
സുനിത വില്യംസിനെ മടക്കിക്കൊണ്ടുവരാൻ ശ്രമം; തിരിച്ചിറക്കാൻ സ്പേസ് എക്സ് പേടകം ഉപയോഗിക്കുമെന്ന് നാസ
ബോയിങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ആദ്യമായി ബഹിരാകാശ നിലയത്തിലെത്തിയ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വിൽമറും പേടകത്തിലെ തകരാറുകളെ തുടർന്ന് തിരിച്ചുവരാനാകാത്ത സ്ഥിതിയിലാണ്. പത്ത് ദിവസം നീണ്ട ദൗത്യത്തിനായി നിലയത്തിലെത്തിയ ഇരുവരും ഇപ്പോൾ രണ്ട് മാസമായി നിലയത്തിലെ മറ്റ് സഞ്ചാരികൾക്കൊപ്പം കഴിയുകയാണ്. സ്റ്റാർലൈനർ പേടകത്തിലെ ഇരുവരുടെയും തിരിച്ചുവരവ് സുരക്ഷിതമല്ലെങ്കിൽ 2025 ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ കാപ്സ്യൂളിൽ ഇരുവരെയും തിരികെ എത്തിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നാസ. ജൂൺ അഞ്ചിനാണ് രണ്ട് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ബോയിങ്…