ബാലതാരം കമൽ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിൻ എൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം “മിറാഷ്”

“ഒരാൾക്ക് യഥാർത്ഥ ജീവിതം ഇല്ലെങ്കിൽ, അയാൾ മരീചികകളിലൂടെയാണ് ജീവിക്കുന്നത്. അത് ഒന്നുമില്ലാത്തതിനേക്കാൾ മികച്ചതാണ്.” ഇവിടെ ആരംഭിക്കുന്നു “മിറാഷ് “. ബാലതാരം കമൽ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിൻ എൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് “മിറാഷ്”. ക്ലൗഡ് വാക്കറിന്റെ ബാനറിൽ പ്രിയദർശിനി പി എം നിർമ്മിക്കുന്ന ഈ രണ്ടാമത്തെ ചിത്രത്തിൻ്റെ ഛായാഗ്രഹണം റിതു ഹർഷൻ നിർവ്വഹിക്കുന്നു. ഭാവനയുടെയും യാഥാർത്ഥ്യത്തിൻ്റെയും മണ്ഡലങ്ങളിലേക്കുള്ള ഒരു യാത്രയ്ക്കായി കാത്തിരിക്കുന്നതിന്റെ നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ സുബിൻ സുരേഷ് എഴുതുന്നു. സംഗീതം-ഋത്വിക്…

Read More

ചിലർ പറഞ്ഞത് പച്ചക്കള്ളങ്ങൾ..; മഞ്ജു, സംയുക്ത, ഭാവന, പൂർണിമ, ഗീതു എന്നിവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന്റെ കാരണങ്ങൾ പറഞ്ഞ് ശ്വേതാ മേനോൻ

മഞ്ജു വാര്യർ, സംയുക്ത വർമ, ഭാവന, പൂർണിമ ഇന്ദ്രജിത്, ഗീതു മോഹൻദാസ് എന്നിവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന്റെ കാരണങ്ങൾ നടി ശ്വേതാ മേനോൻ തുറന്നുപറഞ്ഞത് വൻ തരംഗമായി മാറി. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ശ്വേത തന്റെ മനസിലുള്ളതും താൻ അനുഭവിച്ചതും മനസിലാക്കിയതുമായി കാര്യങ്ങൾ തുറന്നുപറഞ്ഞത്. ഇവരിൽ ചില നുണകളാണു തനിക്കു ദഹിക്കാതെ വന്നതെന്നും അതുകൊണ്ടാണ് ഈ കൂട്ടത്തിൽ നിന്നു പുറത്തുകടന്നതെന്നും ശ്വേത പറയുന്നു. ”നമ്മുടെ കാഴ്ചപ്പാട് മാറി. ഞാൻ ഒരു സൈനികന്റെ മകളാണ്. എനിക്ക് നേരേ…

Read More

‘അന്ന് ഇത് വേണോ എന്ന് അച്ഛൻ ചോദിച്ചിരുന്നതെങ്കിൽ ആ വിവാഹം നടക്കില്ലായിരുന്നു’; ശ്വേത മേനോൻ

മലയാളികളുടെ പ്രിയ നടിയാണ് ശ്വേത മേനോൻ. ഇപ്പോഴിതാ തന്റെ അദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ബോളിവുഡ് നടൻ ബോബി ബോൻസ്ലെ ആയിരുന്നു ശ്വേതയുടെ ആദ്യ ഭർത്താവ്. ബോബിയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും പിന്നീട് പിരിഞ്ഞതിനെക്കുറിച്ചും ശ്വേത പറയുന്നു. തന്റെ ബോയ്ഫ്രണ്ടിന്റെ സുഹൃത്തായിരുന്നു ബോബി. കുറച്ച് കാലങ്ങൾക്ക് ശേഷം ആൺസുഹൃത്തുമായി പിരിഞ്ഞു. അതോടെയാണ് ബോബിയുമായി അടുപ്പത്തിലായതും പിന്നീട് വിവാഹം കഴിച്ചതും. ബോബിയുമായുള്ള വിവാഹത്തെ ഒരിക്കലും തന്റെ പിതാവ് എതിർത്തിരുന്നില്ലെന്നും എന്നാൽ അച്ഛനോട് എന്തെങ്കിലും പറയാനുണ്ടോയെന്ന്…

Read More

കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ; നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും: ജോയ് മാത്യു

മോഹൻലാൽ വീണ്ടും താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ദിവസം ആയിരുന്നു. ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഈ അവസരത്തിൽ നടൻ ജോയ് മാത്യു മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ കുറിച്ചാണ് ജോയ് മാത്യു പറയുന്നത്. ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് ഞാൻ വിചാരിച്ചത്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ. കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ. നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും. മോനെ…

Read More

‘പാർട്ടിക്കാർ ആൾക്കാരെ ഭീഷണിപ്പെടുത്തി തീയേറ്ററിൽ നിന്നിറക്കി, സിനിമ ഒരു ഭീഷണിയായി തോന്നി’; ജോയ് മാത്യു

ധ്യാൻ ശ്രീനിവാസൻ, ഗായത്രി അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രം തീയേറ്ററിലെത്താൻ പോകുകയാണ്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ജോയ് മാത്യുവും, ധ്യാനും ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടൻ എന്നതിലുപരി സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ് ജോയ് മാത്യു. അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ്…

Read More

പരാതി കൊടുക്കാൻ ഭർത്താവ് പറയും… പക്ഷേ, ഞാൻ ചെയ്യാറില്ല; നമിത

യുവാക്കളുടെ ഹരമാണ് നമിത. ഐറ്റം ഡാൻസിലൂടെയാണ് നമിത തെന്നിന്ത്യൻ സിനിമാസ്വാദകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. പിന്നീടു നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഇപ്പോഴും സജീവമായി നിൽക്കുന്ന നമിതയുടെ ഏറ്റവും പുതിയൊരു അഭിമുഖം വൈറലാകുന്നു. ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങളെക്കുറിച്ചാണു താരം സംസാരിച്ചത്. ഒരു ഘട്ടത്തിൽ എന്റെ ശരീരഭാരം വർധിക്കുകയും വിഷാദാവസ്ഥയിലാകുകയും ചെയ്തിരുന്നു. നമ്മുടെ ശരീരത്തിന് എന്താണു കുഴപ്പമെന്നും എത്രത്തോളം ഹോർമോൺ വ്യതിയാനം കൊണ്ടാണ് ഈ അവസ്ഥ ഉണ്ടായതെന്നും മറ്റുള്ളവർക്ക് അറിയില്ല. ഇപ്പോൾ ഇതിനെപ്പറ്റി ആരോടെങ്കിലും പറഞ്ഞാൽ…

Read More

‘കുട്ടിക്കാലത്ത് സിനിമാനടനാകണം എന്നു പറഞ്ഞുപോയി… എന്റമ്മോ അതിന്റെ പേരിൽ കുറെ അനുഭവിച്ചു’; സലിംകുമാർ

മലയാളസിനിമയിലെ കോമഡി രാജാവാണ് സലിംകുമാർ. കോമഡി മാത്രമല്ല, മികച്ച കാരക്ടർ റോളുകളും ഈ ദേശീയ അവാർഡ് ജേതാവ് ചെയ്തിട്ടുണ്ട്. മക്കളുടെ തോളിൽ സ്വപ്നത്തിന്റെ മല കയറ്റിവച്ച് നടത്തിക്കുന്ന മാതാപിതാക്കളുള്ള ഇക്കാലത്ത് സലിംകുമാർ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. ‘എന്റെ രണ്ടു മക്കളോടും ഭാവിയിൽ ആരാകണം എന്നു ഞാൻ ചോദിച്ചിട്ടില്ല. ഇനിയൊട്ടു ചോദിക്കുകയുമില്ല. കാരണം, സിനിമാ നടനാകണം എന്ന ആഗ്രഹം ചെറുപ്പത്തിൽ ഞാൻ മൂന്നാലു പേരോടു പറഞ്ഞു പോയി. അതിന്റെ ഭവിഷ്യത്തു മാരകമായിരുന്നു. ആടിനെ കൊല്ലാതെ തൊലിയുരിയുന്നതു പോലെ എന്റെ തൊലിയുരിച്ചു….

Read More

‘എന്നെക്കുറിച്ചുള്ള ആദ്യ ഗോസിപ്പ് അതായിരുന്നു’; അതിൽ കുറച്ച് കാര്യമുണ്ടായിരുന്നെന്ന് ഉർവശി

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ഉർവശി. മലയാളത്തിലും തമിഴിലുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് ഇന്നും ഉർവശി. തന്റെ അഭിനയ മികവു കൊണ്ട് ഉർവശി അനശ്വരമാക്കിയ കഥാപാത്രങ്ങൾ നിരവധി. നാച്ചുറൽ ആക്ടറായ ഉർവശിയെ പോലെ കോമഡിയും ഡ്രാമയുമൊക്കെ ഒരേ അനായാസതയോടെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന നായികമാർ അപൂർവ്വ കാഴ്ചയാണ്. ഇപ്പോഴിതാ ഉർവശിയുടെ പുതിയ സിനിമ റിലീസിനെത്തുകയാണ്. ഉള്ളൊഴുക്കാണ് ഉർവശിയുടെ പുതിയ സിനിമ. കൂട്ടിന് പാർവതി തിരുവോത്തുമുണ്ട്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ഉർവശി. ഇതിന്റെ ഭാഗമായി നൽകിയൊരു അഭിമുഖത്തിൽ രസകരമായൊരു…

Read More

എന്നിലേക്ക് എത്താൻ സാധിക്കില്ല എന്ന് കരുതുന്നവരുണ്ട്; മംമ്ത

മലയാള സിനിമയിലെ മുൻനിര നായികയാണ് മംമ്ത മോഹൻദാസ്. ദിലീപിനൊപ്പമുള്ള കോമ്പോ സിനിമകൾ മലയാളി ഒരിക്കലും മറക്കില്ല. രണ്ട് പതിറ്റാണ്ടോളം എത്തിനിൽക്കുന്ന കരിയറിൽ മലയാളത്തിൽ മാത്രമല്ല, മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചു. ഇപ്പോഴിതാ, ഒരിടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരികെ വരികയാണു താരം. വിജയ് സേതുപതിയ്ക്കൊപ്പമുള്ള മഹാരാജയാണ് മംമ്തയുടെ പുതിയ സിനിമ. തമിഴ് സിനിമയിൽ വന്ന ഇടവേളയെക്കുറിച്ചു മംമ്തയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. തനിക്ക് അസുഖമാണെന്നു കരുതിയാണ് പല തമിഴ് സിനിമകളും തന്നിലേക്ക് എത്താതെ പോകുന്നതെന്നാണ് താരം പറയുന്നത്. ഒരഭിമുഖത്തിലായിരുന്നു…

Read More

‘ലൈഫിൽ ഞാൻ പീക്കിൽ നിൽക്കുന്ന സമയത്താണ് ശരിക്കുമുള്ള എന്നെ ജനങ്ങൾ അറിഞ്ഞത്’: റെബേക്ക

സീരിയൽ രം​ഗത്തെ നായിക നിരയിൽ ശ്രദ്ധേയയാണ് റെബേക്ക സന്തോഷ്. കണ്ണീർ നായികമാർക്കപ്പുറം ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് റെബേക്കയ്ക്ക് ലഭിച്ചതിൽ കൂടുതലും. ഇപ്പോഴിതാ കരിയറിൽ കടന്ന് വന്ന പാതകളെക്കുറിച്ച് സംസാരിക്കുകയാണ് റെബേക്ക. ജോഷ് ടോക്സിൽ സംസാരിക്കവെയാണ് റെബേക്ക തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. “പാഷൻ കൊണ്ടാണ് അഭിനയത്തിലേക്ക് വന്നത്. അന്ന് ഇപ്പോൾ കാണുന്ന റെബേക്ക സന്തോഷ് ആയിരുന്നില്ല. നല്ല ഫ്ലോപ്പായിരുന്നു. ആദ്യത്തെ മൂന്ന് നാല് പ്രൊജക്ട് ഫ്ലോപ്പായപ്പോൾ തന്നെ എന്റെ ആത്മവിശ്വാസം താഴ്ന്നു. അഭിനയമൊക്കെ നിർത്തിയേക്കാം, പഠിച്ചിട്ട് ജോലിക്ക് പോകാം…

Read More