
മലയാള സിനിമയിൽ കാണാത്തതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ആൻഡ്രിയ
മലയാള സിനിമാ ലോകത്തെക്കുറിച്ചും നടി പാർവതി തിരുവോത്തിനെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ നടി ആൻഡ്രിയ ജെർമിയ. ഒരു തമിഴ് മീഡിയയുമായി സംസാരിക്കവെയാണ് ആൻഡ്രിയ ജെർമിയ തന്റെ അഭിപ്രായം പങ്കുവെച്ചത്. മലയാളം സിനിമാ രംഗത്താണ് നല്ല തിരക്കഥകളുണ്ടാകുന്നതെന്ന് ആൻഡ്രിയ പറയുന്നു. മലയാള സിനിമകളിൽ ഏറെക്കാലമായി കാണാത്തതിനെക്കുറിച്ചും ആൻഡ്രിയ സംസാരിച്ചു. അന്നയും റസൂലിനും ശേഷം ബിഗ് ബജറ്റ് മാസ് സിനിമകളാണ് എനിക്ക് കൂടുതലും ലഭിച്ചത്. തനിക്ക് അന്നയും റസൂലും പോലുള്ള സിനിമകൾ ചെയ്യാനാണ് താൽപര്യമെന്നും ആൻഡ്രിയ പറയുന്നു. സിനിമയുടെ ബിസിനസിലും പ്രതിഫലത്തിലും നടൻമാരും…