മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇന്നും മാർക്കറ്റിൽ ജോലിക്കു പോകുന്നു; വിഷ്ണു ഉണ്ണികൃഷ്ണൻ

താൻ കണ്ടതിൽ വെച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി അച്ഛനാണെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ.  മക്കളൊക്കെ നല്ല നിലയിലായിട്ടും അദ്ദേഹം ഇപ്പോഴും ജോലിക്കു പോകുന്നുണ്ടെന്നും വിഷ്ണു പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം. ‘‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി, എന്‍റെ അച്ഛൻ. മക്കൾക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാറും.. എന്നിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്കു പോകുന്നുണ്ട്. തൊഴിലാളി ദിനാശംസകൾ.’’ അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷ്ണു കുറിച്ചു….

Read More

16 വയസിലെയോ, 25 വയസിലെയോ പോലെയായിരിക്കില്ല ഇനി ഞാൻ: സോനം കപൂർ

ബോളിവുഡിലെ താരസുന്ദരി സോനം കപൂർ നടത്തിയ ചില തുറന്നുപറച്ചിലുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രസവശേഷമുള്ള തൻറെ ശാരീരിക, മാനസിക അവസ്ഥകളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. സൂപ്പർതാരം അനിൽ കപൂറിൻറെ മകളായ സോനം കപുർ 2018 ലാണ് വിവാഹം കഴിച്ചത്. ബിസിനസുകാരനായ ആനന്ദ് അഹുജയാണ് ഭർത്താവ്. വിവാഹ ശേഷം സോനം ഭർത്താവിനൊപ്പം ലണ്ടനിലേക്കു മാറി. സിനിമകളിലെ തിരക്കുകുറച്ച് കുടുംബ ജീവിതത്തിലേക്കു ശ്രദ്ധ നൽകാനും സോനം തയാറായി. 2022 ൽ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. വായു കപൂർ അഹുജ എന്നാണു തങ്ങളുടെ…

Read More

‘4500ന് വാങ്ങിയ ചെരുപ്പ് ഒരു മാസത്തില്‍ പൊട്ടി’: വിമർശനവുമായി നടി കസ്തൂരി; കമന്‍റുമായി ആരാധകർ

മലയാളത്തിലും തമിഴിലും ഒരു കാലത്ത് തിളങ്ങിയ താരമാണ് കസ്തൂരി. പ്രിമീയം ബ്രാന്‍റ് ഇറക്കിയ പാദരക്ഷ ഒരു മാസം കൊണ്ട് പൊട്ടിപ്പോയി എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. അതിനു പിന്നാലെ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് നടി. ‘സാധാരണ ഒരു ചെരുപ്പിന് വേണ്ടി ആയിരത്തില്‍ കൂടുതല്‍ രൂപ ഞാന്‍ ചിലവാക്കാറില്ല. എന്നാല്‍ ചില ആഢംബര പാദരക്ഷകളും ഞാന്‍ ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ എന്‍റെ കളക്ഷനിലെ ഏറ്റവും വിലകൂടിയതും ഏറ്റവും നിരാശയുണ്ടാക്കിയതുമായ ചെരുപ്പാണ് ഇത്. ഫിറ്റ്ഫ്ലോപ്പിന്‍റെ ഈ ചെരുപ്പ് മാര്‍ച്ചില്‍ 4500 രൂപയ്ക്ക് വാങ്ങി ഇപ്പോള്‍…

Read More

പൃഥിയും ഞാനും അന്ന് വഴക്കുണ്ടായി; ജീൻ പോൾ എന്നോട് പിണങ്ങിയതിന് കാരണം ഇതാണ്; ഭാവന പറയുന്നു

മലയാള സിനിമാ രംഗത്ത് വീണ്ടും സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് ഭാവന. ഒന്നിന് പിറകെ ഒന്നായി ഭാവനയുടെ സിനിമകൾ റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ. നടികർ ആണ് താരത്തിന്റെ പുതിയ സിനിമ. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീൻ പോളാണ്. നടികർ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഭാവനയിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സിനിമയിൽ തനിക്ക് കണക്ടായ സീനുകൾ വഴക്കു കൂടുന്നതാണെന്ന് ഭാവന പറയുന്നു. ഹെൽത്തി ഫൈറ്റുകൾ ഉണ്ടാകും. റോബിൻഹുഡ് ചെയ്തപ്പോൾ ഞാനും പൃഥിയും തമ്മിൽ നല്ല വഴക്കുണ്ടായിട്ടുണ്ട്. ഭയങ്കര…

Read More

മധുരമുള്ള ഓര്‍മകള്‍ ചേച്ചിയോട് പറഞ്ഞു കുറേ ചിരിച്ചു; എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടപ്പോൾ: കുറിപ്പുമായി ഭാഗ്യലക്ഷ്മി

എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്‌ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. വർഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ പഴയ മദിരാശി ഓര്‍മകളായിരുന്നു സംസാരിച്ചത് മുഴുവന്‍ എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് 8 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ശ്രീനിയേട്ടനെ കണ്ടപ്പോള്‍… പഴയ മദിരാശി ഓര്‍മകളായിരുന്നു ഞങ്ങള്‍ സംസാരിച്ചത് മുഴുവന്‍… 1976ല്‍ മണിമുഴക്കം ഡബ്ബിങ് സമയത്താണ് ശ്രീനിയേട്ടനെ പരിചയപ്പെടുന്നത്. ശ്രീനിയേട്ടന്‍ സിനിമയില്‍ അവസരം അന്വേഷിച്ചു നടക്കുന്ന കാലം…..

Read More

‘ഈ സിനിമകളിലെ കഥാപാത്രങ്ങൾ ഇപ്പോഴും എന്നെ അലട്ടാറുണ്ട്’: മഞ്ജു വാര്യർ

മലയാളികളുടെ മനസിലെ നായികാസങ്കൽപ്പത്തിൻറെ പൂർണതയാണ് മഞ്ജു വാര്യർ. അഭിനേത്രി മാത്രമല്ല, നൃത്തത്തിലും തൻറെ കയ്യൊപ്പു പതിപ്പിച്ച മഞ്ജു വാര്യർ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ്. തൻറെ പ്രിയപ്പെട്ട ചില കഥാപാത്രങ്ങളെക്കുറിച്ചു തുറന്നുപറയുകയാണ് താരം. പൂർണമായും ഞാൻ സംവിധായകൻറെ നടിയാണ്. സംവിധായകൻ പറയുന്നത് എന്താണോ, അതു ശ്രദ്ധിച്ചു കേട്ട്, അതിനുവേണ്ട പാകപ്പെടത്തലുകൾ മനസിൽ നടത്തും. എല്ലാ നടീനടന്മാരും അങ്ങനെയൊക്കെ ചെയ്യുന്നവരാണ്. എങ്കിൽ മാത്രമേ കഥാപാത്രവും സിനിമയും നന്നാകൂ. എന്നാൽ, കഥാപാത്രങ്ങൾക്കും കൃത്രിമമായ തയാറെടുപ്പുകളൊന്നും നടത്താറില്ല. അത്തരം മാനറിസങ്ങളൊക്കെ പഠിച്ചു ചെയ്യുന്നവരെക്കുറിച്ചു…

Read More

‘സെലക്ടീവ് ആകും’ എന്ന താരങ്ങളുടെ സ്ഥിരം ഡയലോഗ് അടിക്കുന്നില്ല: ധ്യാൻ

വർഷങ്ങൾക്കു ശേഷം തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രണവ്, ധ്യാൻ എന്നിവർ പകത്വയോടെ അഭിനയിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്. പക്ഷേ, സിനിമയുടെ വിജയത്തിൽ നിവിൻ പോളിക്ക് വലിയൊരു പങ്കുണ്ടെന്നത് ആർക്കും വിസ്മരിക്കാനാവില്ല. ഒരു ഘട്ടത്തിൽ സിനിമ ഇഴയാൻ തുടങ്ങിയപ്പോൾ, പ്രേക്ഷകർക്കു മടുപ്പു തുടങ്ങിയപ്പോൾ നിവിൻ പോളിയുടെ വരവ് സിനിമയെ ഉത്സവമാക്കി. ഈ അവസരത്തിൽ തന്നെ കാണാൻ വന്ന ചില യുട്യൂബർമാരോട് ധ്യാൻ പറഞ്ഞ മറുപടി പ്രേക്ഷകർ ഏറ്റെടുത്തു. മികച്ച അഭിപ്രായമാണു നിൻറെ അഭിനയത്തെക്കുറിച്ചു ലഭിക്കുന്നതെന്ന് വിനീത് ശ്രീനിവാസൻ…

Read More

പ്രധാന നടിമാരൊഴികെ ആർക്കും ബാത്ത് റൂം പോലും ഇല്ല; പ്രശ്നക്കാരിയെന്ന ലേബലുണ്ട്; മെറീന 

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മെറീന മൈക്കിൾ. തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് മുമ്പ് മെറീന തുറന്ന് പറഞ്ഞിരുന്നു. ഈയ്യടുത്ത് ഒരു സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ മെറീനയും ഷൈൻ ടോം ചാക്കോയും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് മെറീന എഴുന്നേറ്റ് പോയതും വിവാദമായി മാറിയിരുന്നു. പിന്നീട് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെട്ടു. തനിക്ക് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മെറീന. ഇപ്പോഴിതാ സിനിമയിലെ വേർതിരിവിനെക്കുറിച്ചും ഷൈനുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും മെറീന സംസാരിക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ…

Read More

ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയൽ ലവ് എന്നതിൽ പരാജയപ്പെട്ടയാളാണ് ‍ഞാൻ: ദിലീപ്

ജനപ്രിയ നായകനാണ്  ദിലീപ്. അതിന് ലവലേശം മങ്ങലേറ്റിട്ടില്ലെന്നും പവി കെയർ ടേക്കർ സിനിമയിലൂടെ ദിലീപ് തെളിയിക്കുന്നു. പവിത്രൻ എന്ന വ്യക്തിയുടെ ജീവിതവും അയാൾക്കുണ്ടാകുന്ന പ്രണയവുമെല്ലാമാണ് സിനിമയുടെ ഇതിവൃത്തം. വിവാഹം പ്രായം കഴിഞ്ഞിട്ടുണ്ടാകുന്ന പ്രണയമെന്ന രീതിയിൽ ഏറെ വ്യത്യസ്തതകൾ പവി കെയർ ടേക്കറിലെ പ്രണയത്തിനുണ്ട്. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കവെ വ്യക്തി ജീവിതത്തിൽ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂൾ കാലഘട്ടം മുതലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ച് ദിലീപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒപ്പം റിയൽ ലവ് എന്നതിൽ പരാജയപ്പെട്ടയാളാണ്…

Read More

പഴയ ചാനലിലേക്ക് പോയി ആരും ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യണ്ട; യുട്യൂബ് ചാനൽ ഹാക്ക് ആയെന്ന് നടി സ്വാസിക

നടി സ്വാസികയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. സ്വാസിക തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. തന്റെ യൂട്യൂബ് ചാനല്‍ ഹാക്കായി പോയെന്നും, അത് ഇനി കംപ്ലെയിന്റ് കൊടുത്ത് തിരികെ കിട്ടുമ്പോളേക്കും ലേറ്റ് ആകുമെന്നും. പഴയ ചാനലിലേക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്‌സ്‌ക്രൈബ് ചെയ്യുകയോ ചെയ്യണ്ടെന്നുമാണ് സ്വാസിക പറഞ്ഞത്. പഴയ വീഡിയോസും കാണണ്ട. ഞങ്ങള്‍ ഒരുമിച്ചുള്ള വിശേഷങ്ങള്‍ ഒക്കെയും മറ്റൊരു ചാനല്‍ വഴി ഉണ്ടാകും. ആന്റമാന്‍ നിക്കോബാര്‍ ഐലന്റിലേക്ക് ആണ് ഞങ്ങള്‍ ഒരുമിച്ചൊരു യാത്ര പോകുന്നത്….

Read More