ജനപ്രീതിയില്‍ ഒന്നാമൻ മമ്മൂട്ടിയോ മോഹൻലാലോ?; പുതിയ പട്ടിക

മലയാളത്തില്‍ ഏപ്രിലില്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക പുറത്ത്. മമ്മൂട്ടി ഒന്നാം സ്ഥാനം നിലനിര്‍ത്തി. മാര്‍ച്ചിലും മമ്മൂട്ടിയായിരുന്നു ഒന്നാമത്. രണ്ടാം സ്ഥാനത്ത് മോഹൻലാലും തുടരുന്നതായി താരങ്ങളുടെ പട്ടിക പുറത്തുവിട്ട ഓര്‍മാക്സ് പുറത്തുവിട്ടു. മമ്മൂട്ടി നായകനായി ടര്‍ബോ എന്ന സിനിമയാണ് പ്രദര്‍ശനത്തിനെത്താനുള്ള . സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ് എന്നതിനാലും തിരക്കഥ മിഥുൻ മാനുവല്‍ തോമസുമാണെന്നതിനാലും ആരാധാകര്‍  കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ടര്‍ബോ. ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.  ജീപ്പ് ഡ്രൈവറായ…

Read More

’42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല; ആ ധൈര്യത്തിലാണ് ഇറങ്ങിയിരിക്കുന്നത്’; മമ്മൂട്ടി

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടർബോ’ റിലീസിന് മുന്നോടിയായുള്ള പ്രസ് മീറ്റുകളിലും മറ്റും മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ സ്നേഹത്തിലും ധൈര്യത്തിലുമാണ് താൻ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഇവരുടെ ധൈര്യത്തിലാണ് നമ്മൾ ഇറങ്ങിയിരിക്കുന്നത്, 42 കൊല്ലമായി വിട്ടിട്ടില്ല, ഇനിയും വിടത്തില്ല’- അദ്ദേഹം വ്യക്തമാക്കി. സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് മമ്മൂട്ടി പ്രസ് മീറ്റ് ആരംഭിച്ചത്. ‘നമസ്‌കാരം ഞാൻ മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ സിനിമയിലാണ് ഞാൻ അഭിനയിക്കുന്നത്. ഈ പടം ഇരുപത്തി മൂന്നാം…

Read More

“ഒരു കട്ടിൽ ഒരു മുറി”; ജൂൺ 14-ന് പ്രദർശനത്തിനെത്തുന്നു

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ”ഒരു കട്ടിൽ ഒരു മുറി” ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ,…

Read More

കണ്ടുമനസ്സിലാക്കണം; തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തിന് കാരണം ഇവയാണ്; മനോജ് വാജ്‌പേയി

ബോളിവുഡ് സിനിമകള്‍ തിയേറ്ററില്‍ കാര്യമായ വിജയം നേടാത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വലിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി വരുന്ന ചിത്രങ്ങളെല്ലാം തിയേറ്ററില്‍ പ്രേക്ഷകരെ എത്തിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. അതേ സമയം മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ന് സംസ്ഥാനങ്ങള്‍ കടന്ന് മികച്ച പ്രതികരണം നേടുകയാണ്. തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്ന് മറ്റ് ഇന്‍ഡസ്ട്രികള്‍ മനസ്സിലാക്കണമെന്ന് നടന്‍ മനോജ് ബാജ്‌പേയി പറഞ്ഞു. പ്രേക്ഷകരുടെ മനസ്സറിയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു വിനോദമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ്…

Read More

ഒന്നര വർഷത്തിനുള്ളിൽ 30 കിലോയാണ് കുറച്ചത്; മാറ്റത്തിന് പിന്നിൽ കാരണമിത്; ശ്രീമയി പറയുന്നു

മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് കൽപ്പന. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു കൽപ്പനയുടെ അപ്രതീക്ഷിത വിയോഗം. കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയിയും. അമ്മയും അമ്മയുടെ സഹോദരിമാരുമെല്ലാം പേരെടുത്ത നടിമാരായതിനാൽ ശ്രീമയയിൽ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ശ്രീമയി. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അമ്മയുമായി താരതമ്യം ചെയ്യുന്നത് തനിക്ക് ആശങ്കയാകാറുണ്ടെന്നും ശ്രീമയി പറയുന്നു. ചെന്നൈയിൽ ഡ്രാമ സ്‌കൂളിലൊക്കെ പോകുമ്പോൾ നന്നായി ചെയ്യ്,…

Read More

വിരുന്നിൽ കൊക്കെയ്നെന്ന ആരോപണം: കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് ബിജെപി

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ചലച്ചിത്രരംഗത്തുള്ളവർക്കായി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി. ‘എക്സി’ലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്. കമൽഹാസൻ നടത്തുന്ന പാർട്ടികളിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്ന് ഗായിക സുചിത്രയാണ് കഴിഞ്ഞദിവസം ആരോപിച്ചത്. തമിഴ് സിനിമാലോകം മയക്കുമരുന്നിന്റെ പിടിയിലായി ദിശതെറ്റുകയാണെന്നും അവർ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാരായണൻ തിരുപ്പതി രംഗത്തെത്തിയത്. ‘‘സുചിത്ര പറഞ്ഞ കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം നടത്തണം. തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിൽ സുചിത്രയ്ക്കെതിരേ നടപടിയെടുക്കണം. ആരോപണത്തിൽ ഏതെങ്കിലും…

Read More

” വടു “; ടി ജി രവി നായകൻ, കൂടെ ശ്രീജിത്ത് രവിയും

പ്രശസ്ത നടന്മാരായ ടി ജി രവി,മകൻ ശ്രീജിത്ത് രവി എന്നിവരെ നായകന്മാരാക്കി ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വടു “. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെയും നീലാംബരി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ” വടു “. പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധ കേന്ദ്രമായിരുന്ന കുവി എന്ന നായയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച നജസ് എന്ന ചിത്രത്തിനു ശേഷം മനോജും മുരളിയും ശ്രീജിത്തും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം…

Read More

പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി: കൽപ്പനയെക്കുറിച്ച് മകൾ ശ്രീമയി

മലയാള സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് കൽപ്പന. കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയെ സഹോദരിയെ പോലെയാണ് താൻ കണ്ടതെന്ന് ശ്രീമയി പറയുന്നു. ഞാൻ മീനുവുമായി (കൽപ്പന) അത്രയും ക്ലോസ് അല്ലായിരുന്നു. മുത്തശ്ശിയുമായാണ് അടുപ്പം. ജനിച്ചപ്പോൾ മുതൽ അവർക്കൊപ്പമായിരുന്നു. ഞാൻ ജനിച്ച് മൂന്ന് മാസത്തിനുള്ളിൽ മീനു ഷൂട്ടിം​ഗിന് പോയി. മുത്തശ്ശിയെ വിശ്വസിച്ച് എന്നെ അവരുടെ കൈയിൽ കൊടുത്തു….

Read More

10,000 വ​ര്‍​ഷം മുമ്പുള്ള കഥയിൽ ത​ബു

ഇ​ന്ത്യ​ന്‍ താരങ്ങളെത്തേടി രാജ്യാന്തര അ​വ​സ​ര​ങ്ങ​ള്‍ വ​രു​ന്ന​ത് സാ​ധാ​ര​ണ​യാണ്. ബോ​ളി​വു​ഡ് താ​രം ത​ബു​വി​നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ അ​ത്ത​ര​ത്തി​ല്‍ ഒ​രു ശ്ര​ദ്ധേ​യ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ടി​ടി പ്ലാ​റ്റ്ഫോം ആ​യ മാ​ക്സി​ന്‍റെ (മു​ന്‍​പ് എ​ച്ച്ബി​ഒ മാ​ക്സ്) സി​രീ​സി​ലാ​ണ് ത​ബു ഒ​രു ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സി​രീ​സി​ല്‍ ഉ​ട​നീ​ള​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ഇ​ത്. ഡ്യൂ​ണ്‍: പ്രൊ​ഫെ​സി എ​ന്നാ​ണ് സി​രീ​സി​ന്‍റെ പേ​ര്. അ​ന്ത​ര്‍​ദേ​ശീ​യ മാ​ധ്യ​മ​മാ​യ വെ​റൈ​റ്റി​യാ​ണ് ഈ ​വി​വ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഡ്യൂ​ണ്‍: ദി ​സി​സ്റ്റ​ര്‍​ഹു​ഡ് എ​ന്ന പേ​രി​ല്‍ 2019 ല്‍ ​ആ​ലോ​ച​ന തു​ട​ങ്ങി​യ പ്രോ​ജ​ക്റ്റ് ആ​ണി​ത്….

Read More

‘വസ്ത്രം ഊരിയാണ് അഭിനയിക്കുന്നത്, നന്നായി പ്രസന്റബിള്‍ ആയിട്ട് വേണം ചെയ്യാന്‍’; ഫഹദിന് ഉപദേശം നല്‍കി നസ്രിയ

മലയാളത്തില്‍ അടുത്തിടെ പ്രേക്ഷകര്‍ക്ക് ആവേശമായി മാറിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ നിറഞ്ഞാടിയ ചിത്രം കൂടിയാണ് ആവേശം. ചിത്രത്തില്‍ ഫഹദ് ഫാസില്‍ നൃത്തം ചെയ്യുന്ന രംഗമുണ്ട്. ഇതില്‍ ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ നസ്രിയ ഫഹദിനെ ഉപദേശിച്ച് കൊണ്ട് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. ‘ഈ സീനില്‍ നിങ്ങള്‍ വസ്ത്രം ഊരിയാണ് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ നന്നായി പ്രസന്റബിള്‍ ആയിട്ട് വേണം ചെയ്യാന്‍,” എന്നാണ് നസ്രിയ ഫഹദിനോട് പറഞ്ഞത്. പ്രസന്റബിള്‍ ആയി ചെയ്യാന്‍ തന്നെയാണ്…

Read More