തീര്‍ത്തും വിജയ് പ്രൊഫഷണലാണ്: വിജയിയെ കുറിച്ച് നടി പാര്‍വതി

വിജയ് നായകനാകുന്ന പുതിയ ചിത്രം ദ ഗോട്ട് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മലയാളി നടി പാര്‍വതിയും വിജയ്‍യുടെ ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ട്. സാമൂഹ്യ മാധ്യമത്തില്‍ ആരാധകരുടെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് പുതുതായി ചര്‍ച്ചയാകുന്നത്. ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ടില്‍ വേഷമിടുന്നതിന്റെ അനുഭവം പങ്കുവയ്‍ക്കാമോ എന്ന് ആരാധകൻ ചോദിച്ചതിനാണ് പാര്‍വതി മറുപടി നല്‍കിയത്. തീര്‍ത്തും വിജയ് പ്രൊഫഷണലാണ് എന്ന് പറഞ്ഞ പാര്‍വതി കൂള്‍, ശാന്തൻ, സ്വീറ്റ്, ശരിക്കും സിനിമയുടെ പേര് പോലെ ഗ്രേറ്റാണ് നടൻ…

Read More

‘ബാലിശമായൊരു വാശിയാണ് സെൻസർബോർഡ് കാണിച്ചത്, സിനിമയുടെ പേര് മാറ്റണമെന്നു പറയുന്നത് യുക്തിക്ക് നിരക്കാത്തത്’; ലാൽ ജോസ്

‘ഒരു ഭാരത സർക്കാർ ഉത്പ്പന്നം’ എന്ന ചിത്രത്തിന്റെ പേര് ഒരു സർക്കാർ ഉത്പ്പന്നം എന്നാക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുകയും ചെയ്ത ലാൽ ജോസ്. റിലീസും നിശ്ചയിച്ച് സംസ്ഥാനത്തുടനീളം പോസ്റ്ററുകളൊട്ടിക്കുകയും ചെയ്തശേഷമായിരുന്നു ചിത്രത്തിന്റെ പേരിലെ ഭാരത എന്ന വാക്കുമാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. തുടർന്ന് ഒരു സർക്കാർ ഉത്പ്പന്നം എന്ന് പേരുമാറ്റി സിനിമ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. സിനിമയുടെ പേരുമാറ്റിയതിന്റെ ഭാഗമായി പോസ്റ്ററിലെ ഭാരത എന്ന വാക്കിനുമുകളിൽ താരങ്ങളും അണിയറപ്രവർത്തകരും ചേർന്ന്…

Read More

വ്യത്യസ്ത ജോണറുകളിൽ സിനിമ ചെയ്തില്ലെങ്കിൽ ലോക്കായിപ്പോകും; നാദിർഷാ

നടൻ, സംവിധായകൻ, ഗായകൻ, മിമിക്രിതാരം തുടങ്ങിയ മേഖലകളിൽ മിന്നുന്ന താരമാണ് നാദിർഷാ. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന കോമഡി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം. കോമഡി ചിത്രങ്ങൾ മാത്രം ചെയ്തിട്ടുള്ള നാദിർഷായുടെ വ്യത്യസ്തയമായ ചിത്രമാണ് വൺസ് അപ് ഓൺ എ ടൈം ഇൻ കൊച്ചി. റാഫിയുടെ സ്‌ക്രിപ്റ്റിൽ നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ത്രില്ലർ കോമഡിയാണിത്. മുഴുനീളെ കോമഡി എന്ന മുൻ ചിത്രങ്ങളിൽനിന്നു വ്യത്യസ്തമാണ് പുതിയ ചിത്രം. അതേക്കുറിച്ച് നാദിർഷാ സംസാരിക്കുന്നു- ‘തുടരെത്തുടരെ ഹ്യൂമറാണെന്നു തെറ്റിദ്ധാരണ വേണ്ട. പക്ഷേ,…

Read More

‘രക്തബന്ധമുള്ള ഒരു വ്യക്തി മലയാളത്തിൽ അവസരങ്ങൾ ഇല്ലാതാക്കുന്നു, അയാളുമായി കോൺടാക്ടില്ല’: അർത്ഥന ബിനു

ചുരുങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ യുവനടിയാണ് അർത്ഥന ബിനു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലുമെല്ലാം അർത്ഥന അഭിനയിച്ചിട്ടുണ്ട്. ഒരിടയ്ക്ക് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത അർത്ഥന ഇപ്പോൾ തിരികെ വന്നിരിക്കുകയാണ്. അർത്ഥനയുടെ കുടുംബപ്രശ്നങ്ങളും ഈയ്യടുത്ത് വാർത്തയായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മഹിളാരത്നത്തിന് നൽകിയ അഭിമുഖത്തിൽ അർത്ഥന മനസ് തുറക്കുകയാണ്. ‘സത്യം പറഞ്ഞാൽ മലയാളം സിനിമയിൽ നിന്നും എനിക്ക് അധികം അവസരങ്ങൾ കിട്ടാറില്ല. വല്ലപ്പോഴുമാണ് ഇവിടെ നിന്നും ഒരു അവസരം വരുന്നതു പോലും. പക്ഷെ കിട്ടുന്ന അവസരങ്ങളിൽ നിന്നും…

Read More

ലിജോ സാർ മലൈക്കോട്ടൈ വാലിബനിൽ സീരിയൽ നടിയെ അഭിനയിപ്പിച്ചു എന്നു ചിലർ വിമർശനം ഉന്നയിച്ചു; സുചിത്ര നായർ

വാനമ്പാടി എന്ന ടെലിവിഷൻ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായർ എന്ന അഭിനേത്രിയെ മലയാളി പ്രേക്ഷകർ ഓർത്തിരിക്കാൻ. ആ പരമ്പരയും സുചിത്രയുടെ കഥാപാത്രവും പ്രേക്ഷകമനസ് കീഴടക്കിയിരുന്നു. ഇപ്പോൾ മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ സിനിമയിൽ സജീവമാകുകയാണ് സുചിത്ര. വാലിബൻ എന്ന ചിത്രത്തിനുശേഷം താൻ നേരിട്ട ചില ആക്ഷേപങ്ങൾക്കു മറുപടി പറയുകയാണ് താരം. ‘ബിഗ്ബോസിൽ എന്നെ കണ്ടിട്ടുള്ളതിനാൽ ഞാൻ ആദ്യം കരുതിയത് ഈ കഥാപാത്രം ചെയ്യാൻ ലാലേട്ടനാവും എന്നെ വിളിക്കാൻ…

Read More

പഠനത്തിൽ മോശമാണെന്ന ധാരണ തകർത്തു, 40 പേരുള്ള ക്ലാസിൽ എസ്എസ്എൽസി ജയിച്ച ആറു പേരിൽ ഞാനുമുണ്ടായിരുന്നു; ശ്രീനിവാസൻ

സിനിമയ്ക്കകത്തും പുറത്തുമുള്ള അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്ന കലാകാരനാണ് ശ്രീനിവാസൻ. തന്റെ സ്‌കൂൾ പഠനകാലത്തെയും എസ്എസ്എൽസി വിജയത്തെക്കുറിച്ചും സംസാരിക്കുകയാണ് ശ്രീനിവാസൻ ഇപ്പോൾ. ‘മറ്റുള്ളവരുടേതു പോലെ സാധാരണ ബാല്യമായിരുന്നു എന്റേതും. കുട്ടിക്കാലത്തുതന്നെ സ്പോർട്സിലും എഴുത്തിലുമൊക്കെ താത്പര്യമുണ്ടായി. വലിയ ദേഷ്യക്കാരനായിരുന്നു അച്ഛൻ. സങ്കൽപ്പത്തിലെ മക്കളെ സൃഷ്ടിക്കാനുള്ള പോംവഴിയായി അച്ഛൻ കണ്ടിരുന്നത് അടിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്റെ ക്ലാസിലെ കുട്ടികൾക്ക് അദ്ദേഹം നല്ല അധ്യാപകനാണ്. പുത്തൻ കാഴ്ചപ്പാടുകളും അനുഭവങ്ങളുമുണ്ടാക്കുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥതകളും കേസുകളും മറ്റു പ്രശ്നങ്ങളുമായി അച്ഛൻ അദ്ദേഹത്തിന്റെ ലോകത്താണു ജീവിച്ചത്….

Read More

റൊമാന്റിക് കോമഡി ചിത്രം; പ്രേമലു ഒടിടിയിലേക്ക്..?

മലയാളക്കരെയ പൊട്ടിച്ചിരിപ്പിച്ച് പ്രേമലു തിയറ്ററുകളില്‍ മുന്നേറുകയാണ്. അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് പ്രേമലു. യുവാക്കളുടെ മാത്രമല്ല, കുടുംബപ്രേക്ഷകരുടെയും ആഘോഷമായി മാറിയിരിക്കുകയാണ് പ്രേമലു. യുവതാരങ്ങളായ നസ്ലിനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍ 70 കോടിയിലധികം രൂപയാണ് റൊമാന്റിക് കോമഡി ചിത്രം നേടിയത്. ഫെബ്രുവരി ഒമ്പതിനു തിയറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ മൂന്നാഴ്ച പിന്നിടുകയാണ്.  ഇപ്പോള്‍ പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ ആയതിനാല്‍ ചിത്രം…

Read More

‘അച്ഛനെ ഏറ്റവും ഇമോഷണലാക്കിയ സിനിമ അതായിരിക്കും’; അനശ്വര രാജൻ പറയുന്നു

ബാലതാരമായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികയായി മാറിയ നടിയാണ് അനശ്വര രാജൻ. പോയവർഷം പുറത്തിറങ്ങിയ നേരം, ഈ വർഷം ആദ്യം ഇറങ്ങിയ ഓസ്ലർ എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലിനും മമ്മൂട്ടിയ്ക്കുമെപ്പം അഭിനയിക്കാനും അനശ്വരയ്ക്ക് സാധിച്ചു. ഇരു ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. അനശ്വരയുടെ പ്രകടനങ്ങളും കയ്യടി നേടി. നേരിലെ അനശ്വരയുടെ പ്രകടനം കരിയർ ബെസ്റ്റാണെന്നായിരുന്നു പ്രേക്ഷകർ വിലയിരുത്തിയത്. ഇപ്പോഴിതാ നേരിന്റെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അനശ്വര. സഹോദരി ഐശ്വര്യയ്ക്കൊപ്പം ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനശ്വര…

Read More

‘പ്രാവിൻ കൂട് ഷാപ്പ്’; എറണാകുളത്ത് ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘പ്രാവിൻ കൂട് ഷാപ്പ്’ എന്ന ചിത്രത്തിൻറെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. അൻവർ റഷീദ് എന്റർടൈൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമിക്കുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ്, നിയാസ് ബക്കർ, രേവതി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. മഞ്ഞുമ്മൽ ബോയ്സിൻറെ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് പ്രാവിൻ കൂട് ഷാപ്പ്. ഡാർക്ക് ഹ്യൂമർ…

Read More

അജു വർഗീസ് സന്തോഷ് പണ്ഡിറ്റിനെ ബഹുമാനിക്കുന്നു; കാരണമുണ്ട്

പുതുതലമുറ താരങ്ങളിലെ പ്രമുഖനാണ് അജു വർഗീസ്. കോമഡി വേഷങ്ങൾ കൈകാര്യം ചെയ്ത് വെള്ളിത്തിരയിലെത്തിയ അജു സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. പുതുതലമുറ സിനിമകളെക്കുറിച്ചു പറഞ്ഞപ്പോൾ സന്തോഷ് പണ്ഡിറ്റിനെയും കുറിച്ച് താരം പറഞ്ഞു. ‘ഇന്ന് ആർക്കും സിനിമ ചെയ്യാമെന്നുള്ള ധൈര്യം മലയാളിക്ക് നൽകിയതിൽ പ്രമുഖ സ്ഥാനത്തുള്ള വ്യക്തിയെന്ന് കരുതുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. തിയറ്ററിൽ ഇറക്കി ഹിറ്റാക്കിയ ആ ധൈര്യമുണ്ട്. സോഷ്യൽ മീഡിയ ഒന്നും അത്ര സജീവമല്ലാത്ത ഒരു കാലത്ത് അത്തരം സിനിമ ചെയ്ത് ഹിറ്റാക്കിയ ആളാണ് അദ്ദേഹം. ഇന്ന്…

Read More