കമലിൻ്റെ ” ഗുണക്ക് ഇനിയുമൊരു ബാല്യമോ …?

കമൽഹാസൻ്റെ ഗുണ അതിൻ്റെ സമയകാലത്തെക്കാൾ മുന്നിലായിരുന്നു, ആരാധകർ ഇപ്പോൾ വീണ്ടും ആ സിനിമ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഉലഗനായകൻ കമൽഹാസൻ്റെ 1991-ൽ പുറത്തിറങ്ങിയ ഗുണ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ കൺമണി അൻപോട് കടലൻ… കൂടാതെ കമലിൻ്റെയും റോഷിനിയുടെയും ചിത്രങ്ങളും ഉൾക്കൊള്ളിച്ചാണ് മഞ്ഞുമ്മേൽ ബോയ്സ് ആരംഭിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത ഈ മലയാള സിനിമ ഒരു അതിജീവന നാടകമാണ്, രണ്ട് പതിറ്റാണ്ടിലേറെ മുമ്പ് കമൽഹാസൻ ചിത്രം ചിത്രീകരിച്ച ഗുണ ഗുഹയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ന്, മഞ്ഞുമ്മേൽ ബോയ്സ് തമിഴ്‌നാട്ടിലെ…

Read More

വേർപിരിയൽ അഭ്യൂഹങ്ങൾ തള്ളി നയൻതാരയും വിഘ്നേഷും

നയൻതാരയും വിഘ്‌നേഷ് ശിവനും 2022 ജൂൺ 9-നാണ് വിവാഹിതരായത് . ചെന്നൈയ്ക്ക് പുറത്തുള്ള മഹാബലിപുരത്ത് വെച്ച് ഇരുവരും വിവാഹ ചടങ്ങുകൾ നടത്തി. നയൻതാരയും അവരുടെ ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ വിഘ്നേഷ് ശിവനും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. നയൻതാരയും വിഘ്‌നേഷും തമ്മിൽ പിണക്കമാണെന്ന് അടുത്തിടെ നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. നയൻതാരയും വിഘ്നേഷ് ശിവനും ഒരു ഫോട്ടോ പങ്കിട്ടു. വ്യാഴാഴ്ച തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലേക്ക് നയൻതാര തൻ്റെ “ആൺകുട്ടികളുമായി” ഒരു ചിത്രം പങ്കിട്ടു. ചിത്രം പങ്കിട്ടുകൊണ്ട് നയൻതാര എഴുതി, എൻ്റെ…

Read More

ചിത്തിനി: ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. പുതുമയും, ആകാംക്ഷയും നിറഞ്ഞ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമായി കഴിഞ്ഞു. ബിഗ് ബഡ്ജറ്റിൽ, ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. 2/3/24-ന് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻറെ പോസ്റ്റ് പ്രോഡക്‌ഷൻ…

Read More

സുരേഷ് ഗോപിക്ക് വിജയം സുനിശ്ചിതം; ജീവിതത്തിൽ വാക്ക് പാലിക്കുന്ന വ്യക്തി: ഷമ്മി തിലകൻ

ലോക്‌സഭാ ഇലക്ഷന്റെ ചൂടിലേക്ക് മാറിയിരിക്കുകയാണ് കേരളം. തൃശൂരിൽ വിജയം നേടുമെന്ന ശുഭ പ്രതീക്ഷയിലാണ് നടൻ സുരേഷ് ഗോപി. ഇത്തവണ സുരേഷ് ഗോപിയ്ക്ക് വിജയം സുനിശ്ചിതമെന്നു നടൻ ഷമ്മി തിലകൻ.  ‘ജീവിതത്തിൽ വാക്ക് പാലിക്കുന്ന വ്യക്തിയാണ് സൂപ്പർസ്റ്റാർ. അപൂർവ്വം സൂപ്പർ സ്റ്റാറുകളേ നമ്മൾക്കുള്ളു. സുരേഷ് ഗോപി അത്തരമൊരു മനുഷ്യനാണ്. നല്ല കാര്യങ്ങൾ ചെയ്യാൻ ഉത്സാഹിക്കുന്ന മനുഷ്യൻ. അദ്ദേഹം ഈ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടുക തന്നെ ചെയ്യും.. സുരേഷ് ഗോപിയെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം.’- എന്ന് ഷമ്മി തിലകൻ…

Read More

പിന്നീട് നയൻതാര തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി; മീരയുടെ ജീവിത ഉപാധി ഇന്ന് സിനിമയല്ല: സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാടിന്റെ സിനിമകൾക്ക് കുടുംബ പ്രേക്ഷകർക്കി‌‌‌ടയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വൻ ജനപ്രീതി നേടിയ ഒരുപിടി നായികമാരെ സിനിമാ രം​ഗത്തേക്ക് അവതരിപ്പിച്ചതും സത്യൻ അന്തിക്കാടാണ്. ഡയാന കുര്യൻ എന്ന പെൺ‌കുട്ടിക്ക് നയൻതാരയായി സിനിമയിലേക്ക് കൊണ്ട് വന്നതിനെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.  മനസിനക്കരെ ചെയ്യുന്ന സമയത്ത് നായികയെ പറ്റി ആദ്യം ചിന്തിക്കുന്നേ ഇല്ല. കാരണം ഷീലയുണ്ട്. നായികയായി ആര് ചെയ്താലും മതിയെന്നായിരുന്നു ധാരണ. ഒരു ധൈര്യത്തിന് ഷൂട്ടിം​ഗ് അങ്ങ് തുടങ്ങി. പത്ത് ദിവസത്തോളം ഷീലയെ വെച്ച് ഷൂട്ട്…

Read More

ലോകവനിതാദിനത്തിൽ ഇതിലും വലിയ മാതൃകയില്ല: പത്മജയെക്കുറിച്ച് ഹരീഷ് പേരടി

മാർച്ച്-8 ലോകവനിതാദിനം ആഘോഷിക്കുമ്പോൾ ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്ന പത്മജയാണ് ഇത്തവണത്തെ ഏറ്റവും വലിയ മാതൃകയെന്ന് നടൻ ഹരീഷ് പേരടി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറുപ്പ് ‘ മാർച്ച്-8..ലോകവനിതാദിനം..നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം..പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു…ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല..എല്ലാവർക്കും ലോക വനിതാദിനാശംസകൾ…❤️❤️❤️’- ഹരീഷ് കുറിച്ചു.

Read More

സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ വിമർശനവുമായി സ്നേഹ

സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ. അവാർഡിനായി അയച്ച കോമഡി സീരിയലുകളിൽ തമാശ ഇല്ലെന്നാണ് പറയുന്നതെന്ന് സ്നേഹ പറയുന്നു. കോമഡി സീരിയൽ എന്ന വിഭാഗം ഇല്ലാത്തത്തിനാൽ മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ ആണ് എൻട്രി ചെയ്യുന്നത്. ഈ ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണമാണ് ജൂറി പറയുന്നതെന്നും സ്നേഹ ചൂണ്ടിക്കാട്ടി. സത്യത്തിൽ സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ…

Read More

‘അശ്വിൻ വളരെ പ്രാക്ടിക്കലായി നടക്കില്ല പിരിയാമെന്ന് പറഞ്ഞു, അമ്മ വേറെ പയ്യൻമാരെ ആലോചിച്ചു’; ശ്വേത മോഹൻ

അമ്മ സുജാതയുടെ പാത പിന്തുടർന്ന് പിന്നണി ഗാന രംഗത്തേക്കെത്തിയ ശ്വേത മോഹന് തുടക്കം മുതലേ പ്രഗൽഭരായ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. എആർ റഹ്‌മാൻ, വിദ്യാസാഗർ, ഇളയരാജ, എംഎം കീരവാണി തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പമെല്ലാം ശ്വേത മോഹൻ പ്രവർത്തിച്ചു. അശ്വിൻ ശശി എന്നാണ് ശ്വേതയുടെ ഭർത്താവിന്റെ പേര്. 2011 ലാണ് ഇരുവരും വിവാഹിതരായത്. പഠനകാലത്താണ് ഇവർ അടുക്കുന്നത്. 2017 ൽ ശ്വേഷ്ഠ എന്ന മകളും ദമ്പതികൾക്ക് ജനിച്ചു. പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് ശ്വേത മോഹൻ. ജാംഗോസ്‌പേസ് ടിവിയുമായുള്ള…

Read More

ജീവിതത്തില്‍ ഒന്നിക്കാന്‍ കൊതിച്ചിട്ടും നടന്നില്ല: ശ്രീവിദ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കമല്‍ ഹാസന്‍

രിക്കലും അവസാനിക്കാത്ത സ്‌നേഹ സംഗീതമായി ശ്രീവിദ്യ എന്നും എന്റെ ഓര്‍മ്മകളിലുണ്ടാകുമെന്ന് കമല്‍ഹാസന്‍. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. അവസാനമായി ശ്രീവിദ്യയെ കണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ആശുപത്രി കിടക്കയില്‍ വച്ച് അവസനമായി കണ്ടപ്പോഴും ശ്രീവിദ്യ പുഞ്ചിരിച്ചു. എന്നും നിറഞ്ഞ പുഞ്ചിരിയോടെയാണ് വിദ്യയെ കണ്ടിരുന്നത്. പക്ഷെ ഒടുവിലത്തെ കാഴ്ചയില്‍ അവര്‍ വല്ലാതെ മാറിപ്പോയിരുന്നു. രോഗം വിദ്യയെ ഒരുപാട് മാറ്റിമറിച്ചിരുന്നുവെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. തീവ്രതയേറിയ മരുന്ന് കഠിനമായ വേദനയ്ക്ക് കുറച്ച് ആശ്വാസം നല്‍കിയിരുന്നുവെങ്കിലും ഏറെനാള്‍ ഈ ഭൂമിയില്‍ ഉണ്ടാവില്ലെന്ന്…

Read More

എല്ലാ റിലേഷനിലും അടിവയറ്റിൽ ബട്ടർഫ്ലെെകളാെന്നും പറക്കില്ല; മീനാക്ഷി

സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് നടി മീനാക്ഷി രവീന്ദ്രൻ. നടിയു‌ടെ ഒന്നിലേറെ സിനിമകളാണ് അടുത്തി‌ടെ പുറത്തിറങ്ങിയത്. നായികാ വേഷങ്ങൾ അല്ലെങ്കിലും മീനാക്ഷി ചെയ്യുന്ന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കോമഡി അനായാസം ചെയ്യാൻ മീനാക്ഷിക്ക് കഴിയുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. നായികാ നായകൻ, ഉടൻ പ‌ണം എന്നീ ഷോകളിലൂടെ ജനപ്രീതി നേ‌ടിയ ശേഷമാണ് മീനാക്ഷി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. മീനാക്ഷി നൽകിയ ഒരു അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പ്രണയങ്ങളെക്കുറിച്ചാണ് മീനാക്ഷി തുറന്ന് സംസാരിച്ചത്. പ്രണയം തകർന്നാലും വീണ്ടും അത്തരം…

Read More