
‘അവര്‍ എന്നെ മേക്കപ്പ് മുറിയില്‍ പൂട്ടിയിട്ടു’: വെളിപ്പെടുത്തി നടി കൃഷ്ണ
ഷൂട്ടിങ് സെറ്റില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി കൃഷ്ണ മുഖര്‍ജി. യേ ഹേ മുഹബത്തേന്‍ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ കൃഷ്ണ ഇപ്പോഴിതാ ശുഭ് ശകുന്റെ സെറ്റില്‍ വച്ചുണ്ടായ ദുരനുഭവങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. കൃഷ്ണ നായികയായി എത്തുന്ന പരമ്പരയാണ് ശുഭ് ശകുന്‍. നിര്‍മ്മാതാവും നിര്‍മ്മാണക്കമ്പനിയും കഴിഞ്ഞ കുറേ നാളുകളായി തന്നെ വേട്ടയാടുകയാണെന്നാണ് കൃഷ്ണ പറയുന്നത്. നിര്‍മ്മാതാവിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു കൃഷ്ണയുടെ തുറന്നു പറച്ചില്‍. ‘മനസ് തുറക്കാനുള്ള ധൈര്യം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല….