‘സുപ്രിയയും പൂർണിമയും എന്നെ കാണുമ്പോൾ മാത്രമാണ് താലിമാല എടുത്തിടുന്നത്, രാജുവും ഇന്ദ്രനും അവരെ കളിയാക്കും’; മല്ലിക സുകുമാരൻ

ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് തിരക്കേറിയ താരങ്ങളാണ്. ഇരുവരുടെയും ഭാര്യമാരും ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവരും അഭിമുഖങ്ങളിലും വളരെ വിരളമായി മാത്രമെ പ്രത്യക്ഷപ്പെടാറുള്ളു. എങ്കിലും ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വിശേഷങ്ങൾ കൃത്യമായി ആരാധകരിലേക്ക് എത്തും. അതിന് വഴിയാകുന്നതാകട്ടെ അമ്മ മല്ലിക സുകുമാരനും. താരജാഡയില്ലാതെ സരസമായി സംസാരിക്കുന്ന കാര്യത്തിൽ അമ്മയാണ് മക്കളേക്കാൾ ഒരുപടി മുന്നിൽ. അതുകൊണ്ട് തന്നെ മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾക്ക് കാഴ്ചക്കാരുമുണ്ട്. മക്കളുടെ വിശേഷങ്ങൾ മാത്രമല്ല മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥകൾ വരെ മല്ലികയുടെ അഭിമുഖങ്ങൾ വഴിയാണ്…

Read More

വയനാട്ടിലെ ദുരന്തം: അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി നടി മഞ്ജു വാര്യർ

കേരളം കണ്ട ഏറ്റവും വലിയ ദുരിതത്താല്‍ വിഷമിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി നടി മഞ്ജു വാര്യർ. നടിയുടെ നേതൃത്വത്തില്‍ ഉള്ള മഞ്ജു വാര്യർ ഫൗണ്ടേഷൻ ആണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈ മാറിയത്. ഇതിനോടകം 340 ഓളം ആളുകള്‍ മരിച്ച സംഭവം ഇന്ത്യയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ നിരവധി കോണില്‍ നിന്ന് ആളും ആശ്രയവും നഷ്ടപ്പെട്ടവർക്ക് വേണ്ടി സഹായങ്ങള്‍ വയനാട്ടിലേക്ക് ഒഴുകിയെത്തുകയാണ്. നടൻ മോഹൻലാല്‍ വയനാട്ടില്‍ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേരിട്ടെത്തി നേതൃത്വം നല്‍കിയിരുന്നു.

Read More

സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര, നിയമനടപടി സ്വീകരിച്ചു

തൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടി നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്. നടിയുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ ആദ്യം അപ്ലോഡ് ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നടി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള മീര ചോപ്ര മോഡൽ ആയും തിളങ്ങിയിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ ‘സേഫ്‍ഡ്’ ആണ് നടിയുടെ ഒടുവിലത്തെ ചിത്രം. ‌

Read More

18 പ്ലസ് പ്രേക്ഷകരെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്: മഞ്ജു വാര്യര്‍

വലിയൊരു ചര്‍ച്ചയ്ക്ക് കാരണമായൊരു പോസ്റ്റര്‍ തന്നെയായിരുന്നു ഫുട്ടേജ് എന്ന സിനിമയിലേതെന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. അത് ബോധപൂര്‍വം ചെയ്തതാണെന്നും താരം പറഞ്ഞു. സംവിധായകന്‍ സൈജുവിന് അക്കാര്യത്തില്‍ കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. ഞങ്ങള്‍ അക്കാര്യത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്റെ സംശയമൊക്കെ ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ സൈജുവിന് കൃത്യമായ ഉത്തരം ഉണ്ടായിരുന്നു, ആദ്യം ആ പോസ്റ്റര്‍ തന്നെയായിരുന്നു പോകേണ്ടിയിരുന്നതെന്ന്. അത് ഈ സിനിമയുടെ മൊത്തെത്തിലുള്ള സ്വഭാവത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത്തരം ചര്‍ച്ചകളൊക്കെ ഞങ്ങള്‍…

Read More

കുളിസീന്‍ വീഡിയോയുടെ സത്യാവസ്ഥ തുറന്നുപറഞ്ഞ് ഉര്‍വശി റൗട്ടേല

അടുത്തിടെ വിവാദമായ ഒരു ബാത്ത്‌റൂം വീഡിയോ സമൂഹമാധ്യമങ്ങളെ ഇളക്കിമറിച്ചു. ഉര്‍വശി റൗട്ടേല എന്ന ബോളിവുഡ് നടിയുടെ കുളിമുറി വീഡിയോ ലീക്ക് ആയതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നത്. ഇപ്പോള്‍ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിഡിയോ ഡീപ് ഫേക്ക് അല്ലെന്നും തന്റെ പുതിയ സിനിമയില്‍ നിന്നുള്ള ഒരു രംഗമാണെന്നും നടി പറയുന്നു. ആ ക്ലിപ്പ് പുറത്തുവന്നപ്പോള്‍ വളരെ അസ്വസ്ഥയായിരുന്നു. തീര്‍ച്ചയായും അതെന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ളതല്ല. എന്റെ പേഴ്‌സനല്‍ ക്ലിപ്പ് അല്ല. ഘുസ്‌പൈഠിയാ എന്ന ചിത്രത്തിന്റെ…

Read More

ഐറ്റം ഡാന്‍സിന് നായികയെക്കാള്‍ പ്രതിഫലം; നാലു മിനിറ്റ് ഗാനത്തിന് സാമന്ത വാങ്ങിയത് 5 കോടി.!!

ഇന്ത്യന്‍ സിനിമയിലെ മാസ് മസാല ചിത്രങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഐറ്റം ഡാന്‍സ്. സിനിമയുടെ ബിസിനസിനെത്തന്നെ ബാധിക്കുന്ന ത്രസിപ്പിക്കുന്ന ഐറ്റം നമ്പറുകള്‍ നിര്‍മാതാക്കള്‍ കോടികള്‍ മുടക്കിത്തന്നെ ചിത്രീകരിക്കുന്നു. അടുത്ത കാലത്ത് പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ പുഷ്പ മുതല്‍ ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയില്‍ വരെ ഇത്തരം ഐറ്റം നമ്പറുകളുണ്ട്. വമ്പന്‍ നടിമാര്‍ മുതല്‍ സാധാരണ നടിമാര്‍ വരെ ഇത്തരം ഗ്ലാമര്‍ നൃത്തങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ വിജയത്തില്‍ ഇത്തരം ഗാനരംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പുഷ്പയില്‍ സാമന്തയുടെ ഊ അണ്ട…

Read More

അന്ന് ദേവദൂതന്‍ കണ്ടിറങ്ങിയത് ഹൃദയം തകര്‍ന്ന്: സിബി മലയില്‍

ഇരുപത്തിനാലു വര്‍ഷം മുന്‍പ് ദേവദൂതന്‍ എന്ന ചിത്രം തിയറ്ററുകളിലെത്തിയ ദിനം ഇപ്പോഴും ഓര്‍മയിലുണ്ടെന്ന് സംവിധായകന്‍ സിബി മലയില്‍. വലിയ പ്രതീക്ഷകളായിരുന്നു മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചുണ്ടായിരുന്നതെന്നും സിബി മലയില്‍. ദേവദൂതനെക്കുറിച്ച് സിബി മലയിലിന്റെ വാക്കുകള്‍… റിലീസിംഗ് ദിവസം സിനിമ കണ്ടു തിയറ്ററില്‍നിന്നിറങ്ങിയത് ഹൃദയം തകര്‍ന്നായിരുന്നു. അത്ര കനത്ത പരാജയമായിരുന്നു. നിരാശയിലൂടെയും കടുത്ത ഡിപ്രഷനിലൂടെയും കടന്നു പോയ നാളുകള്‍. ഒരു വര്‍ഷത്തോളം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുക പോലും ചെയ്തു. സുഹൃത്തുക്കളുടെ സ്‌നേഹസമ്മര്‍ദത്തെ തുടര്‍ന്നാണു പതിയെ സിനിമയിലേക്കു തിരികെ നടന്നത്. എന്നാല്‍,…

Read More

സിബിയും ഉദയനും പിരിഞ്ഞു; ഞാനിപ്പോള്‍ അഭിനയത്തില്‍ സജീവമാണ്, സിഐഡി മൂസ രണ്ടാം ഭാഗം ഉണ്ടാകുമോ അറിയില്ല: ജോണി ആന്റണി

മലയാളത്തിലെ കോമഡി ഹിറ്റുകളിലൊന്നായിരുന്നു ജനപ്രിയനായകന്‍ ദിലീപിന്റെ സിഐഡി മൂസ. ജോണി ആന്റണി ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഉദയ്കൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടിന്റെയായിരുന്നു തിരക്കഥ. കുറച്ചുകാലമായി സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നു. അതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി. സിഐടി മൂസ എന്ന പേര് ഉണ്ടായതു വലിയൊരു കഥയാണ്. പണ്ടു മുതലേ ദിലീപും ഞാനും സംസാരിക്കുമ്പോള്‍ ഈ കഥാപാത്രത്തെ കുറിച്ച് പറയാറുണ്ട്. സിഐടി മൂസ എന്ന വീരസാഹസികനായ കുറ്റാന്വേഷകന്‍ ഉണ്ടായിരുന്നു. അതിനാല്‍ ആ പേര്…

Read More

‘റീ ടേക്കിന് ആസിഫ് കരഞ്ഞുകൊണ്ടാണ് വന്നത്, അത്രയും ഇമോഷണലായി ഇരിക്കുകയായിരുന്നു’; തിരക്കഥാകൃത്ത്

ആസിഫ് അലി നായകനായി 2019ൽ പുറത്തിറങ്ങിയ സിനിമയാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. നിസാം ബഷീർ സംവിധാനം ചെയ്ത് ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സാധാരണക്കാരനായ കർഷകൻ സ്‌ളീവാച്ചൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്. ഭാര്യ റിൻസിയായി വീണ നന്ദകുമാറും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ചിത്രത്തിന്റെ ക്‌ളൈമാക്സ് സീനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ക്‌ളൈമാക്സ് സീനിലെ ആസിഫിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ അജി പീറ്റർ തങ്കം. ‘സ്‌ളീവാച്ചൻ റിൻസിയെ വീട്ടിൽ കൊണ്ടുവിടാൻ പോകുന്നതാണ് ക്‌ളൈമാക്സ് രംഗം….

Read More