
കുട്ടിക്കാലത്ത് വല്ലപ്പോഴും മാത്രമാണ് തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നത്: അനശ്വര രാജൻ
ഉദാഹരണം സുജാതയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അനശ്വര രാജൻ ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർ താരമാണ്. അന്യഭാഷയിൽ നിരവധി ചിത്രങ്ങളാണ് താരത്തിൻറേതായി ഒരുങ്ങുന്നത്. തൻറെ കുട്ടിക്കാലത്തെയും സ്‌കൂൾ ജീവിതത്തെയും കുറിച്ചു താരം തുറന്നുപറഞ്ഞത് ആരാധകർ ഏറ്റെടുത്തു. അനശ്വര പറഞ്ഞത്: ”ആറാം ക്ലാസ് മുതൽ ഞാൻ മോണോ ആക്ടിൽ പങ്കെടുക്കുമായിരുന്നു. ആദ്യ മത്സരത്തിൽ എനിക്ക് മൂന്നാം സമ്മാനം കിട്ടി. കാരണം മറ്റു കുട്ടികളൊക്കെ നന്നായി പ്രാക്ടീസ് ചെയ്തിട്ടാണ് മത്സരിച്ചത്. എനിക്കാണെങ്കിൽ നാട്ടിലെ ഒരു മാഷിൻറെ സഹായം മാത്രമാണ് ഉണ്ടായിരുന്നത്. ഞാൻ…