പ്രിയന്റെ ആദ്യ സിനിമയിൽ ഞാനായിരുന്നു നായകൻ… നൂറാമത്തെ സിനിമയിലും ഞാനായിരിക്കും നായകൻ: മോഹൻലാൽ

മലയാള സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടുകളിലൊന്നാണ് പ്രിയദർശൻ- മോഹൻലാൽ. പ്രിയദർശൻ സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രത്തിൽ തന്നെ മോഹൻലാൽ ആയിരുന്നു നായകൻ. 1984 ൽ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കൂത്തി ആദ്യ ചിത്രം. ഇപ്പോഴിതാ കരിയറിൽ 100 ചിത്രങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് പ്രിയദർശൻ. നൂറാം ചിത്രത്തിലും നായകനാവുന്നത് മോഹൻലാൽ ആയിരിക്കും. പ്രിയൻ നൂറാം ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പ്രിയദർശൻ എന്നിലൂടെയാണു സിനിമയിലേക്കു വരുന്നത്. നവോദയയിലേക്ക് ഞാനാണ് പ്രിയനെ…

Read More

ഞാൻ ഡൗൺ ടു എർത്താണെന്ന് എല്ലാരും പറയാറുണ്ട്, ആ ക്വാളിറ്റിയെല്ലാം ഭാര്യയിൽ നിന്നാണു പഠിച്ചത്; വിക്രം

ഇന്ത്യൻ സിനിമയിലെ സൂപ്പർതാരമാണ് വിക്രം. മലയാളികൾക്കും പ്രിയപ്പെട്ട താരമാണ് വിക്രം. നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ധ്രുവം എന്ന ചിത്രത്തിലെ വിക്രമിനെ മലയാളികൾക്കു മറക്കാൻ കഴിയില്ല. എന്നാൽ, തമിഴിലായിരുന്നു താരം തന്റെ കരിയർ ഉറപ്പിച്ചത്. അന്യൻ, രാവൺ, കന്തസ്വാമി, താണ്ഡവം, സാമി, പൊന്നിയൻ സെൽവൻ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മലയാള സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് വിക്രം. ഇപ്പോൾ തന്റെ ഭാര്യയെക്കുറിച്ച് വിക്രം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. കുട്ടിക്കാലത്ത്…

Read More

ലൈംഗികാതിക്രമ പരാതി ഞെട്ടിച്ചു, അതിനുശേഷം ജയസൂര്യയുമായി സംസാരിച്ചിട്ടില്ല; നൈല ഉഷ

നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് നടി നൈല ഉഷ. പീഡന ആരോപണം ഞെട്ടിച്ചുവെന്നും അദ്ദേഹം അടുത്ത സുഹൃത്താണെന്നും നൈല ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.’ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേൾക്കുന്നതിലാണ് എന്റെ ഞെട്ടൽ. സിനിമയിൽ എനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടില്ലെന്ന് ദുരനുഭവങ്ങൾ നേരിട്ടവരുടെ ഒപ്പം നിന്നുകൊണ്ട് പറയുന്നു. ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം ഞാൻ ക്ഷണിക്കപ്പെട്ടതാണ്. എനിക്കുവേണ്ട എല്ലാ സൗകര്യങ്ങളും അവർ ചെയ്തുതന്നിട്ടുണ്ട്. അങ്ങനെയൊരു ആനുകൂല്യം എനിക്കുണ്ടായിരുന്നു. പക്ഷേ അത്തരം പ്രിവിലേജ് ഇല്ലാത്തവർക്കൊപ്പമാണ്…

Read More

ഡബ്ല്യുസിസി എനിക്കെതിരേ ചില ആളുകളെ ഇറക്കി കളിക്കുന്നുണ്ട്: ഭാഗ്യലക്ഷ്മി

ഡബ്ല്യൂസിസി നായികമാർക്കു വേണ്ടി മാത്രമാണോ എന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അമ്മയുടെ നേതൃസ്ഥാനത്ത് മാറ്റം വരണം എന്ന് പറയുന്നത് പോലെ ഡബ്ല്യൂസിസിയിലും മാറ്റം വരണമെന്നും ഭാഗ്യലക്ഷ്മി. സിനിമാ രംഗത്ത് മറ്റ് പല മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകളുണ്ട്. അവരെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. അവരോട് നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്ന് പറയേണ്ടത് ഒരു വിഷയം പുറത്ത് വരുമ്പോഴല്ല. തുടക്കക്കാലത്ത് ഒരുപാട് തവണ ഡബ്ല്യുസിസിയോട് സിനിമയിലെ സ്ത്രീകളെയെല്ലാവരെയും വിളിച്ച് ജനറൽ ബോഡി പോലെ ഒന്ന് കൂടൂ എന്ന് ഞാൻ പറഞ്ഞു. പക്ഷെ ഡബ്ല്യുസിസിയുടെ…

Read More

ലൈംഗിക അതിക്രമങ്ങൾ ഉണ്ടായിട്ടില്ല…, പണം തരാതെ പറ്റിച്ചിട്ടുണ്ട്: വിൻസി അലോഷ്യസ്

യുവനിരയിലെ ശ്രദ്ധേയയായ നടിയാണ് വിൻസി അലോഷ്യസ്. ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയതാരത്തിന്റെ വ്യത്യസ്തമായ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ താരം നടത്തിയ വെളിപ്പെടുത്തലുകൾ ആരാധകർ ഏറ്റെടുത്തു. അഞ്ച് വർഷമായി സിനിമയിൽ എത്തിയിട്ട്, തനിക്കുനേരേ ലൈംഗികാത്രികമങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കരാർ പോലും പല സിനിമകളിലും ഉണ്ടായിട്ടില്ല. അഡ്വാൻസ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. ലൈംഗികാതിക്രമം പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും….

Read More

സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയില്ല; കങ്കണയുടെ ‘എമർജൻസി’ റിലീസ് അനിശ്ചിതത്വത്തിൽ

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ‘എമർജൻസി’യുടെ റിലീസ് അനിശ്ചിതത്വത്തിൽ. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് പ്രശ്‌നത്തിന് കാരണം. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ ചേർന്ന് എമർജൻസിയുടെ പ്രദർശനം പൂർണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരുന്നു. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നാണ് പരാതിയുടെ അടിസ്ഥാനം. ചിത്രത്തിൽ ഇന്ദിരാഗാന്ധിയായാണ് കങ്കണയെത്തുന്നത്. അനിശ്ചിതത്വങ്ങൾ തീർത്ത് സിനിമ എത്രയും പെട്ടന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കങ്കണയും അണിയറപ്രവർത്തകരും. പത്തു ദിവസത്തിനുശേഷം ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കങ്കണയുടെ ടീം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു….

Read More

‘ഇത്രയും വയസായില്ലേ, ഇനി നിർത്തിക്കൂടെയെന്ന് പ്രൊഡക്ഷൻ മാനേജർ ചോദിച്ചു, ഇതാണ് കാഴ്ചപ്പാട്’; പത്മപ്രിയ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ‘അമ്മ’ സംഘടനയിലെ ഭാരവാഹികൾ രാജിവച്ചത് ഷോക്കായിരുന്നെന്ന് നടി പത്മപ്രിയ. താനത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പത്മ പ്രിയ പറയുന്നു. മുഴുവൻ എക്‌സിക്യൂട്ട് കമ്മിറ്റി രാജിവച്ചപ്പോൾ ആർക്കാണ് രാജിക്കത്ത് നൽകിയത്. ജനറൽ ബോഡി നടത്തുന്നതിനെപ്പറ്റിയൊന്നും പറയാതെ പുറത്തുപോകുന്നത് ഉത്തരവാദിത്തമില്ലായ്മയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ. ഞാനും ആ ഒരു അസോസിയേഷന്റെ ഭാഗമാണെന്നാണ് കരുതുന്നത്. രാജി കൊണ്ട് ഇതിനൊരു പരിഹാരം ലഭിക്കില്ലെന്നാണ് എന്റെ അഭിപ്രായം. ഞാനും രേവതി ചേച്ചിയുമൊക്കെ…

Read More

ഒരു പെണ്ണ് നോ എന്ന് പറയുന്നിടത്ത് എല്ലാം അവസാനിക്കും: പൊന്നമ്മ ബാബു

ഹേമ കമ്മിറ്റി റിപ്പോർട്ടിലും അതിന് പിന്നാലെയായുള്ള വെളിപ്പെടുത്തലുകളിലും പ്രതികരിച്ച് നടി പൊന്നമ്മ ബാബു. അമ്മയിൽ താര പരിവേഷം ഇല്ലെന്നും എല്ലാവരും പരസ്പര സ്‌നേഹത്തോടെ കഴിയുന്ന ഒരു സംഘടനയാണ് അതെന്നും പൊന്നമ്മ ബാബു പറഞ്ഞു. ഡബ്ല്യൂസിസിയെ അവർ വിമർശിക്കുകയും ചെയ്തു. ഇതുവരെ ഒരു സ്ത്രീകളുടെയും കണ്ണീരൊപ്പാൻ അവർ ഉണ്ടായിട്ടില്ലെന്നായിരുന്നു നടിയുടെ വിമർശനം. ‘അതിജീവിതമാർക്ക് ഒപ്പം തന്നെയാണ് നിലകൊള്ളുന്നത്. തെറ്റ് ചെയ്തിട്ടുണ്ടോ, അത് തെളിവ് സഹിതം കൊണ്ട് വന്ന് തെളിയിച്ച് കുറ്റകാരൻ ആണെന്ന് ബോധ്യപ്പെടണം. അന്ന് നമ്മൾ വേണമെങ്കിൽ ചെരുപ്പൂരി…

Read More

കൗമാരത്തിൽ മോഹൻലാൽ ആയിരുന്നു മനസിലെ ലവർ; മീരാ ജാസ്മിൻ

മലയാള സിനിമയിലെ സൂപ്പർനായികയായിരുന്നു മീരാ ജാസ്മിൻ. തെന്നിന്ത്യയിലെ പ്രധാനപ്പെട്ട സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി മീര വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയോടും മോഹൻലാലിനോടുമുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് താരം പറഞ്ഞത് ശ്രദ്ധനേടുകയാണ്. മമ്മൂട്ടി തനിക്ക് വല്യേട്ടനെ പോലെ ആണെന്നും എന്നാൽ കുഞ്ഞിലെ മുതൽ മോഹൻലാൽ ഫാനാണ് താനെന്നും മീരാ ജാസ്മിൻ പറയുന്നു. അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് അവിശ്വസിനീയം ആയിരുന്നുവെന്നും മീര പറയുന്നു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. ചെറുപ്പം മുതലെ ഞാനൊരു ലാലേട്ടൻ ഫാൻ…

Read More

സിനിമയിൽ നായകന്റെ അതേ പ്രതിഫലം വേണമെന്ന് പറയാനാകില്ല; ഗ്രേസ് ആന്റണി

സിനിമയിൽ നായകന് കൊടുക്കുന്ന അതേ പ്രതിഫലം തന്നെ വേണമെന്ന് വാശി പിടിക്കാനാവില്ലെന്ന് നടി ഗ്രേസ് ആന്റണി. സംവിധായകനും നിർമാതാവും ഒരു സെല്ലിംഗ് പോയിന്റിനെ മുൻനിർത്തിയാവും സിനിമ ചെയ്യുക. ആ സിനിമ ബിസിനസായി മാറണമെങ്കിൽ മാർക്കറ്റ് വാല്യൂവുള്ള താരം തന്നെ വേണമെന്നും നടി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ‘നായകന് ഇത്ര പ്രതിഫലം കൊടുത്തു, എനിക്കും അതേ പ്രതിഫലം വേണം. അപ്പോൾ നിർമാതാക്കൾ ചോദിക്കും, താങ്കളുടെ പേരിൽ ഈ സിനിമ വിറ്റുപോകുമോയെന്ന്. അങ്ങനെ ചോദിച്ചാൽ…

Read More