നടിമാരെല്ലാം മോശക്കാരോ…? അവസരം നഷ്ടമാകുമെന്നു കരുതിയാണോ പ്രതികരിക്കാത്തത്…, മാന്യമായി തൊഴിലെടുക്കുന്നവർ സിനിമയിലില്ലേ
ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലും പൊതുസമൂഹത്തിലും വലിയ ഞെട്ടലാണുണ്ടാക്കിയത്. റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് നിരവധി വനിതാ ജൂനിയർ ആർട്ടിസ്റ്റുകൾ മുൻനിര താരങ്ങൾക്കെതിരേയും സംവിധായകർക്കെതിരേയും രംഗത്തുവന്നു. തങ്ങളുടെ ദുരനുഭവങ്ങൾ ചാനലുകളിലൂടെ തുറന്നുപറയുകയും ചെയ്തു. എന്നാൽ, ആരോപണങ്ങൾ ഉന്നയിച്ചവർ സിനിമാമേഖലയിലെ സജീവ താരങ്ങളല്ല. വിരലിലെണ്ണാവുന്ന സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് അല്ലെങ്കിൽ പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ കൈകാര്യം ചെയ്തവരാണ്. ഇവരെല്ലാം ആരോപിക്കുന്നത് കിടപ്പറ പങ്കിട്ടാൽ സിനിമയിൽ മികച്ച അവസരം തരാമെന്നു ചില മുൻനിരക്കാർ വാഗ്ദാനം ചെയ്തുവെന്നാണ്. മാത്രമല്ല, കിടന്നുകൊടുക്കാതെ ആർക്കും താരമാകാൻ…