
‘വേണ്ട, ഇറങ്ങാം എന്ന് ഞാൻ പറഞ്ഞു, പ്രൊഡ്യൂസറോട് അഡ്വാൻസ് വാങ്ങിയിട്ടാണ് മുകേഷ് അങ്ങനെ പറഞ്ഞത്’; തുളസിദാസ്
ഒരുപിടി ഹിറ്റ് സിനിമകൾ മലയാള സിനിമാ ലോകത്ത് സൃഷ്ടിച്ച സംവിധായകനാണ് തുളസിദാസ്. മിമിക്‌സ് പരേഡ്, കാസർകോഡ് കാദർ ഭായ് തുടങ്ങിയവ തുളസിദാസിന്റെ ഹിറ്റ് സിനിമകളാണ്. സിദ്ദിഖ്, ജഗദീഷ്, ബൈജു തുടങ്ങിയവരെയെല്ലാം കേന്ദ്രകഥാപാത്രമാക്കി തുളസിദാസ് സംവിധാനം ചെയ്ത സിനിമയാണ് മിമിക്‌സ് പരേഡ്. 1991 ൽ പുറത്തിറങ്ങിയ സിനിമ മികച്ച വിജയം നേടി. സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് തുളസിദാസിപ്പോൾ. ചിത്രത്തിലേക്ക് ആദ്യം നായകനായി പരിഗണിച്ചത് മുകേഷിനെയാണ് തുളസിദാസ് പറയുന്നു. എന്നാൽ മുകേഷിൽ നിന്നുമുണ്ടായ സമീപനമാണ് നടനെ പകരം സിദ്ദിഖിനെ നായകനാക്കിയതിന് കാരണമെന്നും…