അബ്ദുൽ റഹീമിന്റെ മോചനവും യാചകയാത്രയും സിനിമയാക്കും; ലാഭം ചാരിറ്റിക്കെന്ന് ബോബി ചെമ്മണ്ണൂർ

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചു. പോസറ്റീവ് മറുപടിയാണ് ലഭിച്ചത്. ചിത്രത്തെ ബിസിനസ് ആക്കാൻ ഉദ്ദേശിക്കുന്നില്ല. സിനിമയിൽ നിന്നും ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു. യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ…

Read More

‘കേരളത്തിൽ ആർക്കും എന്റെ വ്യക്തി ജീവിതം അറിയില്ല’; ഉണ്ണി മുകുന്ദൻ

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാണ് നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് നടൻ ജയ് ​ഗണേശുമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. വർഷങ്ങൾ നീണ്ട കരിയറിൽ അടുത്ത കാലത്താണ് ഉണ്ണി മുകുന്ദന് അർഹമായ അം​ഗീകാരം സിനിമാ രം​ഗത്ത് ലഭിച്ചത്. കരിയറിന് വേണ്ടിയെടുത്ത പ്രയത്നങ്ങളെക്കുറിച്ച് ഉണ്ണി മുകുന്ദൻ തുറന്ന് സംസാരിക്കാറുണ്ട്. വ്യക്തി ജീവിതത്തേക്കാളും പലപ്പോഴും കരിയറിന് നടൻ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു അഭിമുഖത്തിലാണ് പ്രതികരണം. തനിക്കുണ്ടായ നല്ല പ്രണയങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു….

Read More

‘ഒരു പടം മാറ്റിവെയ്ക്കണം എന്നുപറയാൻ ആർക്കും അധികാരമില്ല, അന്ന് വെറുതേയിരുന്നെങ്കിൽ ആ സിനിമ റിലീസാവില്ലായിരുന്നു’; റെഡ് ജയന്റിനെതിരെ വിശാൽ

തമിഴ് ചലച്ചിത്ര നിർമാണ-വിതരണ കമ്പനിയായ റെഡ് ജയന്റ്‌സ് മൂവീസിനെതിരെ നടനും നിർമാതാവുമായ വിശാൽ രംഗത്ത്. തന്റെ മുൻചിത്രമായ മാർക്ക് ആന്റണി തിയേറ്ററുകളിൽ റിലീസ് ചെയ്യാതിരിക്കാനുള്ള ശ്രമം നടന്നുവെന്ന് വിശാൽ പറഞ്ഞു. അന്ന് അടിയുണ്ടാക്കിയിട്ടാണ് ചിത്രം റിലീസ് ചെയ്തതെന്നും അല്ലായിരുന്നെങ്കിൽ മാർക്ക് ആന്റണി ഇപ്പോഴും പെട്ടിയിലിരുന്നേനേയെന്നും അദ്ദേഹം പറഞ്ഞു. രത്‌നം എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സിന്റെ പേരെടുത്തുപറഞ്ഞ് വിശാൽ രൂക്ഷവിമർശനം നടത്തിയത്….

Read More

മറ്റുള്ളവർ എന്ത് വിചാരിക്കുന്നുവെന്നത് ചിന്തിക്കാറില്ല; എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം: മാളവിക മേനോൻ

സ്കൂൾ വിദ്യാർത്ഥിയായിരുന്ന സമയത്ത് ആസിഫ് അലിയുടെ നായിക വേഷത്തിൽ എത്തിയ യുവനടിയാണ് മാളവിക മേനോൻ. പതിനാല് വർഷമായി അഭിനയ രം​ഗത്തുള്ള മാളവിക മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച്ച് കഴിഞ്ഞു. അടുത്ത കാലത്തായി മാളവികയെ സിനിമകളിൽ കാണുന്നതിനേക്കാൾ കൂടുതൽ കാണാൻ സാധിക്കുന്നത് ഉദ്ഘാടന പരിപാടികളിലാണ്. ഇതിനോടകം തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഉ​ദ്ഘാടന പരിപാടികളിൽ അതിഥിയായി എത്തിയിട്ടുണ്ട്. ഹണി റോസിന് വെല്ലുവിളിയാണ് മാളവിക എന്നുള്ള തരത്തിൽ നിരവധി ട്രോളുകളും നടിക്ക് ഇതിന്റെ പേരിൽ ലഭിക്കാറുണ്ട്. മാത്രമല്ല അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ…

Read More

സ്ത്രീകൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ അഭിനയിക്കാൻ പല പുരുഷ താരങ്ങൾക്കും വിമുഖത: വിദ്യ ബാലൻ

സ്ത്രീകൾ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയിൽ അഭിനയിക്കാൻ പല പുരുഷതാരങ്ങളും ഇന്നും തയ്യാറാകുമെന്ന് താൻ കരുതുന്നില്ലെന്ന് ബോളിവുഡ് താരം വിദ്യ ബാലൻ. തന്റെ വിജയചിത്രങ്ങൾ കാരണം തന്നോടൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാൻ പ്രമുഖ പുരുഷ താരങ്ങള്‍ വിമുഖത കാണിച്ചുവെന്നും നടി കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. നെപ്പോട്ടിസത്തെക്കുറിച്ചും വിദ്യ ബാലന്‍ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. തങ്ങൾ അവരെക്കാൾ മികച്ച സിനിമകൾ ചെയ്യുന്നുണ്ടെന്നും ഇത്തരം വേഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത് ശരിക്കും അവരുടെ നഷ്ടമാണെന്നും വിദ്യ ബാലൻ പറഞ്ഞു. സ്ത്രീകൾ…

Read More

‘ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അവൾക്ക് ബ്രേക്കപ്പുണ്ടായി’; അനാർക്കലിയുടെ പ്രണയത്തെക്കുറിച്ച് അമ്മ

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ താരമാണ് അനാർക്കലി മരിക്കാർ. ഇപ്പോഴിതാ അനാർക്കലിയുടെയും അമ്മ ലാലിയുടെയും അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അനാർക്കലിയുടെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും അഭിമുഖത്തിൽ അമ്മ തുറന്നുപറയുന്നുണ്ട്. അനാർക്കലിയുടെ പ്രണയങ്ങൾ ഭയങ്കര തമാശയാണെന്നും മുടി മുറിച്ചതിന്റെ പേരിൽ കാമുകൻ ബ്രേക്കപ്പായി പോയ സംഭവമുണ്ടായിട്ടുണ്ടെന്ന് അമ്മ പറയുന്നു. ‘അനാർക്കലിയുടെ പ്രണയങ്ങൾ ഭയങ്കര തമാശയാണ്. മുടി വെട്ടിയതിന്റെ പേരിൽ ഇവൾ ബ്രേക്കപ്പായിട്ടുണ്ട്. ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവൾക്ക് ബ്രേക്കപ്പുണ്ടായിട്ടുണ്ട്. മുടി…

Read More

‘ആരോഗ്യം അനുവദിച്ചാൽ മോഹന്‍ ലാലും ഒരുമിച്ച് വീണ്ടുമൊരു സിനിമ ഉണ്ടാകും’; ശ്രീനിവാസന്‍

വീണ്ടുമൊരു മോഹൻലാൽ ശ്രീനിവാസൻ ചിത്രം തന്റെ ആരോഗ്യം അനുവദിച്ചാൽ മലയാളത്തിൽ ഉണ്ടാകുമെന്ന് നടൻ ശ്രീനിവാസൻ. തിയറ്ററിൽ നിറഞ്ഞോടുന്ന വർഷങ്ങൾക്ക് ശേഷം തിയറ്റിലെത്തി കണ്ട സന്തോഷത്തിലാണ് ശ്രീനിവാസൻ ആഗ്രഹം പങ്ക് പങ്ക് വെച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസനും, പ്രണവ് മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയ  വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്‍റെ മനസ്സ് കവർന്നു. ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് തെറ്റാതെ ചെയ്യുന്നവരെ കാണാന്‍ വളരെ പ്രയാസമാണെന്നും ശ്രീനിവാസന്‍ പറയുന്നു. അച്ഛനെന്ന രീതിയില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാം താന്‍…

Read More

ധനുഷിന്റെ യഥാർഥ പിതാവെന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു

തമിഴ് ചലച്ചിത്രതാരം ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് നിയമപോരാട്ടത്തിനിറങ്ങിയ മധുര സ്വദേശി കതിരേശൻ മരിച്ചു. 70ാം വയസ്സിലാണ് മരണം സംഭവിച്ചത്. കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ആയിരുന്നു. മധുര രാ​ജാജി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള നിയമ പോരാട്ടങ്ങൾ നടത്തുന്നതിനിടെയാണ് മരണം. മധുരയിലെ മേലൂർ താലൂക്കിൽ മലംപട്ടി ​ഗ്രാമത്തില്‍ താമസിക്കുന്നവരാണ് കതിരേശനും മീനാക്ഷിയും. എട്ട് വർഷം മുമ്പാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്ന് അവകാശപ്പെട്ട് ഇവർ കോടതിയിലെത്തുന്നത്.  2016 നവംബര്‍ 25ന്…

Read More

താന്‍ പ്രോഡ്യൂസ് ചെയ്ത ചിത്രങ്ങളില്‍ 500 ഓളം കഥകള്‍ കേട്ടാണ് ഈ വര്‍ഷം സിനിമ സെലക്ട് ചെയ്തത് : ഉണ്ണി മുകുന്ദന്‍

ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം സിനിമയില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിച്ചതിന് പിന്നാലെ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. പ്രൊപഗാണ്ട ചിത്രമാണെന്നും ഉണ്ണി മുകുന്ദന്‍ പ്രൊപഗാണ്ട ആര്‍ടിസ്റ്റാണെന്നുമുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിച്ച ചിത്രമാണ് ജയ് ഗണേഷ്. ജയ് ഗണേഷ് എന്ന ചിത്രം അനൗണ്‍സ് ചെയ്തതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ പ്രൊപഗാണ്ട ആര്‍ടിസ്റ്റാണെന്ന വാദം ശക്തമായി ഉയരാന്‍ തുടങ്ങിയത്. എന്നാല്‍…

Read More

ഇശൽ ഇമ്പം ഗ്രാൻഡ് ഫിനാലെ; റാഫി മഞ്ചേരിയ്ക്ക് ഒന്നാം സ്ഥാനം

റേഡിയോ കേരളം സംഘടിപ്പിച്ച ഇശൽ ഇമ്പം ഗ്രാൻഡ് ഫിനാലെയിൽ റാഫി മഞ്ചേരിയ്ക്ക് (അബുദാബി) ഒന്നാം സ്ഥാനം. റാഫിയ്ക്ക് ഒരു ലക്ഷം ഇന്ത്യൻ രൂപ സമ്മാനമായി ലഭിച്ചു. ഇന്നലെ (ഏപ്രിൽ 13 ശനിയാഴ്ച) യു.എ.ഇ സമയം വൈകുന്നേരം 7ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്. ഫൈനലിൽ ഇല്യാസ് എസ്.കെ (അജ്മാൻ) രണ്ടാംസ്ഥാനത്തെത്തി. മുഹമ്മദ് റിസ്വാനാണ് (മസ്കറ്റ്) മൂന്നാം സ്ഥാനം. ഇരുവർക്കും യഥാക്രമം 75000 രൂപ, 50000 രൂപ എന്ന ക്രമത്തിൽ സമ്മാനം ലഭിച്ചു. മുഹമ്മദ്…

Read More