
‘ഷാരൂഖിന് കാര്യങ്ങള്‍ പന്തിയല്ല എന്ന് മനസിലായി, അന്ന് ഒരു മണിക്കൂറോളം അദ്ദേഹത്തിന് മുന്നിലിരുന്ന് ഞാൻ കരഞ്ഞു’; ഐവിഎഫിനെ കുറിച്ച് ഫറാ ഖാന്‍
സംവിധായിക, കൊറിയോഗ്രാഫര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് ഫറാ ഖാന്‍. ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ ശേഷമാണ് ഫറാ ഖാന്‍ വിവാഹ ജീവിതത്തിലേക്ക് പോലും കടന്നത്. നാല്‍പതാം വയസിലായിരുന്നു വിവാഹം. 2004-ല്‍ നടന്ന ഈ വിവാഹവും ഏറെ ചര്‍ച്ചയായിരുന്നു. തന്നേക്കാള്‍ ഒമ്പത് വയസ് പ്രായം കുറഞ്ഞ ശിരീഷ് കുന്ദറിനെയാണ് ഫറാ ഖാന്‍ ജീവിതപങ്കാളിയാക്കിയത്. സിനിമാ രംഗത്തുതന്നെ പ്രവര്‍ത്തിക്കുന്ന ശിരീഷ് ഫിലിം എഡിറ്ററാണ്. നാല് വര്‍ഷങ്ങള്‍ക്ക് ഷേഷം ഐ.വി.എഫ് ചികിത്സയിലൂടെ ഇരുവര്‍ക്കും മൂന്നു കുഞ്ഞുങ്ങള്‍ പിറന്നു. ഇപ്പോഴിതാ ഐവിഎഫ് ചികിത്സയെ…