കുടുംബത്തിനു പ്രാധാന്യം നൽകി… വിട്ടുനിന്നു; നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ തിരിച്ചുവരും: മീനാക്ഷി

വെള്ളിനക്ഷത്രം സിനിമയിൽ യക്ഷിയായി അഭിനയിച്ച മീനാക്ഷിയെ മലയാളികൾ മറക്കില്ല. വർഷങ്ങളായി സിനിമയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു നടി. അടുത്തിടെ അഭിമുഖത്തിൽ താൻ എവിടെയായിരുന്നുവെന്നും സിനിമയിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്നതായും പറഞ്ഞത്. മീനാക്ഷിയുടെ വാക്കുകൾ: ഞാൻ സിനിമയിൽ വിട്ടുപോയതിനെക്കുറിച്ച് ഗോസിപ്പുകളും വന്നിരുന്നു. വീട്ടുകാർ കാരണമാണെന്നും അതല്ല പഠിക്കാൻ പോയതാണെന്നുമൊക്കെ പ്രചരിച്ചു. സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാൻ കുടുംബത്തിന് പ്രധാന്യം കൊടുത്തതുകൊണ്ട് മാത്രമാണ്. ഞാൻ എൻറെ ആത്മാവും ശരീരവും കുടുംബത്തിനാണ് കൊടുത്തത്. ഞങ്ങൾ ഒത്തിരി യാത്രകൾ പോകാറുണ്ട്. ഞാൻ അതൊക്കെയാണ് ആസ്വദിക്കാറുള്ളത്. ഞാൻ അഭിനയിക്കാൻ…

Read More

’15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം കഴിക്കുന്ന ആളാണ് താൻ’; ഉണ്ണി മുകുന്ദന്‍

 തമിഴ് സിനിമയായ സീഡനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമലോകത്തേക്ക് ചുവടുവെച്ചത്. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കെത്തുന്നത്. ഉണ്ണി മുകുന്ദന്റേതായി ഏറ്റവും അവസാനം ഇറങ്ങിയ ചിത്രമാണ് ജയ് ഗണേഷ്. ഇപ്പോഴിതാ ജയ് ഗണേഷിന്റെ പ്രമോഷനിടെ തന്റെ ശരീര സംരക്ഷണത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഉണ്ണി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. കൃത്യമായി ഫിറ്റ്‌നസ് നോക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. ഭക്ഷണം ശ്രദ്ധിക്കുന്നതിനായി പ്രോട്ടീന്‍ അടങ്ങുന്ന ഭക്ഷണമാണ് ഉണ്ണി അധികവും കഴിക്കുന്നത്. സിനിമ സെറ്റുകളിലാണെങ്കില്‍ പോലും ഭക്ഷണം ശ്രദ്ധിക്കുന്നയാളാണ് ഉണ്ണി. തന്റെ ഫിറ്റ്‌നസ് സംബന്ധമായ കാര്യങ്ങള്‍…

Read More

പരീക്കുട്ടി എന്ന അഡ്രസിലാണ് സിനിമയിൽ നിൽക്കുന്നതെന്ന് തമാശയായി മധു സാർ പറയാറുണ്ട്: ഷീല

സിനിമയിലേക്കുള്ള എൻറെ രണ്ടാം വരവിൽ, സത്യൻ അന്തിക്കാടിൻറെ മനസിനക്കരെയുടെ ലൊക്കേഷനിലേക്ക് കടന്നുചെല്ലുമ്പോഴാണ് ആ ശബ്ദം വീണ്ടും എൻറെ കാതുകളിലേക്ക് ഒഴുകിയെത്തിയത്. കറുത്തമ്മാ… കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാൻ കഴിയുമോ’ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഷൂട്ടിങ് കാണാനെത്തിയ പയ്യൻമാരിൽ ഒരാളാണ് ആ ഡയലോഗ് പറഞ്ഞുകൊണ്ടിരുന്നത്. അത് വലിയൊരു കോംപ്ലിമെൻറാണെന്ന് പറയുകയാണ് നടി ഷീല. ‘മധു സാറിന് ലഭിക്കുന്ന ഒരംഗീകാരമായി ഞാനതിനെ കാണുന്നു. പല സംഭാഷണത്തിനിടക്കും ചെമ്മീനിലെ പരീക്കുട്ടിയെക്കുറിച്ച് സാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ അഡ്രസ് ഒന്നുകൊണ്ടുമാത്രമാണ് താൻ ഇന്നും സിനിമാ…

Read More

ആ സിനിമ കണ്ട് അമ്മ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു: നയൻതാര പറയുന്നു

മലയാളത്തിൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻ താര ആദ്യമായി സിനിമയിലേക്ക് എത്തിയത്. തുടർന്ന് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ സിനിമകളിൽ അഭിനയിച്ചതിന് ശേഷമാണ് തമിഴിലേക്ക് കൂടുമാറുന്നത്. അയ്യയായിരുന്നു ആദ്യ തമിഴ് സിനിമ. മനസിനക്കരെയിലെയും രാപ്പകലിലെയും കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. 2010ലാണ് നയൻതാര സിദ്ദീഖ് സംവിധാനം ചെയ്ത ബോഡിഗാർഡിൽ അഭിനയിക്കുന്നത്. ചിത്രം ഹിറ്റ് നേടിയെന്ന് മാത്രമല്ല, നയൻതാരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ നയൻതാര പഴയ ഒരു അഭിമുഖത്തിൽ പറയുന്ന വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ബോഡി ഗാർഡ് കണ്ട്…

Read More

സിജു വിൽസൺ നായകനാകുന്ന ചിത്രം “പഞ്ചവത്സര പദ്ധതി” യുടെ ട്രെയ്‌ലർ  റിലീസായി

കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്ന “പഞ്ചവത്സര പദ്ധതി”യുടെ ട്രയ്ലർ റിലീസായി. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന “പഞ്ചവത്സര പദ്ധതി”യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂർ നിർവഹിച്ചിരിക്കുന്നു. വയനാട്, ഗുണ്ടൽപ്പേട്ട്,ഡൽഹി എന്നീ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 26 നു ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്,…

Read More

ഗോസ്റ്റ് ഹൗസിൻറെ ചിത്രീകരണവേളയിൽ ധാരാളം ഇടി കിട്ടി…, ശരീരം നീരുവച്ചു: രാധിക

ജനപ്രിയ സംവിധായകരിലൊരാളായ ലാൽജോസിൻറെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് രാധിക മലയാളികളുടെ മനസിൽ ഇടംപിടിക്കുന്നത്. അതിലെ റസിയ എന്ന കഥാപാത്രത്തിൻറെ പേരിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. രാധിക എന്നും വിളിക്കുന്നതിനേക്കാളും റസിയ എന്നാണ് ആളുകൾ വിളിക്കുന്നത്. വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയിൽ തുടക്കമിട്ടത്. വിവാഹത്തോടെ അഭിനയരംഗത്തുനിന്നു വിട്ടുനിന്നെങ്കിലും മഞ്ജു വാര്യർ പ്രധാനകഥാപാത്രമായ ആയിഷ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവു നടത്തിയിരുന്നു താരം. ലൊക്കേഷനിലെ രസകരമായ അനുഭവങ്ങൾ പറയുമ്പോഴാണ് ഗോസ്റ്റ് ഹൗസിലെ ഓർമകൾ…

Read More

”പ്യാർ” “വൈ നോട്ട് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ ഇംഗ്ലീഷിലും മലയാളത്തിലുമായി കഥയെഴുതി നിർമിച്ച് സംവിധാനം ചെയ്യുന്ന  ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകരായ  സിബി മലയിൽ, പ്രിയനന്ദനൻ എന്നിവർ ചേർന്ന് റിലീസ് ചെയ്തു. മലയാളത്തിൽ “പ്യാർ” എന്ന പേരിലും ഇംഗ്ലീഷിൽ ”  Why Knot” എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡ് നടിമാരായ കേതകി നാരായൺ, അമിക ഷെയൽ, ഹോളിവുഡ് നടിയായ അയറീന മിഹാൽകോവിച്ച്,  പ്രശസ്ത നർത്തകനും നടനുമായ ജോബിൻ ജോർജ്…

Read More

കുട്ടിയുടുപ്പിൽ എംബ്രോയ്ഡറി; ചിത്രം പങ്കുവച്ച് ദീപിക പദുകോൺ

ബോളിവുഡ് താരദമ്പതിമാരായ ദീപിക പദുകോണും-രൺവീർ സിംഗും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 29നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താരദമ്പതികൾ ഇക്കാര്യം ആരാധകരെ അറിയിച്ചത്. സെപ്റ്റംബറിൽ ദീപിക അമ്മയാകും. ഇപ്പോൾ ദീപിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് വൈറൽ. തൻറെ കൺമണിക്കായി കുട്ടിയുടുപ്പിൽ തുന്നിച്ചേർക്കാൻ എംബ്രോയ്ഡറി വർക്കുകൾ ചെയ്യുന്നതിൻറെ ചിത്രമാണ് ദീപിക പങ്കുവച്ചത്. ‘പൂർത്തിയായ പതിപ്പ് പങ്കിടാൻ എനിക്കു കഴിയുമെന്നു പ്രതീക്ഷിക്കുന്നു’ എന്ന അടിക്കുറപ്പാണ് ബോളിവുഡിൻറെ സ്വപ്നസുന്ദരി പോസ്റ്റിന് നൽകിയത്. ഇൻസ്റ്റയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഉടൻതന്നെ ശ്വേത ബച്ചൻ…

Read More

ഞാൻ സ്ത്രീലംബടനല്ല, ഇനി എനിക്ക് വേദനിക്കാൻ വയ്യ: സന്തോഷ് വർക്കി

മോഹൻലാൽ ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട് എന്ന ചിത്രത്തിൻറെ റിവ്യൂ പറഞ്ഞതിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ സന്തോഷ് വർക്കി ഇപ്പോൾ തനിക്ക് ആരോടും ക്രഷില്ലെന്ന് തുറന്ന് പറയുന്നു.  കാരണം പ്രണയനൈരാശ്യം ഒരുപാട് അനുഭവിച്ചു. എന്റെ എല്ലാ പ്രണയവും വൺസൈഡഡായിരുന്നു. ഇനി എനിക്ക് വേദനിക്കാൻ വയ്യ. ഇതുവരെ ഒരു റിലേഷൻ ഉണ്ടായിട്ടില്ല. ​ഗേൾഫ്രണ്ടില്ല. അതിന് പിന്നിലെ കാരണം എന്റെ ​ഗ്ലാമറില്ലായ്മയാണെന്ന് തോന്നുന്നു. എല്ലാവരും ​ഗ്ലാമറും നോക്കും. ബുദ്ധിയും നല്ല മനസുമാണ് ആളുകൾ നോക്കുന്നതെങ്കിൽ എനിക്ക് എപ്പോഴെ പെണ്ണ് കിട്ടിയേനെ. ഞാൻ…

Read More

രാമൻറെ ഏദൻതോട്ടവും മാലിനിയും…; ഇഷ്ടകഥാപാത്രക്കുറിച്ച് അനുസിതാര

മലയാളിയുടെ പ്രിയ നായികയാണ് അനുസിതാര. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ, അഭിനയമുഹൂർത്തങ്ങളിലൂടെ മലബാറിൻറെ സുന്ദരി, അനുസിതാര പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും തൻറെ ഇഷ്ടകഥാപാത്രങ്ങളെക്കുറിച്ചും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും പറയുകയാണ് അനുസിതാര: ‘ചെയ്യാൻ പോകുന്ന സിനിമയുടെ കഥ ഇഷ്ടമാകണം. പിന്നെ കഥ കേൾക്കുമ്പോൾ എനിക്കു ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ് ഈ സിനിമയിലേതെന്നു തോന്നണം. ലഭിക്കുന്ന കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റുമോ, ഞാൻ ചെയ്താൽ നന്നാകുമോ എന്നു ചിന്തിക്കും. എന്തെങ്കിലും കൺഫ്യൂഷൻ തോന്നിയിൽ പിന്നെ ആ കഥാപാത്രം ചെയ്യാൻ…

Read More