അതിക്രമങ്ങളിൽ തെളിവ് എങ്ങനെ കാണിക്കും?, സെൽഫിയെടുക്കുമോ; ഡബ്ല്യൂസിസിയെ കുറിച്ച് അഭിമാനമെന്ന് ഷീല
സ്ത്രീകൾക്കുനേരെ പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളിൽ തെളിവ് എങ്ങനെ കാണിക്കുമെന്ന് നടി ഷീല. ഒരാൾ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ തെളിവിന് വേണ്ടി സെൽഫിയെടുക്കാനാകുമോയെന്ന് നടി ചോദിച്ചു. കരിയർ വരെ പോയിട്ടും നീതിക്കായി പോരാടിയ ഡബ്ല്യൂസിസിയോട് ഒരുപാട് ബഹുമാനമുണ്ടെന്നും ഷീല പറഞ്ഞു. ‘ടിവിയിൽ ഇതൊക്കെ കണ്ടപ്പോൾ എനിക്ക് ഭയങ്കര അത്ഭുതവും സങ്കടവും തോന്നി. പരാതിയുമായി പോലീസിന്റെ അടുത്ത് പോയാലും കോടതിയിൽ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാൾ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ നമ്മൾ ഉടനെ സെൽഫിയെടുക്കുമോ….