നിശബ്ദത പരിഹാരമാകില്ല; മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണ്; ലിജോ ജോസ് പെല്ലിശ്ശേരി

ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് പ്രതികരണങ്ങളറിയിച്ച് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. നിശബ്ദത ഇതിനു പരിഹാരമാകില്ല എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചത്. നിരവധി പേരാണ് സംവിധായകന്റെ കുറിപ്പിന് പ്രതികരണവുമായെത്തിയത്. പതിയെ ശബ്ദങ്ങൾ പുറത്തു വരട്ടെ എന്നാണ് ഒരാളുടെ പ്രതികരണം. സിനിമാ മേഖലയിൽ…

Read More

കുടുംബം തകര്‍ക്കുന്ന കാമഭ്രാന്തമാരെ അറിയാം: നടന്‍ ബാല

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ കേസ് എടുത്ത് ശിക്ഷ നടപ്പാക്കണമെന്ന് നടന്‍ ബാല. കുറ്റവാളികളെ ശിക്ഷിച്ചില്ലെങ്കില്‍ ഇരയായവരെ വിഷമിപ്പിക്കുന്നതാകുമെന്നാണ് ബാല പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സിനിമാ രംഗത്തുള്ള എത്ര സെലിബ്രിറ്റികള്‍ക്കെതിരെ പൊലീസ് കേസുകളുണ്ട്. ഇതുവരെ എന്തെങ്കിലും സംഭവിച്ചോ? ഇല്ല. ന്യായം ഇവിടെയാണ് ആ പക്ഷത്താണ് ഞാന്‍. സ്ത്രീകളുടെ ഭാഗത്താണ് ന്യായമെങ്കില്‍ ഞാന്‍ അവരുടെ കൂടെ ഉണ്ടാകും. അതുപോലെ ഒരു പുരുഷനെ ഒരു പെണ്ണ് അപമാനിക്കുകയാണെങ്കിലും ശിക്ഷ കിട്ടണം. ന്യായം ആരുടെ ഭാഗത്താണോ, അവരുടെ കൂടെ ഞാനും ഉണ്ടാകും….

Read More

അഭ്യൂഹങ്ങൾക്ക് വഴിവെക്കാതെ ചങ്കൂറ്റത്തോടെ പേരുകൾ പറയട്ടെ, മറ്റുള്ളവർ എന്തിന് ചീത്ത കേൾക്കണം?; ശ്രിയ രമേഷ്

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിമർശനവുമായി എത്തിയിരിക്കുകായണ് നടി ശ്രിയ രമേഷ്. റിപ്പോർട്ട് മൂലം മാന്യമായി തൊഴിൽ ചെയ്ത് കുടുംബമായി ജീവിക്കുന്ന ഒരുപാട് പേരുടെ ജീവിതമാണ് ആശങ്കയിലായതെന്നാണ് ശ്രിയ പറയുന്നത്. താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം തുടർന്ന്. മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുന്നു ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ന് ഞാൻ ആശങ്കപ്പെടുന്നു. സ്പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാർപ്പെറ്റ് ബോംബിംഗ് പോലെ ആയി…

Read More

‘സംഘടനകൾ നിലപാട് വ്യക്തമാക്കണം; പൊതുസമൂഹം നമ്മെ കല്ലെറിയും’; സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസ് പറഞ്ഞു. കേരളം മുഴുവൻ ചർച്ച ചെയ്തിട്ടും എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്കുവേണ്ടിയാണെന്നും അവർ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സാന്ദ്രയുടെ പ്രതികരണം. ‘സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ…

Read More

ഇപ്പോൾ അതെല്ലാം ഓർത്തു വിഷമിക്കുന്നു: റോഷൻ മാത്യു

യുവനിരയിലെ ശ്രദ്ധേയനായ താരമാണ് റോഷൻ മാത്യു. ലഭിച്ചതെല്ലാം അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ. അതെല്ലാം താരം മനോഹരമാക്കുകയും ചെയ്തു. റോഷൻ ഇപ്പോൾ തന്റെ കരിയറിലെ ചില കാര്യങ്ങൾ തുറന്നുപറയുകയാണ്. എന്റെ ആദ്യത്തെ തിയേറ്റർ റിലീസ് ചെയ്യുന്ന ഹിന്ദി ഫിലിമാണ് ‘ഉല്ലജ്’. പിന്നെ ആദ്യമായാണ് ഒരു സ്പൈ ത്രില്ലർ മൂവിയിൽ അഭിനയിക്കുന്നത്. മലയാളി ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിക്കുന്നത്. ഒപ്പം അത്യാവശ്യം കോമഡി കലർന്ന വേഷമാണ് ലഭിച്ചത്. കോമഡി ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്. എന്നാൽ അത്തരം വേഷങ്ങൾ പൊതുവേ കിട്ടാറില്ല. മാത്രമല്ല ഹൊറർ…

Read More

ഹേമാ കമ്മിറ്റിയിലെ ഉള്ളടക്കം പുറത്തുവരുന്നതിനെ ഏറ്റവും ഭയപ്പെടുന്നത് സിനിമയിലെ മുടിചൂടാ മന്നന്മാര്‍: ടി. പത്മനാഭന്‍

ഹേമാ കമ്മിറ്റിയിലെ ഉള്ളടക്കം മുഴുവന്‍ പുറത്തുവരുന്നതിനെ ഏറ്റവും ഭയപ്പെടുന്നത് മലയാള സിനിമയിലെ മുടിചൂടാ മന്നന്‍മാരാണെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. മുഴുവന്‍ വിവരങ്ങളും പുറത്തുവന്നാല്‍ ജനങ്ങള്‍തന്നെ അവരെ പിച്ചിച്ചീന്തും. അത്‌ പുറത്തുവന്നാല്‍ ഊഹാപോഹത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്യമായി ആവശ്യപ്പെട്ട സാഹചര്യം അദ്ദേഹം ഓര്‍മിച്ചു. ‘തിരുവനന്തപുരത്ത് 2022-ല്‍ നടന്ന ഐ.എഫ്.എഫ്.കെ.യുടെ സമാപനവേദിയിലാണ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത്. സജി ചെറിയാന്‍ ഉള്‍പ്പെടെ…

Read More

‘തമിഴ് സിനിമയിലും നടിമാർക്ക് ദുരനുഭവങ്ങൾ, പല സിനിമകളും വേണ്ടെന്നുവച്ചു’; സനം ഷെട്ടി

തമിഴ് സിനിമാ മേഖലയിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണവുമായി നടി സനം ഷെട്ടി. ‘എനിക്കു പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വഴങ്ങേണ്ടി വരുമെന്നു ബോധ്യപ്പെട്ടതോടെ പല സിനിമകളും വേണ്ടെന്നു വച്ചു. ഗൗരവകരമായ ഇത്തരമൊരു വിഷയത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും ഇതിനു മുൻകയ്യെടുത്ത നടിമാർക്കും നന്ദി’ സനം പറഞ്ഞു. കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും സിനിമാ മേഖലയിലെ ചൂഷണത്തിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും സനം തീരുമാനിച്ചിട്ടുണ്ട്.

Read More

അഹങ്കാരിയാണെന്ന് മറ്റുള്ളവർ ചിന്തിക്കുന്നതാണോ അവസരങ്ങൾ കുറയാൻ കാരണം: അനാർക്കലി മരിക്കാർ

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന സിനിമലൂടെയായിരുന്നു അനാർക്കലിയുടെ ചലച്ചിത്രജീവിതത്തിന്റെ തുടക്കം. അടുത്തിടെ പുറത്തിറങ്ങിയ ഗഗനചാരി, മാന്ദാകിനി, സുലൈഖ മൻസിൽ തുടങ്ങിയ സിനിമകളിലെ അനാർക്കലിയുടെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. സോഷ്യൽ മീഡിയയിലെയും നിറ സാന്നിധ്യമാണ് അനാർക്കലി. ഇപ്പോഴിതാ ഒരഭിമുഖത്തിൽ തന്റെ സിനിമായാത്രകൾ ഓർത്തെടുക്കുകയാണ് അനാർക്കലി- ചില സിനിമകൾ കഴിയുമ്പോൾ തോന്നും ഇനി കൂടുതൽ സിനിമകൾ തേടിയെത്തുമെന്ന്. ഉയരെ കഴിഞ്ഞപ്പോഴായിരുന്നു ഈ തോന്നൽ ആദ്യം. ഒന്നും സംഭവിച്ചില്ല. ചെറിയ നിരാശ തോന്നി. എന്നാൽ മറ്റ്…

Read More

കാലാകാലങ്ങളായി സംഭവിക്കുന്നത്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അത്ഭുതമില്ലെന്ന് ഭാഗ്യലക്ഷ്മി

മലയാളം സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നാണ് ഹേമ കമ്മിഷൻ ചൂണ്ടിക്കാണിക്കുന്നത്. അവസരം കിട്ടാൻ നടിമാർ വിട്ടുവീഴ്ചകൾക്ക് തയ്യാറാവേണ്ടിവരുന്നുവെന്നും, വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണെന്നും റിപ്പോർട്ട് പറയുന്നു. ഹോമ കമ്മറ്റി പുറത്തിവിട്ട റിപ്പോർട്ടുകൾ കേട്ട് അത്ഭുതം തോന്നുന്നില്ലെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ ചൂഷണങ്ങളെല്ലാം കാലാകാലങ്ങളായി മലയാളം അടക്കമുള്ള ഇന്ത്യയിലെ എല്ലാ ഭാഷയിലും നടക്കുന്ന…

Read More

‘അത് വായിലേക്ക് ഒഴിച്ച് തന്നു, പിന്നാലെ പുകച്ചിൽ പോലെ തോന്നി’; ശബ്ദം പോയതിനെക്കുറിച്ച് കലാരഞ്ജിനി

ചെറിയ പ്രായത്തിൽ അഭിനയ രംഗത്തെത്തി ഇന്നും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് കലാരഞ്ജിനി. അടഞ്ഞ ശബ്ദമാണ് കലാരഞ്ജിനിക്ക് ഉള്ളത്. ഇപ്പോഴിതാ തന്റെ ശബ്ദത്തിനെന്താണ് പറ്റിയതെന്ന് ഒരു ഓൺലൈൻ മാധ്യമത്തോട് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അപകടത്തിലുടേയാണ് തന്റെ ശബ്ദം ഇങ്ങനെ ആയതെന്നാണ് കലാരഞ്ജിനി പറഞ്ഞത്. ‘വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം ഉണ്ടായത്. പ്രേം നസീറയിരുന്നു ചിത്രത്തിലെ നായകൻ. അതിൽ എന്റെ കഥാപാത്രത്തിന്റെ വായിൽ നിന്ന് ചോര വരുന്ന സീനുണ്ട്. അന്ന് ചുവപ്പ് നിറമുള്ള പൗഡറിൽ…

Read More