
‘മേക്കപ്പ് മാൻ ആസിഡ് ചേർത്ത മിശ്രിതം തന്നു, വായ മുഴുവൻ പൊള്ളി’: കലാരഞ്ജിനി
1970കളുടെ അവസാനത്തിൽ അഭിനയ ജീവിതം ആരംഭിച്ചിരുന്നു കലാരഞ്ജിനി. മദനോത്സവത്തിൽ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി കഥാപാത്രങ്ങൾ ചെയ്തു കലാരഞ്ജിനി. വിവാഹമോചിതയായ താരത്തിന് പ്രിൻസ് എന്നൊരു മകനുണ്ട്. കൽപ്പനയുടെ വേർപാടിനുശേഷം മകൾ ശ്രീമയി കലാരഞ്ജിനിയുടെ സംരക്ഷണയിലാണ്. എവിടെ പോയാലും അമ്മയുടെ റോളിൽ കലാരഞ്ജിനി ശ്രീമയിക്കൊപ്പമുണ്ടാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കലാരഞ്ജിനി വളരെ കുറച്ച് സിനിമകളിൽ മാത്രമെ സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടുള്ളു. ഹൗ ഓൾഡ് ആർ യു ഒഴികെയുള്ള മറ്റുള്ള സിനിമകളിൽ മറ്റ് ഡബ്ബിങ് ആർട്ടിസ്റ്റുകളാണ് കലാരഞ്ജിനിക്ക്…