
‘ആ ചിത്രം ആടുജീവിതം മോഷ്ടിച്ച് എഴുതിയതാണെന്ന് ആരോ പറഞ്ഞുണ്ടാക്കി, ബെന്യാമിനെ അറിയിച്ചു’; കമൽ
മലയാളത്തിൽ ഒട്ടേറെ നായകന്മാരെയും നായികമാരെയും സമ്മാനിച്ച സംവിധായകനാണ് കമൽ. ഇപ്പോഴിതാ കാവ്യാ മാധവനെ നായികയാക്കി സംവിധാനം ചെയ്ത ചിത്രത്തിനിടെയുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് കമൽ. കൗമുദി മൂവിസിന്റെ പരിപാടിയിലാണ് കമലിന്റെ തുറന്നുപറച്ചിൽ. കാവ്യാ മാധവനെ നായികയാക്കി സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രം ആടുജീവിതം മോഷ്ടിച്ച് എഴുതിയതാണെന്ന് ആരോ പറഞ്ഞുണ്ടാക്കിയെന്നും ഇത് കേട്ട് എഴുത്തുകാരൻ ബെന്യമിൻ വിളിച്ചതിനെക്കുറിച്ചുമാണ് കമൽ പറയുന്നത്. ചിത്രം അറബികൾക്കെതിരാണെന്ന പ്രചരണത്തെതുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചെന്നും അദ്ദേഹം പറയുന്നു. ‘കൊടുങ്ങല്ലൂർകാരനായ തന്റെ സുഹൃത്ത് ഇക്ബാൽ ഭാഷാപോഷിണിയിൽ ‘ഗദ്ദാമ’…