നൃത്തവിദ്യാലയം യാഥാര്‍ഥ്യമാകുന്നതിനിടെ കോടതിയുടെ സ്റ്റേ അടക്കം പലതും നേരിടേണ്ടി വന്നിട്ടുണ്ട്: നവ്യ
നടി നവ്യ നായര്‍ ആരംഭിച്ച നൃത്തവിദ്യാലയമാണ് ‘മാതംഗി’. കൊച്ചിയിലെ നവ്യ നായരുടെ വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം. എന്നാല്‍ തന്റെ ഏറ്റവും വലിയ സ്വപ്‌നമായ നൃത്തവിദ്യാലയം യാഥാര്‍ഥ്യമാകുന്നതിനിടെ കോടതിയുടെ സ്റ്റേ അടക്കം പലതും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നവ്യ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നവ്യ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ഒപ്പം മാതംഗിയിലെ കാഴ്ചകളും നവ്യ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. വളരെ സന്തോഷത്തോടെയാണ് നൃത്തവിദ്യാലയത്തിന്റെ പണി ആരംഭിച്ചത്. നാട്ടില്‍ നിന്നും കഴിയുന്നത്ര പേര്‍ വരട്ടെ എന്നാണ് കരുതിയത്. ഇവിടെ…