
ഭാവി വധുവിനെകുറിച്ചുള്ള യുവാവിന്റെ ഡിമാൻഡുകൾ കണ്ട് ഞെട്ടി നെറ്റിസൺസ്; പോസ്റ്റുമായി ചിന്മയി
വിവാഹം കഴിക്കാൻ പോകുന്ന ആളുകളെ കുറിച്ച് എല്ലാവർക്കും ചില സങ്കല്പങ്ങളും താൽപര്യങ്ങളുമൊക്കെ കാണും, അത് സ്വഭാവികമാണ്. എന്നാൽ, മനുഷ്യവിരുദ്ധവുമായ ഡിമാൻഡുകളുമായി വരുന്നവരുമുണ്ട്. അത്തരത്തിൽ ഒരു യുവാവിന്റെ ഡിമാൻഡുകൾ പറയുന്ന സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. പിഎച്ച്‍ഡി ഗോൾഡ് മെഡൽ നേടിയ യുവാവാണ് ഇത്രയും സ്ത്രീവിരുദ്ധവും പിന്തിരിപ്പൻ ആശയങ്ങളുമായി വന്നിരിക്കുന്നതെന്നാണ് അത്ഭുതം. തന്റെ ഭാവി വധു എങ്ങനെയായിരിക്കണമെന്ന കൃത്യമായ ധാരണ യുവാവിനുണ്ട്. വളരെ പെട്ടെന്നാണ് ചിന്മയി എക്സിൽ പങ്കുവച്ച സ്ക്രീൻഷോട്ട് വൈറലായത്. This is…