മുതലയുമായി ചങ്ങാത്തം; യുവതിയുടെ വീഡിയോ കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു.!

മുതലകളും ചീങ്കണ്ണികളും ഭൂമിയിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളില്‍പ്പെടുന്നു. ആക്രമണകാരികളായ ഈ വേട്ടക്കാരെ എല്ലാവരും ഭയപ്പെടുന്നു. എന്നാല്‍ മുതലയുമായി ചങ്ങാത്തം പുലര്‍ത്തുന്ന യുവതിയുടെ വീഡിയോ കണ്ട് എല്ലാവരും ഞെട്ടിപ്പോയി. സംഭവം എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയ്ക്കു വെളിയിലാണെന്നു വീഡിയോയില്‍നിന്നു വ്യക്തമാണ്. മൃഗശാലയില്‍ അല്ലെങ്കില്‍ ഏതെങ്കിലും മുതല സംരക്ഷണകേന്ദ്രത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച അസാധാരണമായ ചങ്ങാത്തനിമിഷങ്ങള്‍ അരങ്ങേറിയത്. വീഡിയോ തുടങ്ങുമ്പോള്‍ നീല ഷര്‍ട്ടും ഷോട്‌സും ബൂട്‌സും തൊപ്പിയും ധരിച്ച യുവതി കെട്ടിയുണ്ടാക്കിയ കുളക്കരയില്‍ ഇരിക്കുന്നു. വെള്ളത്തില്‍നിന്നു യുവതിയുടെ സമീപത്തേക്കു ഭീമാകാരനായ മുതലയെത്തുന്നു. യുവതിയുടെ…

Read More

ഹനിയയുടെ വധത്തിന് പ്രതികാരം; ഇസ്രയേലിനെ നേരിട്ടാക്രമിക്കാൻ ഉത്തരവിട്ട് ഇറാന്റെ പരമോന്നത നേതാവ്

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊല്ലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനൊരുങ്ങി ഇറാൻ. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ‘ഇറാൻ എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെൽ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോൺ–മിസൈൽ സംയോജിത ആക്രമണമാണ് ഇറാൻ സൈനിക കമാൻഡർമാരുടെ…

Read More

‘ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ സംഭാഷണങ്ങൾ നടത്തില്ല’; ഇന്ത്യയിലെ പുരുഷന്മാരെ പ്രണയിക്കില്ലെന്ന് തുറന്ന് പറഞ്ഞ് ചേതന ചക്രവർത്തി

ഇന്ത്യയിലെ പുരുഷന്മാരെ പ്രണയിക്കില്ലെന്ന് തുറന്ന് പറഞ്ഞ് ചേതന ചക്രവർത്തിയെന്ന യുവതി. റിലേഷൻഷിപ്പ് ആൻഡ് ലെെഫ് കോച്ചാണ് ചേതന. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. അതിനുള്ള മൂന്ന് കാരണവും അവർ വെളിപ്പെടുത്തുന്നുണ്ട്. ഒന്നാമതായി പറയുന്നത് ഇന്ത്യയിലെ പുരുഷന്മാർ ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ സംഭാഷണങ്ങൾ നടത്തില്ലെന്നാണ്. ഏതെങ്കിലും ഒരു കാര്യത്തിനായി വാദിക്കാൻ സാധിക്കാതെ വരുമ്പോൾ അവർ അവിടെ നിന്ന് ഒഴിഞ്ഞുമാറുകയും സ്ത്രീകളെ വഴക്കാളികളായി മുദ്ര കുത്തുകയും ചെയ്യുന്നുവെന്ന് ചേതന പറയുന്നു. ഇന്ത്യൻ പുരുഷന്മാർക്ക് റൊമാൻസ് അറിയില്ലെന്നാണ് രണ്ടാമത്തെ…

Read More

പാരീസ് ഒളിമ്പിക്‌സിനും ‘ആന്റി സെക്സ് ബെഡുകൾ’; നല്ല ബലമെന്ന് താരങ്ങൾ

പാരീസിലും ഒളിമ്പിക്സിനെത്തിയ താരങ്ങൾക്കായി ഒരുക്കിയിരിക്കുന്നത് കാർഡ്ബോർഡ് കട്ടിലുകൾ. ഒളിമ്പിക് വില്ലേജിലെ മുറികളിൽ ഒരുക്കിയിരിക്കുന്ന കാർഡ്ബോർഡ് കട്ടിലുകളുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചില താരങ്ങൾ ഈ കട്ടിലിന്റെ ബലം പരിശോധിക്കുന്ന ദൃശ്യങ്ങളും വൈറലാണ്. റീസൈക്കിൾ ചെയ്ത കാർഡ്ബോർഡുകൾ ഉപയോഗിച്ചാണ് ഈ കട്ടിലുകൾ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കോവിഡിന്റെ സമയത്ത് നടന്ന ടോക്യോ ഒളിമ്പിക്സിനിടെയാണ് കാർഡ്ബോർഡ് കട്ടിലുകൾ വൈറലാകുന്നത്. ഗെയിംസിനെത്തുന്ന താരങ്ങൾ തമ്മിലുള്ള ശാരീരിക ബന്ധം ഒഴിവാക്കാനാണ് സംഘാടകർ ഇത്തരത്തിലുള്ള കട്ടിലുകൾ ഒരുക്കിയിരിക്കുന്നതെന്ന്…

Read More

തീറ്റമത്സരത്തിനിടെ അമിതമായി ഭക്ഷണം കഴിച്ച ചൈനീസ് യുവാവ് മരിച്ചു

തൃശൂർ സ്വദേശിയായ ‘തീറ്റ റപ്പായി’ യെ ആരും പെട്ടെന്നു മറക്കില്ല. മൺമറഞ്ഞെങ്കിലും തീറ്റ റപ്പായി ഇപ്പോഴും സ്റ്റാർ ആണ്. നിരവധി തീറ്റ മത്സരങ്ങളിൽ ജേതാവായ റപ്പായി തൃശൂർകാരുടെ സ്വന്തം ഗഡിയായിരുന്നു. പക്ഷേ, മത്സരങ്ങളിലൊന്നും റപ്പായിക്ക് അപകടമൊന്നും സംഭവിച്ചിരുന്നില്ല. ചൈനയിലെ ‘തീറ്റ റപ്പായി’ക്കു സംഭവിച്ച ദാരുണസംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച. ചൈനയിലെ യുവ തീറ്റക്കാരനായ പാൻ സിയാവോട്ടിംഗ് എന്ന 24കാരൻ തീറ്റമത്സരത്തിനിടെ അമിതമായി ഭക്ഷണം ഉള്ളിൽച്ചെന്ന് മരിക്കുകയായിരുന്നു. സിയോവോട്ടിംഗ് തുടർച്ചയായ പത്തുമണിക്കൂർ വരെ തീറ്റമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയ്…

Read More

യെമനിലെ തുറമുഖത്തിന് നേരേ ഇസ്രയേലിന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തിന് നേരേ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായും 87 പേർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ടെൽ അവീവിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് സമീപം ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇസ്രയേൽ ഹുദൈദ തുറമുഖം ആക്രമിച്ചത്. ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായെന്നും തുറമുഖത്തെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് തീപിടിച്ചതായുമാണ് റിപ്പോർട്ടുകളിലുള്ളത്. തുറമുഖത്ത് വൻതോതിൽ തീ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സംഭവത്തിൽ…

Read More

ലോകത്തെ വിറപ്പിച്ച റോമൻ പടയാളികളുടെ ഇരുമ്പു പടച്ചട്ട തുർക്കിയിൽ കണ്ടെത്തി

നൂറ്റാണ്ടുകൾക്കു മുമ്പ് ലോകം വിറപ്പിച്ച റോമാസാമ്രാജ്യത്തിലെ പടയാളികൾ ഉപയോഗിച്ചിരുന്ന അപൂർവമായ പടച്ചട്ട പുനഃസ്ഥാപിച്ച് തുർക്കിയിലെ പുരാവസ്തുഗവേഷകർ. മൂന്നു വർഷമെടുത്താണ് പടച്ചട്ട പുനഃസ്ഥാപിച്ചത്. 2020ൽ വടക്കുകിഴക്കൻ തുർക്കിയിൽ കണ്ടെത്തിയ ചരിത്രശേഷിപ്പുകളിൽനിന്നാണ് ഗവേഷകർ പടച്ചട്ട പുനർനിർമിച്ചെടുത്തത്. വടക്കുകിഴക്കൻ തുർക്കിയിലെ ഗുമുഷാനെ പ്രവിശ്യയിലെ പുരാതന നഗരമായ സത്താലയിൽ വർഷങ്ങളായി ഗവേഷണ-ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടെനിന്നു കണ്ടെത്തിയ വസ്തുക്കൾ റോമൻ സൈനികമേഖലയിലേക്കു വെളിച്ചം വീശുന്നവയാണെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. പടയാളികൾ ഉപയോഗിച്ചിരുന്ന ലോറിക്ക സ്‌ക്വാമാറ്റ (ലോഹ ശൽക്കങ്ങൾ തുന്നിച്ചേർത്ത പടച്ചട്ട)വിഭാഗത്തിൽപ്പെടുന്ന കവചാവശിഷ്ടങ്ങളാണു ലഭിച്ചത്. 2021ൽ…

Read More

വൈദ്യുതി ഇല്ലാത്ത ഇന്ത്യയിലെ ഒരു കൊട്ടാരത്തിൽ രാജീവ് ഗാന്ധി, ബിൽ ക്ലിന്‍റൺ തുടങ്ങിയ പ്രമുഖർ താമസിച്ചിട്ടുണ്ട്

രാജസ്ഥാനിലെ രൺഥഭോർ ദേ​ശീ​യോ​ദ്യാ​നത്തിലുള്ള കൊട്ടാരം ലോകപ്രശസ്തമാണ്. ര​ൺ​ഥം​ഭോ​റിന്‍റെ ഹൃ​ദ​യം എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന “ജോ​ഗി മ​ഹ​ൽ’ ആണ് സഞ്ചാരികളുടെ  സ്വപ്നക്കൊട്ടാരം. നാ​ഷ​ണ​ൽ പാ​ർ​ക്കിന്‍റെ സോ​ൺ മൂന്നിൽ  ജോ​ഗി മ​ഹ​ൽ ത​ടാ​കക്കരയിലാണ്  ജോ​ഗി മ​ഹ​ൽ  സ്ഥിതിചെയ്യുന്നത്.  700 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള, ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള കെ​ട്ടി​ട​മാ​ണ് ജോ​ഗി മ​ഹ​ൽ. ര​ൺ​ഥം​ഭോ​റിലെ ഭ​ര​ണാ​ധി​കാ​രി റാ​വു ഹ​മ്മി​ർ തന്‍റെ ഗു​രു​വിനു വേ​ണ്ടി പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് ഇ​ത്. ഈ ​ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ൽ എട്ടിലേറെ മുറികളുണ്ട്. നാ​ഥ് വി​ഭാ​ഗ​ത്തി​ലെ ആ​ളു​ക​ളെ ജോ​ഗി എ​ന്നും വി​ളി​ക്കും, അ​ങ്ങ​നെ​യാ​ണ് ഈ ​സ്ഥ​ല​ത്തി​നു…

Read More

വിക്ഷേപിച്ചത് തെറ്റായ ഭ്രമണപഥത്തിൽ, ലക്ഷ്യം തെറ്റി ഫാൽക്കൺ റോക്കറ്റ്; 20 ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്ന് സ്പേസ് എക്സ്

ഫാൽക്കൺ റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിനെത്തുടർന്ന് 20 ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്നു സ്പേസ് എക്സ്. റോക്കറ്റ് വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിൽ ദ്രവ ഓക്സിജൻ ചോർന്നതോടെ റോക്കറ്റിന് ലക്ഷ്യം തെറ്റുകയായിരുന്നെന്നു സ്പേസ് എക്സ് വൈബ്സൈറ്റിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. ഓക്സിജൻ ചോർച്ചയെത്തുടർന്ന് രണ്ടാംഘട്ടത്തിലെ ജ്വലനം നടന്നില്ല. ഇതോടെ നിശ്ചയിച്ചതിനേക്കാൾ താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായത്. വ്യാഴാഴ്ചയാണ് യുഎസിലെ കലിഫോർണിയയിൽനിന്ന് 20 ഉപഗ്രഹങ്ങളുമായി ഫാൽക്കൺ 9 റോക്കറ്റ് യാത്രതിരിച്ചത്. 10 ഉപഗ്രഹങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിച്ച് അവയുടെ ഭ്രമണപഥം ഉയർത്താനുള്ള…

Read More

ഓ​സ്ട്രി​യ​യിൽ ബൈബിളിലെ മോശയും 10 കൽപ്പനകളുമായും ബന്ധപ്പെട്ട ശേഷിപ്പുകൾ കണ്ടെത്തി

തെ​ക്ക​ൻ ഓ​സ്ട്രി​യ​യി​ലെ ഒ​രു ച​ർ​ച്ചി​നു സ​മീ​പം ഖ​ന​നം ന​ട​ത്തി​യ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത് ബൈബിളിലെ മോശയും പത്തു കൽപ്പനകളുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങൾ. 1,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ശേഷിപ്പുകളുടെ കണ്ടെത്തൽ എല്ലാവരിലും അദ്ഭുതമായി. ഇ​ർ​ഷെ​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ബ​ർ​ഗ്ബി​ച്ച​ൽ കുന്നിൻമുകളിലുള്ള ചാപ്പലിനുള്ളിലെ മാർബിളിൽതീർത്ത ബലിപീഠത്തിനടിയിലാണ് ആനക്കൊന്പിൽ നിർമിച്ച, മോശ പത്തു കല്പനകൾ സ്വീകരിക്കുന്ന കൊത്തുപ​ണി​ക​ളു​ള്ള പെ​ട്ടി ക​ണ്ടെ​ത്തി​യ​ത്. ക​രി​ന്തി​യ​ൻ ഡ്രാ​വ വാ​ലി​യു​ടെ ഭാ​ഗ​മാ​യ ഇവിടെ 2016 മു​ത​ൽ ഇ​ൻ​സ്ബ്രൂ​ക്ക് സ​ർ​വ​ക​ലാ​ശാ​ല ഖ​ന​നവും ഗവേഷണവും ന​ട​ത്തു​ന്നു​ണ്ട്. പഴയനിയമപ്രകാരം സീനായ് മലയുടെ മുകളിൽ വച്ച്,…

Read More