
‘ട്രോളുകളിൽ വേദനിക്കാറില്ല’; ഗായത്രി സുരേഷ് പറയുന്നു
സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനങ്ങൾ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി സുരേഷ്. ഒരിടവേളയ്ക്കുശേഷം താരം സജീവമാകുകയാണ്. എല്ലാം തുറന്നുപറയുന്ന ഗായത്രിയുടെ കമൻറുകളും നിലപാടുകളും പലപ്പോഴും വൈറൽ, ട്രോളർമാർക്കു പ്രിയങ്കരമാണ്. ഇപ്പോൾ ട്രോളുകളെക്കുറിച്ചു മനസുതുറക്കുകയാണ് താരം. ‘ട്രോളുകൾ വരുന്നതിൽ വിരോധമോ വിഷമമോ ഇല്ല. ട്രോൾ അടിസ്ഥാനപരമായി കോമഡിയാണ്. കോമഡിക്ക് എപ്പോഴും മാർക്കറ്റുണ്ട്. ഫുൾ ഇൻറർവ്യൂ ഇരുന്നു കാണുന്നതിലും ആളുകൾക്കിഷ്ടം അതിലെ നർമം പകരുന്ന ഭാഗം അടർത്തിയെടുത്തു വരുന്ന ട്രോളാണ്. അവർ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നു നോക്കി പരമാവധി തിരുത്താൻ ശ്രമിക്കും….