
സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവയ്ക്കുമ്പോൾ ‘റേറ്റ്’ എത്രയാണെന്ന് ചോദിച്ചിട്ടുണ്ട്; കിരൺ റാത്തോഡ്
നടി കിരൺ റാത്തോഡ് എല്ലാം തുറന്നുപറയുന്ന വ്യക്തിയാണ്. തന്റെ ആരാധകരുമായി ജീവിതത്തിലെ പല രഹസ്യങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച ചില കാര്യങ്ങൾ തുറന്നു പറയുകയാണ് കിരൺ. താരത്തിന്റെ വാക്കുകൾ, ‘നല്ല സിനിമകൾ നിരസിച്ചു. ആ സമയത്ത് ഒരു വിഡ്ഢിയുമായി ഞാൻ പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് ജീവിക്കാനാണ് ആഗ്രഹിച്ചത്. ജീവിതത്തിലെ മോശം തീരുമാനമായിരുന്നു അത്. ആ ബന്ധം തകരുകയായിരുന്നു. ബിക്കിനി ധരിക്കുന്നത് തെറ്റായി കാണുന്നില്ല. ചിലപ്പോൾ അത് അഡ്ജസ്റ്റ്മെന്റുകളേക്കാൾ നല്ലതാണ്. വിട്ടുവീഴ്ച ചെയ്യാൻ…