
അരികൊമ്പന്റെ കഥ പറയുന്ന ‘കല്ലാമൂല’; സിനിമയുടെ ഓഡിയോ പ്രകാശന കർമ്മം കഴിഞ്ഞു
എസ് 2 മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് ടു മീഡിയയും ഷിബു കൊടക്കാടനും ചേർന്ന് നിർമിച്ച് ശ്യാം മംഗലത്ത് കഥയും തിരക്കഥയും ഗാനരചനയും സംവിധാനവും ചെയ്ത ചിത്രമാണ് കല്ലാമൂല. ശ്യാം മംഗലത്തിന്റെ വരികൾക്ക് പ്രശാന്ത് മോഹൻ എം പി സംഗീതം നൽകിയിരിക്കുന്നു. പി.ജയചന്ദ്രൻ ,വിനീത് ശ്രീനിവാസൻ, രേഷ്മ പല്ലവി, കവിത ശ്രീ, എന്നിവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. നടൻ ഹേമന്ത് മേനോൻ ഓഡിയോ പ്രകാശനകർമ്മം നിർവഹിച്ചു. പ്രകൃതിയുടെ മേലുള്ള മനുഷ്യൻറെ കടന്നാക്രമണങ്ങൾ ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു. മനുഷ്യൻ…