
‘ഞാൻ ടോക്‌സിക്കാണെന്ന് അറിയുന്നത് പങ്കാളി പറഞ്ഞപ്പോൾ, സ്നേഹവും കരുതലുമാണെന്നാണ് വിചാരിച്ചത്’; ഷൈൻ ടോം ചാക്കോ
മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഷൈൻ. വർഷങ്ങളോളം അസോസിയേറ്റായും മറ്റും പ്രവർത്തിച്ചശേഷമാണ് ഷൈനിന് നല്ല കഥപാത്രങ്ങളും നായക വേഷങ്ങളും ലഭിച്ച് തുടങ്ങിയത്. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും മറയുമില്ലാതെ കാര്യങ്ങൾ വെട്ടി തുറന്ന് പറയുന്ന പ്രകൃതമാണ് ഷൈനിന്റേത് എന്നത് തന്നെയാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ…