സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ്; എൻട്രികൾ ക്ഷണിക്കുന്നു

2023-ലെ മലയാള ചലച്ചിത്രങ്ങൾക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡിന് സത്യജിത് റേ ഫിലിം സൊസൈറ്റി എൻട്രികൾ ക്ഷണിക്കുന്നു. കഥാ ചിത്രം, പരിസ്ഥിതി ചിത്രം, സോഷ്യൽ അവയർനസ്സ് ചിത്രം, കുട്ടികളുടെ ചിത്രം,ഒടിടി ചിത്രം,സിനിമയെ സംബന്ധിച്ചുള്ള പുസ്തകം,ലേഖനം,സിനിമാ കഥ,സിനിമയെ സംബന്ധിച്ച ഫോട്ടോ, പോസ്റ്റർ എന്നിവ അവാർഡിനായി പരിഗണിക്കും. സത്യജിത് ഫിലിം സൊസൈറ്റിയുടെ അവാർഡിന് അയയ്ക്കാത്ത മുൻ വർഷങ്ങളിലെ ചിത്രങ്ങളെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പടുത്തി അവാർഡിന് പരിഗണിക്കുന്നതാണ്. അപേക്ഷ ഫോറവും നിയമാവലിയും ലഭിക്കുന്നതിനായി Satyajitrayfilmawards2024@gmail.com എന്ന മെയിൽ വഴിയോ…

Read More

റെക്കോർഡ് സീൻ മാറ്റി; മലയാള സിനിമ ബോക്‌സ് ഓഫീസിൽ ഒന്നാമനായി ‘മഞ്ഞുമ്മൽ ബോയ്‌സ്’

മലയാള സിനിമ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ‘മഞ്ഞുമ്മൽ ബോയ്‌സ്’. ആഗോള തലത്തിൽ ചിത്രം 176 കോടി നേടി മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരിയ മലയാള സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മഞ്ഞുമ്മൽ ബോയ്‌സ്’. കഴിഞ്ഞ ഒരു വർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോർഡാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ തിരുത്തിയത്. ആഗോള ബോക്‌സ്ഓഫിസിൽ 175 കോടിയായിരുന്നു ‘2018’ന്റെ കളക്ഷൻ. 21 ദിവസം കൊണ്ടാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ മലയാളത്തിലെ…

Read More

‘ഒരു ചോയ്സ് ഉണ്ടായിരുന്നെങ്കിൽ അസുഖത്തെക്കുറിച്ച് തുറന്ന് പറയില്ലായിരുന്നു’; സമാന്ത

വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നടിയാണ് സമാന്ത. ഇന്ന് പാൻ ഇന്ത്യൻ തലത്തിലും സമാന്തയ്ക്ക് സ്വീകാര്യതയുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായെത്തിയ സമാന്ത ഒരു ഘട്ടത്തിൽ കരിയറിന്റെ ട്രാക്ക് മാറ്റി. സിനികൾ തെരഞ്ഞെടുക്കുന്നിൽ ശ്രദ്ധ പുലർത്തിയ നടി മികച്ച സിനിമകളുടെ ഭാഗമായി. ഓ ബേബി, സൂപ്പർ ഡീലക്‌സ് തുടങ്ങിയ സിനിമകൾ മികച്ച വിജയം നേടി. ഫാമിലി മാൻ എന്ന സീരീസിലും വേഷമിട്ടതോടെ സമാന്തയുടെ കരിയർ ഗ്രാഫ് കുതിച്ചുയർന്നു. അപ്രതീക്ഷിതമായ ചില വെല്ലുവിളികൾ നടിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്നു. 2021…

Read More

‘സന്ദേശത്തിലെ കഥാപാത്രത്തെ നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്, അന്ന് തിലകൻ പറഞ്ഞത്…..’; സിദ്ദീഖ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദീഖ്. ഒരേപോലുള്ള കഥാപാത്രങ്ങളിൽ തങ്ങിനിൽക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുള്ള നടൻ കൂടിയാണ് സിദ്ദീഖ്. ഗോഡ്ഫാദറിലെയും സന്ദേശത്തിലെയും ഇൻ ഹരിഹർ നഗറിലെയുമൊക്കെ സിദ്ദീഖിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇപ്പോഴിതാ തനിക്ക് ഒരു അവസരം കൂടി ലഭിച്ചിരുന്നെങ്കിൽ സന്ദേശത്തിലെ ഉദയഭാനു എന്ന കൃഷി ഓഫീസറുടെ കഥാപാത്രത്തെ കുറച്ചുകൂടി നന്നാക്കി ചെയ്യുമായിരുന്നു എന്ന് പറയുകയാണ് സിദ്ദീഖ്. സന്ദേശത്തിലെ വീഴുന്ന സീനിനെക്കുറിച്ചും തന്റെ അഭിനയം കണ്ട് നടൻ തിലകൻ സംസാരിച്ചതിനെക്കുറിച്ചുമെല്ലാം സിദ്ദീഖ് പങ്കുവെക്കുന്നുണ്ട്. ഓൺലുക്കേഴ്സ് മീഡിയയ്ക്ക് നൽകിയ…

Read More

നടൻ സൈജു കുറുപ്പ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘ഭരതനാട്യം’; ചിത്രീകരണം അങ്കമാലിയിൽ ആരംഭിച്ചു

പ്രശസ്ത നടൻ സൈജു കുറുപ്പ് നിർമ്മിക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ചിത്രീകരണം അങ്കമാലിയിൽ ആരംഭിച്ചു. ചടങ്ങിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം തെളിയിച്ചു.സൈജു കുറുപ്പിന്റെ അമ്മ ശോഭനാ കെ എം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പടിച്ചു.ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭരതനാട്യം’. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ , നന്ദു പൊതുവാൾ,സോഹൻ…

Read More

‘എന്നോട് ഇറങ്ങി പോകാൻ ദാസേട്ടൻ പറഞ്ഞു, എംജി ശ്രീകുമാർ വന്നത് അതുകൊണ്ടല്ല’; പ്രിയദർശൻ

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടം, വെള്ളാനകളുടെ നാട്, ചിത്രം, വന്ദനം, കിലുക്കം, അഭിമന്യു, മിഥുനം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങൾ മലയാളി ആരാധകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. ഹേര ഫേരി,ഹംഗാമ, ഭൂൽ ഭൂലയ്യ, ചുപ് ചുപ് കേ, ഗരം മസാല തുടങ്ങി പ്രിയദർശൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങളും ശ്രദ്ധേയമാണ്….

Read More

തമിഴ് സിനിമ ആകെ മദ്യപാനികളെന്ന് ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരം: സുരേഷ് കുമാർ

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ വിമർശിച്ച എഴുത്തുകാരൻ ജയമോഹന്റെ വാക്കുകള്‍ സംഘപരിവാറിന്റേതാണെന്ന് പറഞ്ഞു നിരവധിപേർ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ജയമോഹനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നിർമ്മാതാവ് സുരേഷ് കുമാർ. ജയമോഹൻ പറഞ്ഞത് ഒരിക്കലും സംഘപരിവാറിന്റെ അഭിപ്രായമല്ലെന്നും ഒന്നോ രണ്ടോ സിനിമ ചെയ്ത ജയമോഹന് മലയാള സിനിമയെ വിമർശിക്കാൻ ഒരു അധികാരവുമില്ലെന്ന് സുരേഷ് കുമാർ വ്യക്തമാക്കി. ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരമാണ്. സംഘപരിവാറിന്റെ അഭിപ്രായമല്ല അയാള്‍ പറഞ്ഞത്. തമിഴ് സിനിമയെക്കുറിച്ച്‌ ജയമോഹൻ ഇങ്ങനെ പറയുമോ? തമിഴ് സിനിമ ആകെ മദ്യപാനികളാണെന്ന് പറഞ്ഞാല്‍…

Read More

‘വില തുച്ഛം’; ഒരിക്കൽ മാത്രം ധരിച്ച സാരികൾ വിൽപ്പനയ്ക്ക് വെച്ച് നവ്യ

മലയാളികൾക്ക് എന്നും ഓർക്കാൻ കഴിയുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രിയാണ് നവ്യ നായർ. വസ്ത്രധാരണത്തിലും സ്റ്റൈലിങിലുമെല്ലാം അതീവ ശ്രദ്ധാലുവാണ് നവ്യ. നൃത്തം ജീവിതത്തിന്റെ ഭാ​ഗമായതിനാലാണ് നവ്യയ്ക്ക് എപ്പോഴും ചെറുപ്പം സൂക്ഷിക്കാൻ കഴിയുന്നത്. എല്ലാത്തരത്തിലുള്ള വസ്ത്രങ്ങളും ധരിക്കുന്ന കൂട്ടത്തിലാണ് നവ്യ. പക്ഷെ സാരിയിൽ ഒരുങ്ങി വരുമ്പോൾ നവ്യയെ കാണാൻ പ്രത്യേക ഭം​ഗിയാണ്. ഒട്ടുമിക്ക ഫങ്ഷനുകളിൽ പങ്കെടുക്കുമ്പോഴും നവ്യ ധരിക്കാറുള്ളത് സാരി തന്നെയാണ്. നവ്യയുടെ സോഷ്യൽമീഡിയ പേജിൽ താരം പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോകളിൽ ഏറെയും സാരി ധരിച്ചുള്ളതാണ്. അതുകൊണ്ട് തന്നെ സാരികളുടെ ഒരു…

Read More

സിനിമ ഉപേക്ഷിക്കാൻ കാരണം വെളിപ്പെടുത്തി നടി മുംതാജ്

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയതാരമാണ് മുംതാജ്. 1999-ല്‍ ഡി രാജേന്ദർ സംവിധാനം ചെയ്ത മോനിഷ എൻ മോണോലിസ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മുംതാജ് നിരവധി ചിത്രങ്ങളിൽ ഭാഗമായി എങ്കിലും പിന്നീട് അഭിനയം ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു അഭിമുഖത്തില്‍ മുംതാജ് അഭിനയം നിർത്തിയതിനെ പറ്റി വെളിപ്പെടുത്തിയത് ശ്രദ്ധ നേടുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ, ‘ ഞാൻ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത് . എനിക്ക് ഖുറാൻ നന്നായി അറിയാം. ചില കാര്യങ്ങള്‍ ചെയ്യാനും ,…

Read More

‘നെഞ്ചിലെ എൻ നെഞ്ചിലേ… ‘ഒരു കട്ടിൽ ഒരു മുറി’യിലെ പ്രണയ ഗാനത്തിന്റെ മാജിക് 

ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നൊരു മാജിക് ഒളിപ്പിച്ചുകൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’യിലെ മനോഹരമായൊരു പ്രണയ ഗാനം പുറത്തിറങ്ങി. രഘുനാഥ് പലേരിയുടെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം. അങ്കിത് മേനോനും തമിഴിലെ ശ്രദ്ധേയ ഗായകൻ രവി ജിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴ്, മലയാളം വരികളിലുള്ള ഗാനത്തിൻറെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.  ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും ചേർന്നുള്ളൊരു കൺസപ്റ്റ് പോസ്റ്റർ സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നത് സിനിമാപ്രേമികൾക്കിടയിൽ ഏറെ കൗതുകം ജനിപ്പിച്ചിരുന്നു. സിനിമാ…

Read More