ആരെയും പറ്റിക്കരുത്, കുതന്ത്രങ്ങളുപയോഗിക്കരുത്…,അവസാനം ഇടിഞ്ഞുപൊളിഞ്ഞു വീഴും: ബോബി ചെമ്മണ്ണൂർ

ബിസിനസിൽസത്യസന്ധത, ക്രെഡിബിലിറ്റി എന്നിവയാണ് ഏറ്റവും പ്രധാനമെന്ന് പറയുകയാണ് ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെ. നമ്മുടെ വാക്കിനു വിലയുണ്ടാകണം. ആരെയും പറ്റിക്കരുത്. വഞ്ചിക്കരുത്. ചതിക്കരുത്. അങ്ങനെ ക്രെഡിബിലിറ്റി വരുമ്പോൾ നമ്മൾതന്നെ ഒരു ബ്രാൻഡ് ആയി മാറും. നമ്മൾ സ്വയം ബ്രാൻഡ് ആയി കഴിയുമ്പോൾ ബിസിനസ് വിജയിച്ചു. ക്രെഡിബിലിറ്റിയിൽ കൂടി മാത്രമേ ബ്രാൻഡ് ആയി മാറാൻ കഴിയൂ. അപ്പോൾ നമ്മുടെ ചുറ്റും ആളുണ്ടാകും. ഇൻവെസ്റ്റ്മെന്റ് കിട്ടും. ഷെയർ വാങ്ങാൻ ആളുണ്ടാകും. ഞാൻ ക്രെഡബിലിറ്റിയൽ വളർന്ന ആളാണ്. കുതന്ത്രങ്ങളുപയോഗിച്ച് നമ്മൾ എന്തെല്ലാം…

Read More

രജനികാന്തിനോട് ആരാധനയല്ല…, നിറഞ്ഞ സ്നേഹമാണ് ആ മനുഷ്യനോടുള്ളത്: മോഹൻലാൽ

ഇന്ത്യൻ വെള്ളിത്തിരയെ, തന്റേതായ ശൈലികൊണ്ട് ഇളക്കിമറിച്ച സൂപ്പർതാരം രജനികാന്തിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ എന്നും ആരാധകർ നെഞ്ചേറ്റുന്നതാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ കഴിഞ്ഞ് പല ചിത്രങ്ങളുടെയും ഷൂട്ടിംഗിനായി ഞാൻ തമിഴ്നാട്ടിലെത്തിയിരുന്നെങ്കിലും രജനികാന്തിനെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. എന്റെ വിവാഹ നിശ്ചയത്തിനു ശേഷമാണ് അദ്ദേഹത്തിനെ നേരിൽ കാണുന്നതിനും പരിചയപ്പെടുന്നതിനും അവസരമുണ്ടായത്. ചെന്നൈയിലെ വീനസ് സ്റ്റുഡിയോയിൽ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. ആ സമയത്ത് മറ്റൊരു പടത്തിന്റെ ഷൂട്ടിംഗിനായി രജനികാന്തും അവിടെയെത്തി. പരസ്പരം അറിയാമായിരുന്നെങ്കിലും തമ്മിൽ…

Read More

നാം തമ്മിൽ കണ്ടില്ല മിണ്ടിയില്ല; ഒരു വേള ഓർത്തുമില്ല:മീരയേക്കുറിച്ച് ഇർഷാദ്

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടംനേടിയ നടനാണ് ഇർഷാദ്. തന്റെ സോഷ്യൽ മീഡിയാ പേജിൽ ഇർഷാദ് പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ചിത്രവും ചലച്ചിത്ര പ്രേമികളിപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിനിപ്പുറം തന്റെ ഒരു നായികയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷമാണ് ഇർഷാദ് പങ്കുവെച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയനടി മീരാ ജാസ്മിനൊപ്പമുള്ള ചിത്രമാണ് ഇർഷാദ് പങ്കുവെച്ചിരിക്കുന്നത്. 2003-ൽ ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ നായകനും നായികയുമായിരുന്നു ഇർഷാദും മീരയും. ചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ട്…

Read More

വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കണം; ജയിൽ ഭക്ഷണം കഴിച്ച് വയറിളക്കമെന്ന് നടൻ ദർശൻ: അനുവദിക്കാനാവില്ലെന്ന് പോലീസ്

ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നതിനാൽ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടനും രേണുക സ്വാമി കൊലക്കേസ് പ്രതിയുമായ ദർശൻ നൽകിയ ഹർജിയിൽ പോലീസ് വിസമ്മതപത്രം സമർപ്പിച്ചു. വീട്ടിലെ ഭക്ഷണത്തോടൊപ്പം കിടക്കയും വായിക്കാൻ പുസ്തകങ്ങളും സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ അനുമതിയും വേണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതി മുൻപാകെയാണ് ദർശൻ ഹർജി നൽകിയത്. നിലവിൽ ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് നടൻ. ദർശൻ കൊലപാതകക്കുറ്റം ചുമത്തിയ വിചാരണത്തടവുകാരനായതിനാൽ നിലവിലുള്ള ജയിൽ ചട്ടങ്ങൾ അനുസരിച്ച് മറ്റ് തടവുകാർക്ക് തുല്യമായി…

Read More

‘ഇന്റർവ്യൂ കഴിഞ്ഞപ്പോൾ എനിക്കു കിട്ടേണ്ടതു കിട്ടി…, ഞാൻ ഹാപ്പി ആയി’: ലെന പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും ഒരുപോലെ പ്രിയങ്കരിയാണ് ലെന. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിലും അതിൽ ഉറച്ചുനിൽക്കുന്നതിലും മറ്റു താരങ്ങളിൽനിന്നു വ്യത്യസ്തയാണ് ലെന. ലെനയുടെ സ്വകാര്യജീവിതവും ഗോസിപ്പുകളും സോഷ്യൽമീഡിയിൽ ഒരുകാലത്ത് സജീവമായിരുന്നു. ഇപ്പോൾ താൻ എഴുതിയ പുസ്തകവും അതേത്തുടർന്നുണ്ടായ ചില കാര്യങ്ങളും തുറന്നുപറയുകയാണ് ലെന. ഇടിയൻ ചന്തു എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ കൈ ഒടിഞ്ഞു. പിന്നെ ഒരു മാസം പൂർണ വിശ്രമമായിരുന്നു. ആ ഒരു മാസം എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു….

Read More

ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്; നടി ഭാമ

വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്ര​ദ്ധനേടുന്നു. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് ഭാമ തന്റെ വാചകങ്ങളിലൂടെ വിവരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം. ‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു…

Read More

സ്വന്തം ഇഷ്ടത്തിന് നായകനെ തെരഞ്ഞെടുക്കാൻ കഴിയില്ല, അതിനുവേറെ പ്രണയിക്കേണ്ടിവരും: ഉർവശി

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് ഉർവശി. എത്രയെത്ര സിനിമകൾ! ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത എത്രയെത്ര കഥാപാത്രങ്ങൾ! മനോജ് കെ. ജയനുമായുള്ള വിവാഹവും വിവാഹമോചനവും താരത്തെ വല്ലാതെ ഉലച്ചിരുന്നു. പിന്നീട് പുനർവിവാഹിതയാകുകയും കുടുംബജീവിതം നയിക്കുകയുമാണ് താരം. തന്റെ തിരിച്ചുവരവിലും ഉർവശി മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ മീരാ ജാസ്മിന്റെ അമ്മ വേഷം തിരിച്ചുവരവിലെ ശക്തമായ കഥാപാത്രമാണ്. ഇപ്പോൾ തന്റെ കരിയറിനെയും തന്റെ നായകനായി നിരവധി ചിത്രങ്ങളിലഭിനയിച്ച ജയറാമിനെക്കുറിച്ചു പറഞ്ഞതും ആരാധകർ ഏറ്റെടുത്തു….

Read More

സിനിമയിൽ വന്നതിനുശേഷം ചില കാര്യങ്ങൾ എന്നെ വിഷമിപ്പിച്ചിട്ടുണ്ട്: പ്രിയങ്കാ നായർ

സിനിമയിൽ അഭിനയിച്ച് തുടങ്ങിയ സമയത്ത് ഭയമുണ്ടായിരുന്നുവെന്ന് നടി പ്രിയങ്കാ നായർ. ഇപ്പോഴും അഭിനയിക്കുമ്പോൾ ഭയമുണ്ടെന്നും താരം. തന്റെ അഭിനയജീവിതത്തിലെ ചില സംഭവങ്ങൾ താരം തുറന്നുപറയുകയാണ്. സിനിമയിൽ അഭിനയിച്ച് തുടങ്ങിയ സമയത്ത് ഭയമുണ്ടായിരുന്നു. ഭയം ഉണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തി കൂടുതൽ നന്നാക്കാൻ പറ്റുമെന്നു തോന്നാറുണ്ട്. ഉറക്കം വരാത്ത നിരവധി യാത്രകൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. കഴിവതും ഉറങ്ങാൻവേണ്ടി ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. പിന്നെ രാത്രിയിൽ ഉണർന്നിരിക്കാൻ ഇഷ്ടമുള്ളൊരാൾ കൂടിയാണ് ഞാൻ. പ്രൊഫഷണൽ കോൾസ് വരുന്നത് ഒമ്പത് മണിക്കുശേഷം എടുക്കാറില്ല. വർഷങ്ങളായി…

Read More

മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ചാർത്തി വേട്ടയാടുന്ന സംഘമുണ്ട്; ദുൽഖർ സൽമാൻ

മലയാളത്തിൽ ഏത് സിനിമ ചെയ്താലും മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ചാർത്തി ആക്രമിക്കുന്ന സംഘമുണ്ടെന്ന് നടൻ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ ആണെന്നതിൽ അഭിമാനമുണ്ട്. എന്നാൽ ആ വിശേഷണം താൻ എപ്പോഴും ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. ആർ ബാൽകിയുടെ ‘ചുപ്പ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുൽഖർ നൽകിയ പഴയ അഭിമുഖത്തിലെ വാക്കുകളാണിപ്പോൾ ശ്രദ്ധനേടുന്നത്. ‘മമ്മൂട്ടിയുടെ മകൻ ആയിരിക്കുമ്പോഴും ദുൽഖർ സൽമാൻ ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്കിഷ്ടം. മമ്മൂട്ടിയുടെ മകനെന്ന ടാഗ് മാറ്റാൻ എത്രതന്നെ ശ്രമിച്ചാലും അതിന്…

Read More

അപ്പായും അമ്മയും വേർപിരിഞ്ഞത് ഞങ്ങളെ വല്ലാതെ ബാധിച്ചിരുന്നു: അക്ഷര ഹാസൻ

ലോകം അറിയപ്പെടുന്ന നടന്റെ മക്കളായി പിറന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന കമലഹാസന്റെ മകൾ അക്ഷര ഹാസൻ. സമൂഹത്തിൽ ബഹുമാനവും ആദരവും തങ്ങൾക്കുണ്ട്. എന്നാൽ തങ്ങളുടെ കുടുംബജീവിതത്തിൽ സംഭവിച്ചത് കാര്യമായി തങ്ങളെ ബാധിച്ചിരുന്നതായും അക്ഷര പറഞ്ഞു. ഞാനും ചേച്ചിയും ഭാഗ്യം ചെയ്തവരാണ്. സെലിബ്രിറ്റി കിഡ്സ് ആണെന്ന് പറഞ്ഞാലും ഞങ്ങളും മനുഷ്യരാണ്. അതിനാൽ അപ്പായും അമ്മയും വേർപിരിഞ്ഞത് ഞങ്ങളെ വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ അമ്മയും അപ്പായും വളരെയധികം കനിവുള്ളവരായിരുന്നു. പ്രശ്നങ്ങൾ ഉള്ളത് ഞങ്ങൾക്കിടയിലാണ്, നിങ്ങൾ ഇതിൽ ഒറ്റപ്പെട്ടു പോകരുത്. എപ്പോഴും നിങ്ങളുടെ…

Read More