ഭാര്യയും ചോദിക്കും ‘എന്തു പറ്റി രമണാ…’ എന്ന്; ഹരിശ്രീ അശോകൻ

മലയാളത്തിലെ എവർഗ്രീൻ കോമഡി സിനിമയാണ് ദിലീപിന്റെ പഞ്ചാബി ഹൗസ്. ലാൽ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, തിലകൻ, മോഹിനി തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ ഹരിശ്രീ അശോകനോട് ദിലീപ് ചോദിക്കുന്ന- എന്തുപറ്റി രമണാ… എന്ന ഡയലോഗ് സർവകാല ഹിറ്റ് ആണ്. സുഹൃത്തുക്കൾ വിഷമിച്ചിരിക്കുന്നതു കണ്ടാൽ മലയാളികൾ ഇന്നും ഈ ഡയലോഗ് ഉപയോഗിക്കുന്നു. അതേസമയം, വിഷമിച്ചിരിക്കുന്നതു കണ്ടാൽ തന്റെ ഭാര്യയും എന്തുപറ്റി രമണാ എന്നു ചോദിക്കാറുണ്ടെന്ന് അശോകൻ പറയുന്നു. താരത്തിന്റെ വാക്കുകൾ, ‘പഞ്ചാബി ഹൗസിലെ…

Read More

‘രാത്രിയിൽ സുഹൃത്തിനൊപ്പം നടക്കുമ്പോൾ ഒരു മദ്യപാനി എന്നെക്കയറിപ്പിടിച്ചു’; കീർത്തി സുരേഷ്

തെന്നിന്ത്യൻ യുവനടിമാരിൽ ശ്രദ്ധേയയാണ് കീർത്തി സുരേഷ്. ഒരിക്കൽ തനിക്കുനേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം തുറന്നുപറയുകാണ്. കീർത്തിയുടെ വാക്കുകൾ, ‘ഒരു ദിവസം രാത്രിയിൽ സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോൾ മദ്യപിച്ചെത്തിയ ഒരു യുവാവ് എന്നെ കയറിപ്പിടിച്ചു. ഉടൻതന്നെ ഞാൻ പ്രതികരിച്ചു. അയാളുടെ കവിളിൽ ഞാൻ അടിച്ചു. അതിന് ശേഷം ഞാനും സുഹൃത്തും മുന്നോട്ടുനടന്നു. കുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ എന്റെ തലയിൽ കനത്തൊരു അടിയേറ്റു. അടി കിട്ടിയതിന് ശേഷം കുറച്ച് സമയം എടുത്തതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. പിന്നെ…

Read More

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായി വിവാഹിതയായി; വെളിപ്പെടുത്തലുമായി നടി ലെന

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാനറെ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണൻ പാലക്കാട് സ്വദേശിയാണ്. വ്യോമസേന ഉദ്യോഗസ്ഥനായ പ്രശാന്ത് ബാലകൃഷ്‍ണനുമായി വിവാഹിതയായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. 2024 ജനുവരി 27നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന വെളിപ്പെടുത്തി. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ലെനയുടെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ചത്. പാലക്കാട് സ്വദേശിയായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനു പുറമേ ബഹിരാകാശ ദൗത്യത്തിനായി…

Read More

‘വിവാഹ മോചനത്തിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുക’: ഛായദേവി

ഛായ ദേവി എന്നാണ് ന‌ടൻ ശരത്കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്. വരലക്ഷ്മി, പൂജ എന്നീ മക്കളും ഈ ബന്ധത്തിൽ പിറന്നു. വരലക്ഷ്മി ഇന്ന് സിനിമാ ലോകത്ത് അറിയപ്പെടുന്ന നടിയാണ്. ഛായ ദേവിയുടെ പുതിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തക്കെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഛായദേവി പങ്കുവെക്കുന്നുണ്ട്. വിവാഹത്തിന് ഒരു വ്യക്തി മാനസികമായും ശാരീരികമായും വൈകാരികമായും തയ്യാറാകേണ്ടതുണ്ടെന്ന് ഛായ ദേവി പറയുന്നു. ഒരുപാട് ആളുകൾ തെറ്റായ കാരണങ്ങൾക്കായാണ് വിവാഹം ചെയ്യുന്നത്. വിവാഹം ചെയ്യാൻ വ്യക്തമായ ഒരു കാരണം വേണം. ഇത്…

Read More

നൈറ്റ് ക്ലബുകളിൽ മദ്യപിച്ചു, വൈൽഡ് ഗേൾ ആണെന്ന പ്രതിച്ഛായ വന്നു; നടി മധു

തെന്നിന്ത്യൻ സിനിമാ രംഗത്ത് സെൻസേഷനായി മാറാൻ കഴിഞ്ഞ നടിയാണ് മധു. തുടരെ ഹിറ്റ് സിനിമകൾ ലഭിച്ച മധു ഭാഗ്യനായികയായും അറിയപ്പെട്ടു. റോജ, ജെന്റിൽമാൻ തുടങ്ങി റോജ അഭിനയിച്ച സിനിമകളെല്ലാം തുടരെ ഹിറ്റായി. വിവാഹ ശേഷമാണ് മധു അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തത്. 2008 ലാണ് മധു അഭിനയ രംഗത്തേത്ത് തിരിച്ചെത്തുന്നത്. ഇന്ന് സിനിമകളിൽ മധു സജീവമാണ്. ചെറു പ്രായത്തിൽ അമ്മ മരിച്ച മധു അച്ഛന്റെ സംരക്ഷണയിലാണ് വളർന്നത്. ഇപ്പോഴിതാ സിനിമാ രംഗത്തെ തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മധു….

Read More

‘കേട്ടപ്പോൾ എനിക്കതൊരു ഷോക്ക് ആയിരുന്നു,് ഷൂട്ടിംഗിനിടെ പൃഥിരാജിനോട് പറഞ്ഞത്’; മീന

ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരമാണ് മീന. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകൾക്കൊപ്പം മികച്ച ഓൺസ്‌ക്രീൻ കെമിസ്ട്രി മീനയ്ക്കുണ്ടായിരുന്നു. രജിനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, വെങ്കിടേഷ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകളിൽ മീര തിളങ്ങി. ഒരു കാലത്തെ ഭാഗ്യ നായികയായിരുന്നു മീന. വിവാഹ ശേഷം ചെറിയ ഇടവേളയെടുത്ത് തിരിച്ച് വന്നപ്പോൽ മീനയ്ക്ക് മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നാണ്. ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മലയാളത്തിൽ മീന ചെയ്ത ഹിറ്റ് സിനിമകളിലൊന്നാണ് ബ്രോ ഡാഡി. പൃഥിരാജ്…

Read More

‘ലളിതം’– കഥാപാത്രങ്ങളിലെ കെപിഎസി ലളിത; കവർ പുറത്തുവിട്ട് സിദ്ദാർത്ഥ്

കെപിഎസി ലളിതയുടെ മികച്ച കഥാപാത്രങ്ങളെ ഓർത്തെടുക്കന്ന പുസ്തകം ഉടനെ പുറത്തിറങ്ങുന്നു . മകനും സംവിധായകനുമായ സിദ്ദാർത്ഥ് ഭരതൻ ലളിതയുടെ ഓർമ്മദിനമായ പുസ്തകത്തിന്റെ കവർ പുറത്തുവിട്ടു. അമ്മയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രകാരന്മാരുടെ ഓര്‍മ്മകള്‍ കൂടെ ചേരുമ്പോള്‍ ഈ പുസ്തകം കെപിഎസി ലളിതയെന്ന അഭിനയത്രിയുടെ അഭിനയ ജീവിതത്തിനപ്പുറം അവരെ അടുത്തറിയാന്‍ സാധിക്കുന്ന ഒന്നായി മാറുമെന്ന് സിദ്ദാർത്ഥ് പോസ്റ്റിൽ പറഞ്ഞു. ഡി.സി ബുക്ക്‌സ് പ്രസ്ദ്ധീകരിക്കുന്ന പുസ്തകം എഡിറ്റ് ചെയ്യ്ത് ബെല്‍ബിന്‍ പി. ബേബിയാണ്. സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം തന്നെ അവരുടെ…

Read More

‘സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ വരുത്തി, അഭിമുഖങ്ങൾ വേണ്ടെന്ന് വച്ചു’; ദുർഗ

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ. ഉടൽ എന്ന സിനിമയിലെ ദുർഗ്ഗ കൃഷ്ണയുടെ പ്രകടനം കയ്യടി നേടിയിരുന്നു. എന്നാൽ തന്റെ പ്രകടനത്തേക്കാളും സിനിമയിലെ ആശയത്തേക്കാളും ചർച്ചയായത് ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നുവെന്നാണ് ദുർഗ്ഗ കൃഷ്ണ പറയുന്നത്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്. പെർഫോം ചെയ്യാനുള്ള കഥാപാത്രമാണ് ഞാനെന്ന കലാകാരി ആഗ്രഹിക്കുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ പെർഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടെന്ന് മനസിലായപ്പോഴാണ് ഞാൻ തയ്യാറായത്. ഇതുവരെ ഞാൻ ചെയ്ത സിനിമകളിലൊന്നും എനിക്ക് ആ സ്പേസ് ലഭിച്ചിരുന്നില്ല….

Read More

ഫോ​ണി​ല്‍ നി​ന്നും നി​ന്‍റെ പേ​ര് ഞാ​ന്‍ ഇ​പ്പോ​ഴും ഡി​ലീ​റ്റ് ചെ​യ്തി​ട്ടി​ല്ല; സുബി സുരേഷിൻ്റെ ഓര്‍മദിനത്തില്‍ ടിനി ടോമിൻ്റെ കരളലയിക്കുന്ന പോസ്റ്റ്

മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച താരമായിരുന്നു സുബി സുരേഷ്. സ്റ്റേജ് ആർട്ടിസ്റ്റായി ജീവിതം ആരംഭിച്ച സുബി മിനി സ്ക്രീനിലും പിന്നീട് വെള്ളിത്തിരയിലും തന്‍റേതായ ഇടം കണ്ടെത്തിയ ഹാസ്യതാരമാണ്. അവതാരക എന്ന നിലയിലും സുബി ജനപ്രിയയായിരുന്നു. ഏഷ്യാനെറ്റിലെ ഫൈവ് സ്റ്റാർ തട്ടുകട സുബിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സുബി വേർപിരിഞ്ഞിട്ട് ഒരു വർഷമാകുന്നു. സുബിയുടെ ഓർമദിനത്തിൽ സഹപ്രവർത്തകനും നടനുമായ ടിനി ടോം പങ്കുവച്ച കുറിപ്പ് ആരുടെയും കണ്ണുനനയിക്കുന്നതും കരളലിയിപ്പിക്കുന്നതുമായിരുന്നു. ടിനിയുടെ കുറിപ്പ്: സു​ബീ…​സ​ഹോ​ദ​രി… നീ ​പോ​യി​ട്ടു ഒ​രു വ​ര്‍​ഷം ആ​കു​ന്നു……

Read More

വിനീത് ശ്രീനിവാസൻറെ ഒരു ജാതി ജാതകം; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ചിത്രത്തിൽ നിഖില വിമൽ, ബാബു ആൻറണി, പി.പി. കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, അരവിന്ദ് രഘു, ശരത്ത് ശഭു തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു….

Read More