
‘പദവിയിലിരിക്കുന്ന ഒരാളെക്കുറിച്ച് എന്തുവേണമെങ്കിലും പറയാമെന്ന കാഴ്ചപ്പാടാണ് ജനങ്ങൾക്ക്’; മാധവ് സുരേഷ്
സുരേഷ്‌ഗോപിയുടെ മകനായി ജനിച്ചതിൽ ഗുണങ്ങളും ചെറിയ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് മാധവ് സുരേഷ്. സിനിമയുമായും അഭിനയവുമായും യാതൊരു ബന്ധവുമില്ലാത്ത താൻ നടനായത് സുരേഷ്‌ഗോപി കാരണമാണെന്ന് താരം പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മാധവ് സുരേഷ് കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞത്. ‘സുരേഷ്ഗോപിയുടെ മകനായി ജനിച്ചതിൽ ഗുണങ്ങളുമുണ്ട്. ദോഷങ്ങളുമുണ്ട്. സമൂഹത്തിൽ നല്ലൊരു പദവിയിലിരിക്കുന്ന ഒരാളെക്കുറിച്ച് എന്തുവേണമെങ്കിലും പറയാമെന്ന ഒരു കാഴ്ചപ്പാടാണ് ജനങ്ങൾക്കുളളത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ഞാൻ. പക്ഷെ ഇപ്പോൾ…