
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ട കാര്യങ്ങളേ പോസ്റ്റ് ചെയ്യാറുള്ളൂ; എന്റെ വ്യക്തി ജീവിതം കൊണ്ട് അവർ നേട്ടമുണ്ടാക്കേണ്ട; പ്രിയാമണി
മലയാളി പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത ഒരുപിടി സിനിമകളിൽ അഭിനയിച്ച നടിയാണ് പ്രിയാമണി. കരിയറിൽ ഉയർച്ച താഴ്ചകൾ പ്രിയാമണിക്ക് ഒരുപോലെ നേരിടേണ്ടി വന്നിട്ടുണ്ട്. അവസരങ്ങൾ ഇല്ലാത്ത ഘട്ടത്തിലാണ് പരുത്തിവീരനിലൂടെ ദേശീയ പുരസ്കാരം നേടി ശക്തമായ സാന്നിധ്യമായി മാറാൻ പ്രിയാമണിക്ക് കഴിയുന്നത്. വെളുത്ത നിറമല്ല എന്ന പേരിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടുണ്ടെന്ന് ഒരിക്കൽ നടി തുറന്ന് പറയുകയുണ്ടായി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ തന്റെ സ്വകാര്യ വിഷയങ്ങൾ പങ്കുവെക്കാൻ താൽപര്യമില്ലെന്നും പ്രിയാമണി…