സ്വന്തമായി വീടില്ല… ഇപ്പോഴും ഒരു കുഞ്ഞായിട്ടില്ല…, എന്നിട്ടും എല്ലാവരെയും ചിരിപ്പിക്കാൻ ശ്രമിക്കുന്നു; വിനോദ് കോവൂർ

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മഴവിൽ മനോരമയിലെ മറിമായം എന്ന പരമ്പരയിലെ പ്രകടനമാണ് വിനോദ് കോവൂർ എന്ന നടനെ വ്യത്യസ്തനാക്കുന്നത്. മലയാളക്കരയെ കുടുകുടെ ചിരിപ്പിക്കുന്ന വിനോദ് യഥാർഥ ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ള പച്ചയായ മനുഷ്യനാണ്. അടുത്തിടെ താരം തന്റെ ജീവിതം തുറന്നു പറഞ്ഞത് ആരാധകർക്കിടയിൽ നൊമ്പരമുണർത്തി. മനുഷ്യൻ എപ്പോഴും ഡൗൺ ടു എർത്താവണം. അല്ലെങ്കിൽ മനുഷ്യന് അഹംഭാവം വരും. ഞാൻ ഒരുപാട് സോഷ്യൽ വർക്ക് ചെയ്യുന്നയാളാണ്. അഹംഭാവം തോന്നുമ്പോൾ മെഡിക്കൽ കോളജിന്റെ കാഷ്വാലിറ്റിയിൽ പോകുകയോ പെയിൻ ആൻഡ്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടില്ല: രഞ്ജിനി

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടരുതെന്ന നിലപാടില്ലെന്ന് നടി രഞ്ജിനി. അവർ പരിപാടിയിലാണ് പ്രതികരണം. താൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. എൻ്റെ വാദം കൂടി കേട്ട ശേഷം റിപ്പോർട്ട് പുറത്തുവിടുന്നതിൽ തീരുമാനമെടുക്കുന്നത് സർക്കാർ ചെയ്യുന്ന നല്ല കാര്യമാണ്. അതിലൊരു തെറ്റുമില്ലെന്നും അവർ പറ‌‌ഞ്ഞു. ഡബ്ല്യുസിസിയാണ് ഹേമ കമ്മിറ്റി രൂപീകരിക്കാനുള്ള കാരണം. കേരളത്തിലാണ് ഇത് രാജ്യത്ത് ആദ്യമായി ഒരു കമ്മീഷനെ വെച്ചത്. അതിൽ സ‍ർക്കാരിനെയും മുഖ്യമന്ത്രിയെയും താൻ അഭിനന്ദിക്കുന്നു. എന്നാൽ…

Read More

‘ഭാഗ്യലക്ഷ്മിക്ക് പറയാമായിരുന്നു നാഗവല്ലിയുടെ ശബ്ദം തന്റേതല്ലെന്ന്’; ദുർഗ സുന്ദർരാജ

മലയാളത്തിന്റെ എവർഗ്രീൻ ഹിറ്റായ മണിച്ചിത്രത്താഴ് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും തിയേറ്ററിലെത്തിയിരിക്കുകയാണ്. ഇപ്പോൾപുത്തൻ സാങ്കേതിക മികവിൽ ഫോർ കെ അറ്റ്മോസിലാണ് എത്തുന്നത്. ഗംഗയും, ഡോ. സണ്ണിയും, നകുലനും, ശ്രീദേവിയുമെല്ലാം ഒരിക്കൽ കൂടി പ്രേക്ഷകന് മുന്നിൽ വിസ്മയം തീർക്കും. റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷം ചില വിവാദങ്ങളും മണിച്ചിത്രത്താഴ് സൃഷ്ടിച്ചിരുന്നു. അതിൽ പ്രധാനം ശോഭനയുടെ വേഷപ്പകർച്ചയിൽ ഉജ്ജ്വലമായ നാഗവല്ലിക്ക് ശബ്ദം കൊടുത്തതുമായി ബന്ധപ്പെട്ടായിരുന്നു. വർഷങ്ങളോളം ഭാഗ്യലക്ഷ്മിയാണ് നാഗവല്ലിയുടെ ശബ്ദത്തിൽ എത്തിയത് എന്നായിരുന്നു പേക്ഷകരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ തമിഴിലെ പ്രശസ്ത…

Read More

‘സുകന്യ ഒരു നല്ല വ്യക്തിയല്ല പക്ഷെ നല്ല നടിയാണ്’; പ്രകാശ് പോൾ

ഹൊറർ ത്രില്ലർ പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കടമറ്റത്ത് കത്തനാർ. മലയാളിയെ വിസ്മയിപ്പിച്ച ആദ്യ സൂപ്പർനാച്ചുറൽ ഡ്രാമ സീരിയലായും കടമറ്റത്ത് കത്തനാരെ വിശേഷിപ്പിക്കാം. ടൈറ്റിൽ റോൾ ചെയ്തത് നടൻ പ്രകാശ് പോളായിരുന്നു. ആലപ്പുഴയിലെ നൂറനാട് ജനിച്ച് സിനിമാ സീരിയൽ ലോകത്തേക്ക് പ്രശസ്തനായ പ്രകാശ് അപ്രതീക്ഷിതമായാണ് കത്തനാരുടെ റോളിലേക്ക് എത്തിയത്. കത്തനാർക്ക് ഡ്യൂപ്പിടാനാണ് ഞാൻ പോയത്. പിന്നീട് സീരിയൽ അണിയറപ്രവർത്തകർ എന്നെ തന്നെ കത്തനാരായി അഭിനയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു വർഷത്തോളം കടമറ്റത്ത് കത്തനാറിന്റെ ഷൂട്ടുണ്ടായിരുന്നു. നീലിയെപ്പോലൊരാളെ അടക്കി നിർത്താൻ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല; രഞ്ജിനി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി. മൊഴി കൊടുത്ത ആളെന്ന നിലയിൽ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും നടി വ്യക്തമാക്കി. രഞ്ജിനി നൽകിയ ഹർജിയെ തുടർന്ന് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ലെന്ന് അറിയിച്ചിരുന്നു. ‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാനുൾപ്പെടെയുള്ള സ്ത്രീകൾ മൊഴി കൊടുത്തിട്ടുണ്ട്. നാല് വർഷമാണ് റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇരുന്നത്. ഞങ്ങൾ കൊടുത്ത മൊഴിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് യാതൊന്നും ഞങ്ങൾക്കറിയില്ല. അത് കാണണമല്ലോ….

Read More

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കുട്ടികളുടെ ചിത്രത്തിന് അവാർഡില്ല; ഇത്തവണ മികച്ചവയൊന്നും വന്നില്ല

കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പരിഗണനയ്ക്കായി ഇത്തവണ സമർപ്പിക്കപ്പെട്ടത് 160 ചിത്രങ്ങളാണ്. ചലച്ചിത്ര അവാർഡിൻറെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ വന്നത് ഇത്തവണയാണ്. ഇതിൽനിന്നും പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകൾ കാണുകയും 35 സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തിൽ നാലു ചിത്രങ്ങളാണ് സമർപ്പിക്കപ്പെട്ടിരുന്നത്. ഇവയിൽ ഒരു ചിത്രം കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയായതിനാൽ ഫീച്ചർ ഫിലിമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജൂറി വിലയിരുത്തി. മറ്റു മൂന്നു ചിത്രങ്ങളും…

Read More

കുറേക്കാലമായി ആ?ഗ്രഹിക്കുന്നതാണ്; എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് വിദ്യാധരൻ മാസ്റ്റർ

മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ പതിരാണെന്നോർത്തൊരു കനവിൽ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹത്തെ തേടി പുരസ്‌കാരമെത്തിയത്. ഏത് പാട്ടിനാണ് അവാർഡ് ലഭിച്ചതെന്ന് അറിയില്ലെന്നായിരുന്നു പുരസ്‌കാരവാർത്തയോട് വിദ്യാധരൻ മാസ്റ്റർ പ്രതികരിച്ചത്. നിരവധി പാട്ടുകൾക്ക് സംഗീതം നൽകുകയും പാടുകയും ചെയ്യുന്നുണ്ട്. പാട്ട് കഴിഞ്ഞാൽ പിന്നെ ആ കാര്യം വിടുമെന്നും അദ്ദേഹം പ്രതികരിച്ചു. ഏത് സിനിമയാണെന്നും അറിയില്ല. മകൾ വിളിച്ചുപറഞ്ഞപ്പോഴാണ് അവാർഡ് വിവരം അറിയുന്നത്….

Read More

‘കൂടുതൽ സന്തോഷം നൽകുന്നത് ഗോകുലിന് ലഭിച്ച പ്രത്യേക ജൂറി പരാമർശം’; ബ്ലെസി

സംവിധാനം ചെയ്ത എട്ട് സിനിമകളിൽ നാലെണ്ണത്തിന് പുരസ്‌കാരം ലഭിച്ചെന്ന് പറയുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് സംവിധായകൻ ബ്ലെസി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച നടൻ, ഛായാഗ്രഹകൻ തുടങ്ങിയ പുരസ്‌കാരങ്ങൾ ആടുജീവിതത്തിന് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ബ്ലെസി കൂട്ടിച്ചേർത്തു. ഈ പുരസ്‌കാരങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് ഗോകുലിന് ലഭിച്ച പ്രത്യേക ജൂറി പുരസ്‌കാരമാണ്. മികച്ച പ്രകടനം കാഴ്ചവച്ച ഗോകുലിനെ പരിഗണിച്ചതാണ് ഈ പുരസ്‌കാരങ്ങളിൽ ഏറ്റവും മനോഹരമായിട്ടും സന്തോഷമായിട്ടും…

Read More

ആടുജീവിതത്തിന് ഒമ്പത് സംസ്ഥാന പുരസ്‌കാരങ്ങൾ; ബ്ലെസി ചേട്ടന് ലഭിച്ച അംഗീകാരത്തിലാണ് സന്തോഷിക്കുന്നതെന്ന് പൃഥ്വിരാജ്

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ അവാർഡുകൾ വാരിക്കൂട്ടി ‘ആടുജീവിതം’. ജനപ്രിയ ചിത്രം, മികച്ച നടൻ, സംവിധായകൻ അടക്കമുള്ള പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. വലിയ സന്തോഷം തോന്നുന്നെന്ന് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ പൃഥ്വിരാജ് പ്രതികരിച്ചു. ലഭിച്ച ഓരോ അവാർഡും സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കുമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ബ്ലെസി ചേട്ടന് ലഭിച്ച അംഗീകാരത്തിനാണ് ഞാൻ ഏറ്റവും സന്തോഷിക്കുന്നത്. പടം തീയേറ്ററിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ചിത്രത്തിന് നൽകിയ സ്നേഹമാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ഇപ്പോൾ ഇങ്ങനെ…

Read More

അമല പോൾ തന്റെ ജീവിതത്തിലെ മനുഷ്യ ദൈവം: അഭിലാഷ് പിള്ള

മാളികപ്പുറം എന്ന വിജയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ദൈവം മനുഷ്യ രൂപത്തിൽ നമുക്ക് ആവശ്യമുള്ള സമയത്ത് വന്നെത്തുമെന്ന മാളികപ്പുറത്തിന്റെ ക്ളൈമാക്സ് തന്റെ അനുഭവത്തിൽ നിന്നുമാണ് ഉണ്ടായെന്നു അഭിലാഷ് പറയുന്നു. കുറിപ്പ് പൂർണ്ണ രൂപം, എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഒരു വെളിച്ചം പോലെ ചിലർ വന്നെത്തും. മാളികപ്പുറത്തിന്റെ ക്ലൈമാക്സിൽ പറയുന്ന പോലെ ദൈവം മനുഷ്യ രൂപത്തിൽ നമ്മുക്ക് ആവശ്യമുള്ള സമയത്ത് വന്നെത്തുമെന്ന അനുഭവത്തിന്റെ പുറത്താണ് ഞാൻ ആ ഡയലോഗ്…

Read More