‘ലോകത്തിലെ ഭാഗ്യവതിയായ അമ്മ’; അമലയ്ക്ക് ആശംസകളുമായി ആരാധകർ
അമ്മയാകാൻ പോകുന്ന നടി അമല പോൾ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കുന്നതിന്റെ സന്തോഷത്തിലാണ്. വിഷമ ഘട്ടങ്ങൾ അതിജീവിച്ച് മുന്നോട്ട് നീങ്ങിയ അമല പോൾ തന്റെ വ്യക്തി ജീവിതത്തിനാണ് കരിയറിനേക്കാൾ ഇന്ന് പ്രാധാന്യം നൽകുന്നത്. ജഗത് ദേശായി എന്നാണ് ഭർത്താവിന്റെ പേര്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത അമല ആരാധകരെ അറിയിച്ചു. അമലയുടെ പുതിയ ഫോട്ടോഷൂട്ടാണിപ്പോൾ ശ്രദ്ധ നേടുന്നത്. പച്ച നിറത്തിലുള്ള ഗൗൺ ധരിച്ച് നിറവയറോടെയാണ് അമലയെ ഫോട്ടോയിൽ കാണുന്നത്. ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഇരട്ടക്കുട്ടികളാണെന്ന് തോന്നുന്നെന്ന്…