്ഷിതമായ ഇടമായിരിക്കുമെന്ന് രാധിക വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം,രാധികയോടൊപ്പം അവരുടെ സ്വപ്നങ്ങൾ നിറഞ്ഞ വീട്…