
‘സിനിമയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു, കൂതറ സിനിമകൾ വരെ കാണുമായിരുന്നു’; സൈജു കുറുപ്പ്
പി.ആർ. ജോൺഡിറ്റോ സംവിധാനം ചെയ്ത സഹപാഠിയിലൂടെ മലയാളസിനിമയിലെത്തിയ നടനാണ് സൈജു കുറുപ്പ്. ലാൽജോസ് സംവിധാനം ചെയ്ത മുല്ലയാണ് താരത്തെ ജനപ്രിയതാരമാക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയപ്പെട്ട നടനായി. 20 വർഷമായി താരം തന്റെ അഭിനയ ജീവിതം തുടരുന്നു. സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് താരം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. ഞാൻ ഒരിക്കലും എത്തുമെന്നു പ്രതീക്ഷിക്കാത്ത സ്ഥലത്തേക്ക് എത്തി. സിനിമയേക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സിനിമകൾ കാണാൻ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ കണ്ടിട്ടുള്ള അറിവു മാത്രമേയുള്ളൂ. വിജയ ചിത്രങ്ങൾ മാത്രമല്ല…