‘ജയ് ഗണേഷ്’ലെ നേരം ഗാനം പുറത്തിറങ്ങി; ഏപ്രിൽ 11ന് സൂപ്പർഹീറോ ഗണേഷ് പ്രേക്ഷകരുടെ മുന്നിലെത്തും

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ലെ ‘നേരം’ എന്ന ഗാനം പുറത്തിറങ്ങി. റാസി വരികൾ ഒരുക്കി ആലപിച്ച ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. റാപ്പ്-ക്ലാസിക്കൽ ഫ്യൂഷൽ ഗണത്തിൽ പെടുന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ നിരവധി ഹിറ്റ് റാപ്പുകളുടെയും വരികൾ റാസിയുടെതാണ്. സസ്‌പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധം ഒരുക്കിയ ‘ജയ്…

Read More

മലയാള സിനിമയെ കുറിച്ച് മോശം പറഞ്ഞാൽ അതിൽ എന്താ കുറ്റം; പൊട്ടിത്തെറിച്ച് നടി മേഘ്ന

തമിഴ്നാട്ടിലും കേരളത്തിലും വലിയ വിജയമാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സിസ് എന്ന ചിത്രം നേടിയത്. എന്നാൽ ഈ ചിത്രത്തിന് അനാവശ്യമായ ഹൈപ്പ് കൊടുക്കുന്നുവെന്ന വിമർശനവുമായി തമിഴ് നടിയും മലയാളിയുമായ മേഘ്ന രം​ഗത്ത് എത്തിയത് വലിയ വിവാദമായി. വൻ വിമർശനങ്ങളും ട്രോളുകളുമാണ് നടിയ്ക്ക് നേരെ ഉയർന്നത്. ഇതിന് പിന്നാലെ മേഘ്ന വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ, ‘മഞ്ഞുമ്മൽ ബോയ്സ് സിനിമയെ കുറിച്ച് ഞാൻ പറഞ്ഞ വീഡിയോ വൈറൽ ആയിരുന്നു. പക്ഷേ എന്നോട് ചോദിച്ച ചോദ്യം എന്താണ് എന്ന്…

Read More

മണിയെ കണ്ടപ്പോൾ അന്ന് മിണ്ടിയില്ല; പ്രശ്‌നക്കാരനാണെന്ന് കരുതി; ഔസേപ്പച്ചൻ

കലാഭവൻ മണിയെ മറക്കാൻ സിനിമാ ലോകത്തിനും പ്രേക്ഷകർക്കും ഇന്നും കഴിഞ്ഞിട്ടില്ല. അത്ര മാത്രം ആഴത്തിലുള്ള സ്വാധീനം പ്രേക്ഷകരിലുണ്ടാക്കാൻ കലാഭവൻ മണിക്ക് കഴിഞ്ഞു. മണിയെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചനിപ്പോൾ. മണിയെ ആദ്യമായി നേരിട്ട് കണ്ടപ്പോഴുള്ള അനുഭവമാണ് അദ്ദേഹം മനോരമ ഓൺലൈനുമായി പങ്കുവെച്ചത്. മണിയെ സ്റ്റേജിലൊക്കെ കണ്ടിട്ടുണ്ട്. എന്റെയൊരു പാട്ടും പാടിയിട്ടുണ്ട്. അന്നും നേരിട്ട് കണ്ടില്ല. ഞാൻ ട്രാക്ക് അയച്ചിട്ട് പാടി പുള്ളി ഇങ്ങോട്ട് തിരിച്ചയക്കുകയാണ് ചെയ്തത്. മണി ഒരു പ്രസ്ഥാനമായി നടക്കുന്ന കാലഘട്ടം, നാട്ടുകാരുടെ കണ്ണിലുണ്ണി….

Read More

‘ഒമ്പതാം ക്ലാസിൽ ബാറിൽ ജോലിക്കു പോയി, ഛർദ്ദി കോരിയാൽ 10 രൂപ കിട്ടും’; അനുഭവം പറഞ്ഞ് ബിഗ് ബോസ് ഹൗസിൽ ജിന്റോ

എല്ലാ ബിഗ് ബോസിലും മത്സരാർത്ഥികളുടെ ജീവിത കഥകളും ഓർമകളും കഠിനകാലങ്ങളും പങ്കുവയ്ക്കുന്ന സെഗ്മെന്റണ്ട്. ആറാം സീസണിലും ഓർമകൾ എന്ന പേരോടെ ബിഗ് ബോസ് ആ സെഗ്മെന്റ് ആരംഭിച്ചു. സെഗ്മെന്റിൽ ആദ്യമായി തന്റെ ജീവിതകഥ പങ്കുവച്ചത് സെലിബ്രിറ്റി ട്രെയിനറായ ജിന്റോ ആയിരുന്നു. അവതാരകനായി എത്തിയത് സിജോയും. ജിന്റോ തന്റെ ഇന്നത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞാണ് ഇന്നലെകളിലേക്ക് പോയത്. ഇന്ന് താനൊരു സെലിബ്രിറ്റി പേഴ്സണൽ ട്രെയിനറും ഇന്റർനാഷണൽ ബോഡി ബിൽഡറും നിരവധി അവാർഡുകൾ നേടിയ വ്യക്തിയുമാണ്. എന്നാൽ ഇതൊന്നും അല്ലാത്ത, ദാരിദ്ര്യത്തിന്റെ…

Read More

രണ്ട് രൂപയുടെ ബിസ്‌കറ്റ് കഴിച്ച കാലമുണ്ട്, സിനിമ വിട്ടാലോ എന്ന് വരെ ചിന്തിച്ചു; ബിനു പപ്പു

ഒത്തിരി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് നൽകിയിട്ടുള്ള നടനാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകൻ കൂടിയായ ബിനു വളരെ വൈകിയാണ് സിനിമയിൽ എത്തിയത്. സിനിമയിൽ എത്തിയത് അവിചാരിതമായിട്ടായിരുന്നു എന്ന് ബിനു പപ്പു നേരത്തെ പറഞ്ഞിരുന്നു. സിനിമയിലേക്ക് വരില്ലെന്ന് തീരുമാനിച്ച ആളാണ് താൻ. സ്ഥിരമായി ഉണ്ടായിരുന്ന ജോലി കൂടി വിട്ടപ്പോൾ നല്ല ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്ന് ബിനു പപ്പു പറയുന്നു. 2014ൽ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു പപ്പു ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഒത്തിരി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച…

Read More

ക്ലൈമാക്സ് ചിത്രീകരണം; വിജയ് 18ന് തിരുവനന്തപുരത്ത്

വിജയ് നായകനാവുന്ന ദ ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം (ഗോട്ട്) എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം 18ന് തിരുവനന്തപുരത്ത് ആരംഭിക്കും. രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് വിജയ് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആദ്യമായാണ് വിജയ് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. രാത്രിയിലാണ് ഏറെയും ചിത്രീകരണം. തിരുവനന്തപുരത്ത് തന്റെ ആരാധകരെ വിജയ് കാണുന്നുണ്ട്. വിജയ് എത്തുന്നവിവരം അതീവ രഹസ്യമായാണ് അണിയറ പ്രവർത്തകർ സൂക്ഷിച്ചിരിക്കുന്നത്. രണ്ടു മാസം മുൻപ് രജനികാന്ത് ചിത്രം…

Read More

‘സിനിമയിറങ്ങി 2 ദിവസത്തിനു ശേഷം നിരൂപണം, വ്ലോഗർമാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണം’; നിർദേശങ്ങളുമായി അമിക്കസ് ക്യൂറി

സിനിമ പുറത്തിറങ്ങി 2 ദിവസത്തിനു ശേഷം മാത്രം ‘വ്‌ലോഗർ’മാർ നിരൂപണം നടത്താൻ തയാറാകണമെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമർശങ്ങളും നടത്താതിരിക്കുക തുടങ്ങി പത്തോളം നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. ‘വ്‌ലോഗർമാർ’ എന്നു വിശേഷിപ്പിക്കുന്ന ‘സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ’മാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കാൻ ഇവയടക്കം ഉൾപ്പെടുത്തി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അമിക്കസ് ക്യൂറി 33…

Read More

എംജിആറിനെ കാണാൻ ഹോട്ടലിന്റെ മുന്നിൽ നിൽക്കും, ഒരിക്കൽ സ്‌കൂളിന്റെ അഡ്രസ് വാങ്ങിച്ചു; കോവൈ സരള

തമിഴ് സിനിമയിൽ കോമഡി വേഷങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്ന നടിയാണ് കോവൈ സരള. ഒരു പിടി നല്ല കോമഡി കഥാപാത്രങ്ങൾ ചെയ്ത കോവൈ സരള മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. നിറം, കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലും മലയാളത്തിൽ കോവൈ സരള വേഷമിട്ടു. മലയാൽയായ കോവൈ സരള തൃശൂർ മരുതാക്കരയാണ് ജനിച്ചത്. കേരളത്തിൽ വരുമ്പോൾ സ്ഥിരമായി ഗുരുവായൂരിൽ വന്ന് തൊഴുന്ന ആളുമാണ് കോവൈ സരള. കുട്ടിയായിരുന്നപ്പോൾ എം.ജി.ആറിനോട് വലിയ ആരാധനയുള്ള വ്യക്തിയായിരുന്നു കോവൈ സരള. എംജിആർ മുഖ്യമന്ത്രി…

Read More

അങ്കമാലി ഡയറീസ് കണ്ട് ആ നടി തിയറ്ററിൽ നിന്നും ഇറങ്ങിപ്പോയി, കാരണം…..; ചെമ്പൻ വിനോദ്

ശ്രദ്ധേയമായ സിനിമകളിലൂടെ മലയാള സിനിമാ രംഗത്ത് സ്ഥാനമുറപ്പിച്ച നടനാണ് ചെമ്പൻ വിനോദ്. ഈ മാ യോ, പൊറിഞ്ച് മറിയം ജോസ് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ചെമ്പൻ വിനോദ് കാഴ്ച വെച്ചു. നടനെന്നതിനൊപ്പം തിരക്കഥാകൃത്തായും ചെമ്പൻ വിനോദ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് തിരക്കഥാകൃത്തായി ചെമ്പൻ വിനോദ് തുടക്കം കുറിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. മലയാള സിനിമാ രംഗത്ത് വലിയ തോതിൽ…

Read More

വിശ്വാസ വഞ്ചന നേരിട്ടതിനാലാണ് മലയാള സിനിമാ രം​ഗത്ത് നിന്നും പുറത്ത് വന്നത്: ഷക്കീല

ബി ​ഗ്രേസ് സിനിമകളിലൂടെ മലയാളത്തിലെ മാദക നടിയായി ഒരു കാലത്ത് അറിയപ്പെട്ട ഷക്കീല പിന്നീട് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് നിർത്തി. എന്നാൽ വർഷങ്ങൾക്കിപ്പുറവും പഴയ പ്രതിച്ഛായയിലാണ് പലരും ഷക്കീലയെ കാണുന്നത്. കുടുംബത്തിലെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളിൽ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തമിഴ് ഷോകളിലും മറ്റും ഷക്കീല സാന്നിധ്യം അറിയിക്കാറുണ്ട്. മലയാള സിനിമയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ച ഘട്ടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് ഷക്കീലയിപ്പോൾ. എത്ര മലയാള സിനിമകൾ ചെയ്തു എന്നറിയില്ല. പക്ഷെ സിനിമാ…

Read More