
കല്യാണത്തിന് മുമ്പ് ഗര്‍ഭിണി; അവര്‍ക്ക് വേണ്ടത് തലക്കെട്ട്: ഷംന കാസിം
തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷംന കാസിം. മലയാളിയാണെങ്കിലും തെലുങ്കിലും തമിഴിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായിക. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും ഗര്‍ഭ വാര്‍ത്ത പുറത്ത് വന്ന ശേഷം നടന്ന ചര്‍ച്ചകളെക്കുറിച്ചുമൊക്കെ ഷംന സംസാരിക്കുകയാണ്. ഒരിക്കല്‍ ഞാന്‍ വിവാഹത്തട്ടിപ്പിന് ഇരയായി. അതിന് ശേഷം പലരും വിവാഹത്തെക്കുറിച്ച് നിരന്തരം ചോദിക്കുമായിരുന്നു. വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കരുതെന്ന് വീട്ടുകാരോട് ഞാന്‍ ആദ്യമേ പറഞ്ഞു. മമ്മിക്കും പപ്പയ്ക്കുമൊക്കെ എന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു എന്നാണ് ഷംന കാസിം പറയുന്നത്. ഒരിക്കല്‍ മര്‍ഹബ എന്ന ഇവന്റിനു…