‘ജയറാം പക്കാ നടനാണ്, അദ്ദേഹത്തിൽ നിന്ന് പ്രത്യേകിച്ച് ഒന്നും കിട്ടില്ല’; എഴുത്ത് കാരൻ റഫീഖ് സീലത്ത്

ഒരേ സമയം കോമഡിയും സീരിയസ് റോളുകളും അനായാസം ചെയ്യാൻ സാധിക്കുന്നൊരാളാണ് ജയറാം. അഭിനയ കാര്യത്തിലും അദ്ദേഹത്തിന്റെ കഴിവ് അസാധ്യമാണ്. ജയറാം പത്മരാജൻ സിനിമകളിലൂടെ മലയാളത്തിലേക്ക് എത്തിയ ആളാണ്. ജയറാം എന്ന നടനെ തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ സഹോദരനാണെന്നാണ് സ്‌ക്രിപ്റ്റ് റൈറ്റർ റഫീഖ് സീലത്ത് പറഞ്ഞത്. മലയാളത്തിൽ ഒരുപിടി സിനിമകൾക്കു വേണ്ടി എഴുതിയ എഴുത്തുകാരനാണ് റഫീഖ്. പഞ്ചപാണ്ടവർ, പടനായകൻ, സുന്ദരി നീയും സുന്ദരൻ ഞാനും, ഭാര്യ വീട്ടിൽ പരമ സുഖം അങ്ങനെ നിരവധി സിനിമകൾ റഫീഖ് എഴുതിയിട്ടുണ്ട്. ജയറാമിനെ കുറിച്ച്…

Read More

ഫോൺ എടുത്താലല്ലേ വീട്ടിലെ കാര്യം പറയാനാകൂ; അമിതാഭ് ബച്ചനെക്കുറിച്ച് ജയാ ബച്ചൻ

ബോളിവുഡിലെ പ്രിയ താരജോഡികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. 1973 ജൂൺ മൂന്നിനായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് വർഷങ്ങൾക്ക് മുൻപ് അമിതാഭ് ബച്ചനെ കുറിച്ച് ജയ പറഞ്ഞ രസകരമായ ഒരു ആരോപണം ഇപ്പോൾ ചർച്ചയാവുകയാണ്. കോൻ ബനേഗ ക്രോർപതിയുടെ എപ്പിസോഡിൽ വീഡിയോ കോൺഫറൻസിലൂടെ ജയ അതിഥിയായി എത്തിയിരുന്നു. ജയയുടെയും അമിതാഭ് ബച്ചന്റെയും മകൾ ശ്വേത നന്ദയും പേരക്കുട്ടി നവ്യാ നന്ദയുമാണ് എപ്പിസോഡിൽ പങ്കെടുത്തത്. അമിതാഭ് ബച്ചന് ഏഴോളം മൊബൈൽ ഫോളുകൾ ഉണ്ടെന്നും എന്നാൽ വിളിച്ചാൽ കോളെടുക്കില്ലെന്നും ജയ…

Read More

പാ രഞ്ജിത്ത് സിനിമകളിലെ രാഷ്ടീയം അസമത്വത്തിനെതിരേയുള്ള പോരാട്ടം, കല രാഷ്ട്രീയമാണ്; പാർവതി തിരുവോത്ത്

പാ രഞ്ജിത്ത് സിനിമകളിലെ രാഷ്ടീയം അസമത്വത്തിനെതിരേയുള്ള പോരാട്ടമാണന്ന് നടി പാർവതി തിരുവോത്ത്. ‘സിനിമയെ വിനോദമായി കാണാം. അതൊരു ബ്ലോക്ക്ബസ്റ്റർ ആവാനും സാധ്യതയുണ്ട്. പക്ഷേ, നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്നതെന്തും രാഷ്ട്രീയമാണ്. അരാഷ്ട്രീയമായി ഒന്നും തന്നെയില്ല’ പാർവതി പറഞ്ഞു. തങ്കലാൻ സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു നടി. ചലച്ചിത്രപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാൻ’. വിക്രം, പാർവതി, മാളവികാ മോഹൻ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവവും പാ രഞ്ജിത്തുമായി ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതെല്ലാമായിരുന്നു…

Read More

അവതാരക ഉത്തരം വളച്ചൊടിച്ചോ?; അതോ മഞ്ജു വാര്യര്‍ പ്രണയത്തിലോ..?

മലയാള സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ആഘോഷിക്കപ്പെടുന്ന ഒരേയൊരു നടിമാത്രം, മഞ്ജു വാര്യര്‍. താരം അടുത്തിടെ ഒരു ചാനല്‍ അവതാരകയ്ക്കു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. താരം പറഞ്ഞ മറുപടിയില്‍ പ്രണയത്തിന്റെ ധ്വനിയുള്ളതായി ആരാധകരും കരുതുന്നതായാണ് റിപ്പോര്‍ട്ട്. കലാജീവിതത്തോടൊപ്പം മഞ്ജുവിനു കുടുംബജീവിതവും ലഭിക്കാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ആഘോഷമായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. മാത്രമല്ല പിന്നീട് സിനിമയില്‍ നിന്നു മാറി നിന്നിരുന്നുവെങ്കിലും ശക്തമായ…

Read More

പട്ടാമ്പി പാലം നാളെ തുറക്കും; ഉത്തരവുമായി കളക്ടർ

കനത്തമഴയിൽ വെള്ളം മുങ്ങിപ്പോയ പട്ടാമ്പി പാലം നാളെ മുതൽ തുറന്നുകൊടുക്കും. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയപ്പോഴും പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയതിനാൽ വാഹന ​ഗതാ​ഗതം നിർത്തലാക്കിയിരുന്നു. നിലവിൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ലെങ്കിലും കാൽനടയായി സഞ്ചരിക്കാൻ കഴിയും.  കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ…

Read More

ടോവിനോ, അനുരാജ് ചിത്രം ‘നരിവേട്ട’!! മലയാള സിനിമയിലേക്ക് ഒരു പുത്തൻ പ്രൊഡക്ഷൻ ഹൗസ് ‘ഇന്ത്യൻ സിനിമ കമ്പനി’

ഇഷ്‌ക് എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ ടോവിനോ തോമസ്. ” നരിവേട്ട ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും, ചിത്രം നിർമ്മിക്കുന്ന ‘ഇന്ത്യൻ സിനിമ കമ്പനി ‘ എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചും ഞായറാഴ്ച കൊച്ചി ഐ എം എ ഹാളിൽ വച്ചു നടന്നു. നായകൻ ടോവിനോ തോമസും മറ്റു പ്രധാന താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. തമിഴ് സിനിമ…

Read More

സിതേഷ് സി. ഗോവിന്ദിന്റെ കന്നഡ ചിത്രം “ഇതു എന്താ ലോകവയ്യ” പ്രശസ്ത സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്നു

“ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ”, “കാതൽ-ദി കോർ” തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വ്യത്യസ്തമായ കഥപറച്ചിലിന് പേരുകേട്ട ജിയോ ബേബി ആദ്യമായാണ് ഒരു കന്നഡ സിനിമ അവതരിപ്പിക്കുന്നത്. കാന്താര സിനിമയിലൂടെ പ്രശസ്തരായ അഭിനേതാക്കൾ ഉൾപ്പടെ 25 ഓളം അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കുന്നു. കർണാടക-കേരള അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന, സാമൂഹിക പ്രാധന്യമുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ഇതു എന്താ ലോകവയ്യ. കന്നഡ, മലയാളം, തുളു, കൊങ്കണി, ബേരി ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ ഈ ചിത്രത്തിന്റെ ഒരു…

Read More

‘നല്ല മനുഷ്യർക്കേ അങ്ങനെ പറയാനാകൂ, ചാനലിലൊന്നും ആ പാട്ട് വന്നില്ല’; അലക്‌സ് പോൾ പറയുന്നു

ഗായിക ചിത്രയെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ അലെക്‌സ് പോൾ. ഹലോ എന്ന ചിത്രത്തിലെ ചെല്ലത്താമരേ എന്ന ഗാനം ചിത്ര പാടിയതിനെക്കുറിച്ചാണ് അലക്‌സ് പോൾ സംസാരിച്ചത്. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. ചെല്ലത്താമരേ ചിത്രയുടെ മനസ് അറിഞ്ഞ പാട്ടാണ്. ചിത്ര നല്ല പാട്ടുകാരിയാണെന്ന് നമുക്ക് അറിയാം. പക്ഷെ ആ പാട്ടിൽ ഹിന്ദി പോർഷൻ ഉണ്ട്. ആ ഭാഗം സംഗീത എന്ന കുട്ടിയാണ് പാടിയത്. ചെന്നൈയിൽ വെച്ച് ചിത്ര പാടി അയക്കുകയാണ് ചെയ്തത്. എനിക്ക് സമയം ഉണ്ടായിരുന്നില്ല. വേറൊരു പടത്തിന്റെ വർക്കിലായിരുന്നു….

Read More

‘കണ്‍മണി അൻപോട്’ തർക്കത്തിന് പരിഹാരം; ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി

ഗുണ എന്ന ചിത്രത്തിലെ ‘കണ്‍മണി അൻപോട്’ എന്ന ഗാനം ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമയില്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീര്‍ന്നു. മഞ്ഞുമ്മല്‍ നിർമ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.  തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ കണ്‍മണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച്‌ ഇളയരാജ മെയ് മാസമായിരുന്നു വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്‍ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ്…

Read More

പെരുമാറ്റത്തിന് കാരണം എഡിഎച്ച്ഡി, അങ്ങനെയുള്ളവരാണ് ജനശ്രദ്ധ ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നത്; ഷൈൻ ടോം ചാക്കോ

അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് കൃത്യമായി എത്തുന്ന നടനാണ് ഷൈൻ ടോം ചാക്കോ. സിനിമകളിൽ തിരക്കേറുമ്പോഴും ഷെെൻ ടോം ചാക്കോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടാറുണ്ട്. പ്രൊമോഷനെത്തുന്ന ഷൈനിന്റെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരകരമാണെന്നും അഭിപ്രായം വരാറുണ്ട്. പരിധി വിട്ട സംസാര രീതി, ദേഷ്യപ്പെടൽ, അഭിമുഖം തടസപ്പെടുത്തുന്ന രീതിയിൽ ഇടപെ‌ടൽ തുടങ്ങിയവ ഷൈനിന്റെ അഭിമുഖങ്ങളിൽ പതിവാണ്. അതേസമയം ഷൈൻ ‌ടോം ചാക്കോ പ്രൊമോഷന് എത്തുന്നത് സിനിമകൾക്ക് ജനശ്രദ്ധ ലഭിക്കാൻ ഉപകരിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വിമർശനം ക‌ടുത്തിട്ടും ഷൈൻ…

Read More