
സിനിമയും കാണാൻ പറ്റിയില്ല… ഓണക്കോടിയും കീറി: ശ്രീനിവാസൻ
ചാണകം മെഴുകിയ വീട്ടുമുറ്റത്ത് സമൃദ്ധിയുടെ വർണപ്പൂക്കളം. പൂക്കുടചൂടിയ പൂക്കളത്തിൽ നിരന്നു നിൽക്കുന്ന തൃക്കാക്കരയപ്പൻ. പൂവട്ടിയേന്തി, പൂപ്പൊലി പാടി പറമ്പുകളിലും കുറ്റിക്കാടുകളിലും വയലുകളിലും പൂവു തേടിപ്പോകുന്ന ബാല്യം. ആയത്തിലാടുന്ന ഊഞ്ഞാലിലെ ആഹ്ലാദത്തിമിർപ്പ്. തിരുവോണനാളിലെ വിഭവസമൃദ്ധമായ സദ്യ… ശ്രീനിവാസൻറെ മധുരസ്മരണകളിൽ ഓണക്കാലത്തിന് ആഹ്ലാദത്തിൻറെയും സമൃദ്ധിയുടെയും പത്തര മാറ്റുതിളക്കമുണ്ട്. ശ്രീനിവാസൻ തൻറെ കുട്ടിക്കാലത്തെ ചില ഓണസ്മരണകൾ പങ്കുവയ്ക്കുകയാണ്. ‘കഥ നടക്കുന്നതു തിരുവോണനാളിൽ. വെട്ടിത്തിളങ്ങുന്ന ഓണക്കോടിയും ധരിച്ച് തലശേരി മുകുന്ദ് ടാക്കീസിലേക്ക് നടന്നു. പ്രേംനസീറും ബാലൻ കെ. നായരുമൊക്കെ അഭിനയിച്ച നിഴലാട്ടം സിനിമ…