ഋത്വിക് റോഷനുമായുള്ള ബന്ധം വെളിപ്പെടുത്തി പഷ്മിന

ഇ​ഷ്‌​ക് വി​ഷ്ക് റീ​ബൗ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ‍യുവനടിയാണ് പ​ഷ്മി​ന റോ​ഷ​ൻ. സൂപ്പർ നടന്മാരിലൊരാളായ ഋത്വിക് റോഷന്‍റെ ബന്ധുവാണ് പഷ്മിന. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില ഗോസിപ്പുകൾ പരക്കുന്നുണ്ട്. അടുത്തിടെ നടത്തിയ അഭിമുഖത്തിൽ ഋത്വിക് റോഷനുമായുള്ള തനിക്കുള്ള ബന്ധത്തെക്കുറിച്ചു തുറന്നുപറയുകയാണ് പഷ്മിന- ” ഞ​ങ്ങ​ൾ​ക്ക് റി​യ​ൽ ഡീ​ൽ എ​ന്ന പേ​രി​ൽ ഒ​രു ഫാ​മി​ലി ഗ്രൂ​പ്പ് ഉ​ണ്ട്. അ​വി​ടെ ദു​ഗ്ഗു ഭ​യ്യ (ഋത്വിക് റോഷനെ പഷ്മിന വിളിക്കുന്നത്) സ​ബ ആ​സാ​ദ് (ഋത്വിക് റോഷന്‍റെ കാ​മു​കി), അ​ഷു…

Read More

‘സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കൽക്കിയിലാണ്, അപ്പ ഇടയ്ക്ക് എന്നെ ഗുണ്ട ബിനുവെന്ന് വിളിക്കും’; അന്ന ബെൻ

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം കൽക്കി 2898 എഡിയുടെ ഭാഗമാണ് അന്ന ബെന്നും. അന്നയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. സിനിമയുടെ റിലീസിനുശേഷം ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ടത് അന്നയുടെ ആക്ഷൻ സീനുകളാണ്. കുമ്പളങ്ങി നെറ്റ്‌സിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അന്ന തെലുങ്കിൽ മാത്രമല്ല തമിഴിലുമിപ്പോൾ സജീവമാണ്. കൽക്കി തിയേറ്ററുകൾ നിറഞ്ഞ് പ്രദർശനം തുടരുമ്പോൾ തന്റെ ഷൂട്ടിങ് അനുഭവങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അന്ന പങ്കുവെച്ചു. സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കൽക്കിയിലാണ്. അതുകൊണ്ട് തന്നെ…

Read More

റോക്ക് ആൻഡ് റോൾ രാജാവ് പ്രസ്ലിയുടെ ഷൂസ് ലേലത്തിൽ വിറ്റത് ഒന്നേകാൽ കോടിക്ക്

റോക്ക് ആൻഡ് റോളിൻറെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഗായകനും നടനുമായ എൽവിസ് ആരോൺ പ്രെസ്ലി എന്ന എൽവിസ് പ്രെസ്ലി ലോകമെമ്പാടും ആരാധകരുള്ള ഇതിഹാസമാണ്. ആ വിഖ്യാത ഗായകൻ മൺമറഞ്ഞിട്ട് 47 വർഷം പിന്നിടുമ്പോഴും ആരാധകർക്കിടയിൽ ഇന്നും ജീവിക്കുന്നു. പ്രെസ്ലി ഉപയോഗിച്ചിരുന്നതും പിന്നീട് തൻറെ സുഹൃത്തിനു സമ്മാനിച്ചതുമായ ഷൂസ് കഴിഞ്ഞദിവസം ലേലത്തിൽ വിറ്റുപോയി. 152,000 യുഎസ് ഡോളറിനാണ് (12,694,462 രൂപ) ഷൂസ് വിറ്റുപോയത്. 1950കളിൽ സ്റ്റേജിലും പുറത്തും ധരിച്ചിരുന്ന നീല സ്വീഡ് ഷൂസ് ആണ് ലേലത്തിൽപോയത്. ഹെൻറി ആൽഡ്രിഡ്ജ്…

Read More

‘പ്രിയദർശൻ ഒരു കുപ്പി വെളിച്ചെണ്ണ എന്റെ തലയിൽ ഒഴിച്ചു’; നടി തബു പറയുന്നു

അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ തബുവിന് ലഭിച്ചു. കാലാപാനി, രാക്കിളിപ്പാട്ട് എന്നീ സിനിമകളിലൂടെയാണ് തബു മലയാളികൾക്ക് പ്രിയങ്കരിയായത്. ഹിന്ദി സിനിമകളിലാണ് അന്നും ഇന്നും തബുവിനെ തേടി മികച്ച കഥാപാത്രങ്ങൾ വന്നത്. ഒടുവിൽ പുറത്തിറങ്ങിയ ക്രൂ എന്ന സിനിമ മികച്ച വിജയം നേടി. സംവിധായകൻ പ്രിയദർശന്റെ സിനിമകളിൽ തബു അഭിനയിച്ചിട്ടുണ്ട്. കാലാപാനി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് പ്രിയദർശനാണ്. ഹിന്ദിയിൽ വിരസത് എന്ന പ്രിയദർശൻ ചിത്രത്തിൽ തബു ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ സിനിമയിലെ അനുഭവങ്ങൾ…

Read More

നിറത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടു; താനൊരു വിരൂപനായ നടനാണെന്ന് നവാസുദ്ദീന്‍ സിദ്ദീഖി

ബോളിവുഡില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധേയനായ നടനാണ് നവാസുദ്ദീന്‍ സിദ്ദീഖി. ചെറിയ കഥാപാത്രമാണെങ്കിലും സൂക്ഷ്മവും വ്യത്യസ്തവുമായ അഭിനയം കൊണ്ട് ആ വേഷത്തെ മികവുറ്റതാക്കുന്ന നടന്‍. എന്നാല്‍ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന പുതിയ കാലത്തില്‍ നിന്നും അവഗണനയുടെ ഒരു പഴയകാലം തനിക്കുണ്ടായിരുന്നുവെന്ന് പറയുകയാണ് താരം. നിറത്തിന്‍റെയും രൂപത്തിന്‍റെയും പേരില്‍ വിവേചനം അനുഭവിച്ചിരുന്നുവെന്നും ആളുകള്‍ തന്നെ വെറുത്തിരുന്നുവെന്നും സിദ്ദീഖി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ”നമ്മുടെ രൂപം കാരണം ചിലര്‍ ഞങ്ങളെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു പക്ഷെ നമ്മുടെ മുഖം ഇങ്ങനെ ആയത്…

Read More

ആർ.ഡി.എക്‌സ് നിർമാതാക്കൾക്കെതിരെ പരാതി; ആറുകോടി രൂപ നിക്ഷേപിച്ചു, ലാഭവിഹിതം തരാതെ വഞ്ചിച്ചെന്ന് യുവതി

ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പരാതി. വാഗ്ദാനംചെയ്ത ലാഭ വിഹിതം നൽകിയില്ലെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അഞ്ജനയാണ് പരാതിയുമായി രംഗത്തെത്തിയത്. നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അഞ്ജന തൃപ്പൂണിത്തുറ പോലീസിൽ പരാതി നൽകി. ആറുകോടി രൂപ നിക്ഷേപിച്ച തന്നെ വഞ്ചിച്ചെന്നും വ്യാജരേഖ ഹാജരാക്കിയെന്നുമാണ് അവർ പരാതിയിൽ പറയുന്നത്. നൂറുകോടി രൂപ ലാഭം നേടിയതായി നിർമാതാക്കൾ പരസ്യം ചെയ്തിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം…

Read More

‘അന്ന് ലോൺ അ​ടയ്​ക്കാ​ൻ ക​ഴി​യാ​തെ ഷാ​രൂ​ഖ് ഖാന്‍റെ കാ​ർ ജപ്തി ചെയ്തു, ഒരുപാടു കഷ്ടപ്പെട്ടു’: ജൂഹി ചൗള

ബോളിവുഡിന്‍റെ സ്വപ്നതാരങ്ങളാണ് ഷാരുഖ് ഖാനും ജൂഹി ചൗളയും. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീം ​കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ (കെ​കെ​ആ​ർ) സ​ഹ ഉ​ട​മ​ക​ൾ എ​ന്ന​തി​ലു​പ​രി തൊണ്ണൂറുകളിലും രണ്ടായിരത്തിന്‍റെ തുടക്കത്തിലും നി​ര​വ​ധി ഹിറ്റ് സിനിമകളിൽ ഇവരുണ്ടായിരുന്നു. താരപദവിയിലേക്കെത്തും മുന്പ് ഷാരൂഖിന്‍റെ ജീവിതത്തിലെ ചില സംഭവങ്ങൾ താരം തുറന്നുപറഞ്ഞത് ആരാധകർക്കു ഞെട്ടലുണ്ടാക്കി.  ഗുജ​റാ​ത്ത് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ന​ട​ത്തി​യ ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെയാണു ഷാ​രൂ​ഖ് ഖാ​നെ​ക്കു​റി​ച്ചു​ള്ള ചില ഓർമകൾ ജൂഹി പ​ങ്കുവച്ചത്. ഷാ​രൂ​ഖ് സാ​മ്പ​ത്തി​ക​മാ​യി ന​ല്ല നി​ല​യി​ല​ല്ലാ​തി​രു​ന്ന കാലത്തെക്കുറിച്ചാണ്…

Read More

സുരാജ് വെഞ്ഞാറമ്മൂടിന്റെ പിറന്നാൾ ദിനത്തിൽ എക്ട്രാ ഡീസന്റിന്റെ സ്പെഷ്യൽ പോസ്റ്റർ

അഭിനേതാവ് എന്ന കരിയറിനോടൊപ്പം നിർമ്മാണത്തിലേക്കു കൂടി ചുവട് വെച്ച സുരാജ് വെഞ്ഞാറമൂട് നായകനായുള്ള ചിത്രം എക്സ്ട്രാ ഡീസന്റിന്റെ ഷൂട്ടിംഗിനിടയിൽ താരത്തിന്റെ പിറന്നാൾ ദിനം മനോഹരമാക്കുകയാണ് ഇ ഡി ഫാമിലി. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കൽ ആണ്. പിറന്നാൾ ദിനമായ ഇന്നലെ ഇ ഡി യുടെ വക സർപ്രൈസ് സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. ഇ ഡിയിലെ താരങ്ങളും അണിയറപ്രവർത്തകരും പിറന്നാൾ ചടങ്ങിൽ…

Read More

‘എല്ലാവർക്കും ഞാൻ ഉമ്മ കൊടുക്കും, എനിക്കാരും തരാനില്ല’; ലാലേട്ടന്റെ പരാതി തീരുംമുന്നേ ഇന്ദ്രൻസിന്റെ ചുംബനം

കഴിഞ്ഞ ദിവസം മലയാള സിനിമയിലെ നടീനടൻമാരുടെ സംഘടനയായ അമ്മയുടെ ജനറൽബോഡി യോഗം കൊച്ചിയിൽ വച്ചുനടന്നിരുന്നു. യോഗത്തിലെത്തിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയ നിറയെ. മോഹൻലാലിന്റെയും ഇന്ദ്രൻസിന്റെയും ഒരു വീഡിയോയും വൈറലായിട്ടുണ്ട്. യോഗത്തിൽ ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് ഒരുക്കിയ ആദരവിൽ ഇന്ദ്രൻസിന് ഉപഹാരം സമ്മാനിച്ചതിനുശേഷം മോഹൻലാൽ ചുംബിക്കുന്നതാണ് വീഡിയോ. പിന്നാലെ ഇന്ദ്രൻസും മോഹൻലാലിന് സ്‌നേഹചുംബനം നൽകുന്നത് കാണാം. ‘ഞാൻ എല്ലാവർക്കും ഉമ്മ നൽകും എനിക്ക് ആരും തരാനില്ല’ എന്ന് മോഹൻലാൽ പറഞ്ഞപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ സ്‌നേഹ ചുംബനം. പുതിയ…

Read More

ലുക്മാൻ-ബിനു പപ്പു ചിത്രം ‘ബോംബെ പോസിറ്റീവ്’; ചിത്രീകരണം പൂർത്തിയായി

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയായ ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂർത്തിയായി. ഉണ്ണി മൂവീസ്, ഹരീഷ് കുമാർ എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീവൻ ആണ്. അജിത് ആണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ…

Read More