
അത്രയും പേരെ വിളിച്ച് നടത്തിയ ഫംങ്ഷൻ, എന്നാൽ ഓർക്കാൻ ഒന്നുമില്ല; പൃഥിരാജ്
സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് പൃഥിരാജും സുപ്രിയ മേനോനും. പ്രൊഡക്ഷൻ ഹൗസിലെ കണക്കുകൾ ഉൾപ്പെടെയുള്ള ഭാരിച്ച പല ജോലികളും ചെയ്യുന്നത് സുപ്രിയയാണെന്ന് നേരത്തെ പൃഥിരാജ് പറഞ്ഞിട്ടുണ്ട്. 2011 ലാണ് പൃഥിരാജും സുപ്രിയയും വിവാഹിതരായത്. പാലക്കാട് വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പിന്നീട് സിനിമാ രംഗത്തെ സഹപ്രവർത്തകരെയും മറ്റും ക്ഷണിച്ച് കൊണ്ട് റിസപ്ഷനും വെച്ചു. നിരവധി താരങ്ങൾ പൃഥിക്ക് ആശംസകൾ അറിയിക്കാനെത്തി. ഇപ്പോഴിതാ വിവാഹ ചടങ്ങ് അധികമാരെയും വിളിക്കാതെ സ്വകാര്യമായി നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥിരാജ്. കല്യാണം…