
ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു, മകനും അമ്മയും ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം പെരിങ്ങമലയിലാണ് ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ജ്വല്ലറി ഉടയായ ശിവരാജൻ, മകൾ അഭിരാമി എന്നിവർ മരിച്ചു. ശിവരാന്റെ ഭാര്യ ബിന്ദു, മകൻ അർജുൻ എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തോടൊപ്പം ശിവരാജനും കുടുംബവും വിഷം കഴിച്ചുവെന്നാണ് നിഗമനം. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണംചെയ്തിട്ടില്ല.മകന്‍ അര്‍ജുന്‍ സംസാരിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ശിവരാജന്റെ അമ്മ രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. മകനെ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല….